കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിനെ പിടിച്ചുകുലുക്കിയ ആര്‍ട്ടിക്കിള്‍ 324!! എന്താണ് ആര്‍ട്ടിക്കിള്‍ 324, ബംഗാളില്‍ വന്ന മാറ്റം

Google Oneindia Malayalam News

Recommended Video

cmsvideo
ബംഗാളില്‍ മമതയ്ക്ക് കുരുക്കിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ്. രാഷ്ട്രീയ സംഘര്‍ഷത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണം ഒരുദിവസം വെട്ടിച്ചുരുക്കാന്‍ ഉത്തരവിട്ടിരിക്കുന്നു. ബിജെപി, തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരുവുകള്‍ കൈയ്യടക്കുകയും 19ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കുന്ന സംഭവവും ഉണ്ടായതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ അധികാരം പ്രയോഗിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ എല്ലാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കാനാണ് നിര്‍ദേശം. വെള്ളിയാഴ്ച വൈകീട്ട് അവസാനിക്കേണ്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് ഒരുദിവസം മുമ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 324 ആണ് ബംഗാളില്‍ പ്രയോഗിച്ചിരിക്കുന്നത്. എന്താണ് ഈ ആര്‍ട്ടിക്കിളില്‍ പറയുന്നത്. ബംഗാളില്‍ വന്ന മാറ്റങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം.....

 പൂര്‍ണ അധികാരം

പൂര്‍ണ അധികാരം

തിരഞ്ഞെടുപ്പ് സുതാര്യമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിളാണ് 324. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വരെ എല്ലാ തിരഞ്ഞെടുപ്പുകളുടെയും പൂര്‍ണ ചുമതല കമ്മീഷനില്‍ നിക്ഷിപ്തമാണ്.

അംഗങ്ങള്‍, നിയമനം

അംഗങ്ങള്‍, നിയമനം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്രത്തിലും സംസ്ഥാനത്തും ഇവ പ്രവര്‍ത്തിക്കും. രാഷ്ട്രപതിയാണ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുക. പാര്‍ലമെന്റ് തയ്യാറാക്കിയ നിയമം അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തനം.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍

പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍

തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിന് വേണ്ടി ഉദ്യോഗസ്ഥരെ ആവശ്യപ്പെടാന്‍ കമ്മീഷന് അധികാരമുണ്ട്. ആവശ്യം വേണ്ട ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അനുവദിക്കണം. സ്വതന്ത്ര്യ പരമാധികാര ബോഡിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ കമ്മീഷന്റെ നിയന്ത്രണത്തിലാകും സകര ഭരണസംവിധാനങ്ങളും.

 അംഗങ്ങളെ മാറ്റാന്‍

അംഗങ്ങളെ മാറ്റാന്‍

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷറുടെ അനുമതി കൂടാതെ കമ്മീഷന്‍ അംഗങ്ങളെ മാറ്റാന്‍ അധികാരമില്ല. രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമാണ് അംഗങ്ങളെ മാറ്റാനുള്ള അധികാരമെന്നും ആര്‍ട്ടിക്കിള്‍ 324ല്‍ വിശദീകരിക്കുന്നു. ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും ആര്‍ട്ടിക്കിള്‍ 324 പ്രയോഗിക്കുന്നത്.

 ബുധനാഴ്ച വൈകീട്ട്

ബുധനാഴ്ച വൈകീട്ട്

ബുധനാഴ്ച വൈകീട്ടാണ് ആര്‍ട്ടിക്കിള്‍ 324 ബംഗാളില്‍ പ്രയോഗിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് 10 മണി വരെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം പാടുള്ളൂവെന്ന് കമ്മീഷന്‍ അറിയിച്ചു. അതുകഴിഞ്ഞ് നടക്കുന്ന എല്ലാ പരസ്യ പ്രവര്‍ത്തനങ്ങളും കുറ്റകരമാകും.

 യാതൊരു പ്രവര്‍ത്തനങ്ങളും

യാതൊരു പ്രവര്‍ത്തനങ്ങളും

ജനങ്ങളെ സ്വാധീനിക്കുന്ന യാതൊരു പ്രവര്‍ത്തനങ്ങളും പാടില്ല. മദ്യം നിരോധിച്ചു. ചാനലുകളില്‍ പാര്‍ട്ടികള്‍ക്ക് അനുകൂലമായ പരസ്യങ്ങള്‍ നിരോധിച്ചു. കൂടാതെ ബംഗാളിലെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ഡിജിപിയെയും നീക്കാനും കമ്മീഷന്‍ ഉത്തരവിട്ടു.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണുള്ളതെന്നും എല്ലാവരും ബിജെപിക്ക് അനുകൂലമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി മമത കുറ്റപ്പെടുത്തി. സമയപരിധി രാത്രി 10 മണിയാക്കിയത് മോദിയുടെ റാലി മുന്നില്‍ കണ്ടാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. മമതയ്ക്ക് പിന്തുണയുമായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

 ചില നിയമ പ്രശ്‌നങ്ങള്‍

ചില നിയമ പ്രശ്‌നങ്ങള്‍

ചില നിയമ പ്രശ്‌നങ്ങള്‍ ഇവിടെ ഉദിക്കുന്നു. പ്രചാരണം വെട്ടിച്ചുരുക്കണമെന്ന് ഉത്തരവിടാന്‍ കമ്മീഷന് അധികാരമുണ്ടോ എന്നതാണ് ചോദ്യം. നിയമത്തില്‍ ഇങ്ങനെ വ്യവസ്ഥയില്ലെന്ന് കമ്മീഷന്‍ തന്നെ സമ്മതിക്കുന്നു. 1978ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മഷന്റെ നീക്കം.

പ്രശ്‌നം പരിഹരിക്കണ്ടേ

പ്രശ്‌നം പരിഹരിക്കണ്ടേ

നിയമമില്ല, പക്ഷേ പ്രശ്‌നം പരിഹരിക്കണം. എന്തു ചെയ്യും? അവസരത്തിനൊത്ത് പ്രശ്‌ന പരിഹാരത്തിന് ഇടപെടണമെന്ന് മൊഹീന്ദര്‍ സിങ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് കമ്മീഷന്റെ ബംഗാളിലെ നടപടികള്‍ക്ക് പറയുന്ന ന്യായീകരണം.

 നീട്ടിവെക്കാമല്ലോ

നീട്ടിവെക്കാമല്ലോ

ബംഗാളിലെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്ന് കമ്മീഷന്‍ വിലയിരുത്തുന്നു. ഇത്തരം ഘട്ടങ്ങളില്‍ കമ്മീഷന് സ്വന്തമായി തീരുമാനമെടുക്കാമെന്ന് കമ്മീഷന്‍ പറയുന്നു. തിരഞ്ഞെടുപ്പിന് അനിയോജ്യമായ സാഹചര്യം ഇല്ലെങ്കില്‍ നീട്ടിവെക്കാമല്ലോ എന്ന ചോദ്യവും ബാക്കിയാണ്.

രാത്രി പത്തുമണി

രാത്രി പത്തുമണി

ബംഗാളില്‍ കമ്മീഷന്‍ നിര്‍ദേശിച്ച രാത്രി പത്തുമണി സമയവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മോദിയുടെ മൂന്ന് റാലികലാണ് ഇന്ന് ബംഗാളില്‍ നടക്കുന്നത്. ഇതു മുന്‍കൂട്ടി കണ്ടാണ് പ്രചാരണം അവസാനിപ്പിക്കാന്‍ രാത്രി പത്ത് മണി വരെ സമയം നല്‍കിയതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

 മമതയ്ക്ക് ധൈര്യമുണ്ടോ എന്ന് മോദി

മമതയ്ക്ക് ധൈര്യമുണ്ടോ എന്ന് മോദി

മമതയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരെ കമ്മീഷന്‍ മാറ്റിയതും ബിജെപിക്ക് വേണ്ടിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കമ്മീഷന്റെത് ഉചിതമായ നടപടിയാണ് എന്ന് ബിജെപി പറയുന്നു. തന്റെ റാലിയെ തടയാന്‍ മമതയ്ക്ക് ധൈര്യമുണ്ടോ എന്നാണ് മോദി ഇപ്പോള്‍ വെല്ലുവിളിച്ചിരിക്കുന്നത്.

ലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തിലോകം യുദ്ധനിഴലില്‍; അമേരിക്ക ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു, ജര്‍മനി സൈനികാഭ്യാസം നിര്‍ത്തി

English summary
Election Commission Invokes Article 324; What it says... Changes in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X