കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഒരു ബ്രാഞ്ചാണ്; രൂക്ഷ വിമര്‍ശനവുമായി സഞ്ജയ് റാവത്ത്

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തെരഞ്ഞെടുപ്പ്​ കമ്മീഷൻ ബിജെപിയുടെ ഒരു ബ്രാഞ്ചിനെ പോലെയാണ്​ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് മുഖ്യമന്ത്രിയായാള്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. ''യാതൊരു പിന്തുണയുമില്ലാത്ത ഒരു യുവാവ്, കുടുംബാംഗങ്ങൾ ജയിലിലും സിബിഐയും ഐടി വകുപ്പും അദ്ദേഹത്തിന്റെ പിന്നിലുണ്ട്, ബീഹാർ പോലുള്ള സംസ്ഥാനത്തെ എല്ലാവരെയും വെല്ലുവിളിക്കുകയാണ്. ഭൂരിപക്ഷം വോട്ടുകൾ നേടി തേജസ്വി യാദവ് നാളെ ബീഹാർ മുഖ്യമന്ത്രിയായാൽ ഞാൻ അതിശയിക്കില്ല''- സഞ്ജയ് റാവത്ത് പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്ത് ബീഹാറിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും തിരഞ്ഞെടുപ്പ് സുതാര്യമാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഒരു ബ്രാഞ്ച് എന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ബിഹാറില്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യ കൊവിഡ് വാക്സിന്‍ നല്‍കുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റ് ചട്ടലംഘനമല്ലേ എന്ന് ചോദിച്ചപ്പോഴായിരുന്നു കമ്മീഷനെതിരായ സജ്ഞയ് റാവത്തിന്‍റെ പ്രതികരണം. അവരില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

sanjay-raut-

ബിജെപി നേതാവ് പങ്കജ മുണ്ടെ ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങളോടും അദ്ദേഹം പ്രതികരിച്ചു. അതിനെ കുറിച്ച് അവര്‍ ഒരു സൂചനയും നല്‍കിയിട്ടില്ല. എന്നാല്‍ ആര്‍ക്കെങ്കിലും അവര്‍ക്കൊരു വാഗ്ദാനം നല്‍കാന്‍ കഴിയുമെങ്കില്‍ അത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബർ 30 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 71 സീറ്റുകളിലായി 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നവംബർ 3 നും മൂന്നാം ഘട്ടം നവംബർ 7 നും നടക്കും. വോട്ടെണ്ണൽ നവംബർ 10 ന് നടക്കും.

English summary
Election Commission is a branch of the BJP; Sanjay Rawat criticizes ec
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X