Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനോട് അതൃപ്തി, മോഡിക്ക് നോട്ടീസ്

ദില്ലി: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി രക്തം പുരണ്ട കയ്യാണ് എന്ന് നരേന്ദ്രമോഡി തന്റെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിനാണ് മോഡിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. നവംബര്‍ 16 ശനിയാഴ്ചയ്ക്ക് മുമ്പായി വിശദീകരണം നല്‍കണം എന്നാണ് മോഡിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ രക്തം പുരണ്ട കൈകള്‍ ഛത്തീസ്ഗഢിന് മേല്‍ പതിയരുത് എന്നുണ്ടെങ്കില്‍ താമരയ്ക്ക് വോട്ട് കുത്തൂ എന്നായിരുന്നു നരേന്ദ്രമോഡി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്. തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്നത്തെ നരേന്ദ്രമോഡി അപമാനിച്ചു എന്ന് കാണിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്തിന് പരാതി നല്‍കിയിരുന്നു. മോഡിയുടെ പ്രസംഗത്തിന്റെ ഡി വി ഡി അടക്കമാണ് കോണ്‍ഗ്രസ് പരാതി നല്‍കിയത്.

Modi

ഇന്‍ഡോര്‍ പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തുവന്നത്. നേരത്തെ ബി ജെ പിയുടെ പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിന് നോട്ടീസയച്ചത്.

രാഹുല്‍ ഗാന്ധി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ വിവാദ ഐ എസ് ഐ പരാമര്‍ശത്തില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. മുസാഫര്‍ നഗര്‍ കലാപത്തിന് ശേഷം പാക് ഭീകരസംഘടനയായ ഐ എസ് ഐ ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ സമീപിച്ചിരുന്നു എന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞു എന്നായിരുന്നു രാഹുലിന്റെ പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+