കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ പാര്‍ട്ടികളുടെ സോഷ്യല്‍ മീഡിയ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സോഷ്യല്‍ മീഡിയ പ്രചരണം നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ദില്ലി: രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണം കര്‍ശനമായി നിരീക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ വികലമാക്കുന്ന ഏതെങ്കിലും ഉള്ളടക്കങ്ങളോ, സമൂഹത്തിലെ ശാന്തിയും സമാധാനവും കളങ്കപ്പെടുത്തുന്ന തരത്തിലുള്ള പ്രചരണങ്ങളോ സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്താല്‍ ശക്തമായ നടപടിയെടുക്കാനാണ് തീരുമാനം.

<strong>വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയി</strong>വിവാഹവേദിയിൽ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹം നിർത്തിവെച്ച് വധു ഇറങ്ങിപ്പോയി

കൂടാതെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതാദ്യമായി സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വെരിഫൈ ചെയ്ത മാത്രമേ ഷെയര്‍ ചെയ്യുകയുള്ളൂവെന്നും ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

Election commission

കഴിഞ്ഞ വര്‍ഷം അമേരിക്ക ആസ്ഥാനമായുള്ള മൂന്ന് കമ്പനികള്‍ ജനപ്രാതിനിധ്യ നിയമത്തിലെ 126ാം ചട്ടം അവലോകനം നടത്തി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലമുള്ള ഒരു കത്ത് നല്‍കിയിരുന്നു. ഈ ധാരണ പ്രകാരം മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ജീവനക്കാര്‍, സോഷ്യല്‍ മീഡിയ കമ്പനികള്‍ അല്ലെങ്കില്‍ 'ഇടനിലക്കാര്‍' തുടങ്ങിയവര്‍ അവരുടെ ഉപയോക്താക്കള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ അറിയിക്കാനുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.

തിരഞ്ഞെടുപ്പിനിടെയുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രത്യേകിച്ചും വോട്ടെടുപ്പിന് മുന്നോടിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചരണ സമയമടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ഈ ക്യാംപെയിനില്‍ അടങ്ങിയിരിക്കുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും തിരഞ്ഞെടുപ്പ് കമ്മീഷന് വേഗത്തില്‍ വിവരങ്ങള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി വഴി സോഷ്യല്‍ മീഡിയ കമ്പനികളുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കും.

English summary
Election Commission issues social media guidelines for candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X