രാഷ്ട്രീയ പാര്‍ട്ടികള്‍ പൂഴ്ത്തിയ പണം പുറത്തുവരും!! തിരഞ്ഞെടുപ്പ് കമ്മീഷന്റേത് ഇരുട്ടടി
പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് നീക്കം
ദില്ലി: രാജ്യത്തെ 200ഓളം രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്പത്ത് കേന്ദ്ര നികുതി ബോര്‍ഡ് പരിശോധിച്ച് നടപടിയെടുത്തേക്കും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് കള്ളപ്പണം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്പത്ത് പരിശോധിച്ച് നടപടിയെടുക്കാന്‍ നികുതി ബോര്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിത്. പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് നീക്കം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികളുട പട്ടിക ഉടന്‍തന്നെ കൈമാറും.
2005ന് ശേഷം തിരഞ്ഞെടുപ്പില്‍ പങ്കാളികളായിട്ടില്ലാത്ത പാര്‍ട്ടികള്‍ കള്ളപ്പണം വെളുപ്പിയ്ക്കുന്നതിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് കമ്മീഷന്റെ സംശയം. രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികളായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേപ്പറില്‍ മാത്രമൊതുങ്ങുന്നതാണെന്നും സംഭാവനകള്‍ സ്വീകരിച്ച്
കള്ളപ്പണം വെളുപ്പിയ്ക്കാനുള്ള മറ മാത്രമാണ് പാര്‍ട്ടികളെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാര്‍ടികള്‍ക്ക് ലഭിയ്ക്കുന്ന നികുതി ഇളവിന്റെ ആനുകൂല്യം മുതലെടുത്ത് കള്ളപ്പണം വെളുപ്പിയ്ക്കുകയാണെന്നും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതോടെ ഈ പ്രവണതയ്ക്ക് അന്ത്യമാകും. രാഷ്ട്രീയ പാര്‍ടികള്‍ നടത്തുന്ന പണമിടപാടുകളെക്കുറിച്ചായിരിക്കും തിരഞ്ഞെടുപ്പ കമ്മീഷന്റെ നിര്‍ദേശം ലഭിയ്ക്കുന്നതോടെ ബോര്‍ഡ് അന്വേഷിക്കുക. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള അജ്ഞാത സംഭാവനകള്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത് നിരോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ്.












Click it and Unblock the Notifications