'തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമ'; ബിജെപിയെ കടന്നക്രമിച്ച് ഉദ്ധവ്
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്

മുംബൈ; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പാര്‍ട്ടി പേരും അനുവദിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ അടിമയാണെന്നാണ് ഉദ്ധവിന്റെ വിമർശനം. കമ്മീഷന്റെ തീരുമാനം ജനാധിപത്യത്തിന് അപകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ വസതിയായ മതോശ്രീയ്ക്ക് മുൻപിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഉദ്ധവ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ, പ്രധാനമന്ത്രിയുടെ അടിമയാണ്, മുമ്പൊരിക്കലും സംഭവിക്കാത്ത കാര്യമാണ് സംഭവിച്ചിരിക്കുന്നത്, ഉദ്ധവ് പറഞ്ഞു.പാർട്ടിയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടുവെന്നും കള്ളനെ ഒരു പാഠം പഠിപ്പിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് ഔദ്യോഗിക ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയത്. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നമായ 'അമ്പും വില്ലും' ഷിൻഡെ വിഭാഗത്തിന് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക.
അതേസമയം കമ്മീഷൻ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉദ്ധവ് വ്യക്തമാക്കി.
2022 ജൂണിലായിരുന്നു ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തെ ബി ജെ പി പിളർത്തിയത്. ഏക്നാഥ് ഷിന്റെയുടെ നേതൃത്തിൽ 41 ശിവസേന എംഎൽഎമാരെ ബി ജെ പി തങ്ങളുടെ പാളയത്തിൽ എത്തിക്കുകയായിരുന്നു. ഇതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ താഴെ വീണു.












Click it and Unblock the Notifications