കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം വിരുദ്ധ പരാമര്‍ശം; രാഹുലിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. മുസ്ലിങ്ങളെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് നോട്ടീസ്. ഇന്ത്യയിലെ മുസ്ലിം യുവാക്കള്‍ക്ക് പാകിസ്ഥാനിലെ ഭീകര സംഘടനയുമായി ബന്ധമുണ്ട് എന്ന തരത്തില്‍ രാഹുല്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

ഒക്ടോബര്‍ 23 ന് രാജസ്ഥാനിലെ ചുരുവിലും 24 ന് മധ്യപ്രദേശിലെ ഇന്‍ഡോറിലും നടത്തിയ പ്രസംഗങ്ങളാണ് കോണ്‍ഗ്രസിന്റെ യുവ നേതാവായ രാഹുല്‍ ഗാന്ധിക്ക് വിനയായത്. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കണം എന്നാണ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

rahul gandhi

അനുവദിച്ച സമയത്തിനകം വിശദീകരണം ലഭിച്ചില്ലെങ്കില്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സാമുദായികമോ ഭാഷാപരമോ ആയ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്. രാജസ്ഥാനും മധ്യപ്രദേശുമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ നവംബര്‍ - ഡിസംബര്‍ മാസങ്ങളിലായി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.

പാക് സംഘടനയായ ഐ എസ് ഐ മുസാഫിര്‍ നഗറിലെ കലാപത്തിന് ശേഷം ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങളെ സമീപിച്ചു എന്ന് രാഹുല്‍ ഗാന്ധി ഇന്‍ഡോറിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന് പിന്നില്‍ ബി ജെ പിയാണെന്നും രാഹുല്‍ ആരോപിച്ചു. മുസ്ലിങ്ങളെ അപമാനിക്കുകയും ബി ജെ പിയെ താഴ്ത്തിക്കെട്ടാനും ഉദ്ദേശിച്ചുള്ളതാണ് പ്രസംഗമെന്ന് വീഡിയോ ദൃശ്യങ്ങളടക്കം സമര്‍പ്പിച്ച് പാര്‍ട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
Election Commission issues notice to Rahul Gandhi over his ISI remarks in election programs in Madhyapradesh and Rajasthan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X