തിരഞ്ഞെടുപ്പ് കമ്മീഷനും ഫേസ്ബുക്കും കൈകോര്‍ക്കുന്നു; ലക്ഷ്യം യുവാക്കളെ ആകര്‍ഷിക്കല്‍
ദില്ലി: യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഫെയ്സ്ബുക്കും ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കുമായി ചേര്‍ന്നുള്ള പദ്ധതി കൊണ്ടുവരാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്ദേശിക്കുന്നത്.
യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേയ്ക്ക് ആകര്‍ഷിക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ടാണ് വോട്ടര്‍മാര്‍ക്ക് ഫെയ്സ്ബുക്ക് രജിസ്ട്രേഷന് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഈ സംസ്ഥാനങ്ങളിലുള്ള ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പ്രൊഫൈലില്‍ 'രജിസ്റ്റര്‍ ടു വോട്ട്' എന്നൊരു ബട്ടണ്‍ പ്രത്യക്ഷപ്പെടും. ഒക്ടോബര്‍ ആറ് മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലാണ് ഈ സംവിധാനം ഉണ്ടാകുക.
രജിസ്റ്റര്‍ ചെയ്യാനുള്ള ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ദേശീയ വോട്ടേഴ്സ് സര്‍വ്വീസ് പോര്ട്ടലിലേയ്ക്കെത്തുകയും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകളും വിവരങ്ങളും എല്ലാവരിലേയ്ക്കും എത്തിക്കുക, തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളില്‍ ആശയവിനിമയത്തിനുള്ള ഇടം ഒരുക്കു, പരമാവധി വോട്ടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാക്കുക തുടങ്ഹിയവയൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക ഫോസ്ബുക്ക് പേജും തുടങ്ങും.