വോട്ടര്‍മാരെ പണം വാങ്ങാന്‍ നിര്‍ബന്ധിച്ചു; ചട്ടം ലംഘിച്ച കെജ്രിവാളിനെ കുടുക്കി കമ്മീഷന്
തിരഞ്ഞെടുപ്പ് കമ്മീഷന് ഗോവ പോലിസിന് അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്കി.
പനാജി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന് ഗോവ പോലിസിന് അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്കി. ഗോവയില്‍ ജനുവരി എട്ടിനും അതിന് ശേഷവും നടത്തിയ കെജ്രിവാളിന്റെ പ്രസ്താവനയാണ് കേസിനാധാരം.

കേസെടുത്തതു സംബന്ധിച്ച രേഖകള്‍ ജനുവരി 31ന് മൂന്നുമണിക്ക് മുമ്പ് അയച്ചുതരണമെന്നും പോലിസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അഴിമതിക്കിടയാക്കുന്ന പ്രസ്താവന നടത്തിയ കെജ്രിവാളിന്റെ വാക്കുകള്‍ കമ്മീഷന് പരിശോധിച്ച് വരികയായിരുന്നു.
ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പക്കല്‍ നിന്നു പണം വാങ്ങിക്കോളൂവെന്നും പക്ഷേ വോട്ട് എഎപിക്ക് ചെയ്യണമെന്നുമാണ് ജനുവരി എട്ടിന് ഗോവയില്‍ കെജ്രിവാള് പ്രസംഗിച്ചത്. ഇതിനെതിരേ ബിജെപി കമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന് കെജ്രിവാളിന് നോട്ടീസ് അയക്കുകയും ചെയ്തു.
ജനുവരി നാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. കെജ്രിവാളിന്റെ പ്രസംഗം ചട്ടം ലഘിക്കുന്ന വിധത്തിലുള്ളതാണ്. വോട്ടര്‍മാരെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് കെജ്രിവാളിന്റെ വാക്കുകളെന്ന് കമ്മീഷന് കരുതുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications