കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍മാരെ പണം വാങ്ങാന്‍ നിര്‍ബന്ധിച്ചു; ചട്ടം ലംഘിച്ച കെജ്രിവാളിനെ കുടുക്കി കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗോവ പോലിസിന് അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.

  • By Ashif
Google Oneindia Malayalam News

പനാജി: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച എഎപി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ കേസ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗോവ പോലിസിന് അദ്ദേഹത്തിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി. ഗോവയില്‍ ജനുവരി എട്ടിനും അതിന് ശേഷവും നടത്തിയ കെജ്രിവാളിന്റെ പ്രസ്താവനയാണ് കേസിനാധാരം.

Arvindkejriwalsad

കേസെടുത്തതു സംബന്ധിച്ച രേഖകള്‍ ജനുവരി 31ന് മൂന്നുമണിക്ക് മുമ്പ് അയച്ചുതരണമെന്നും പോലിസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ അഴിമതിക്കിടയാക്കുന്ന പ്രസ്താവന നടത്തിയ കെജ്രിവാളിന്റെ വാക്കുകള്‍ കമ്മീഷന്‍ പരിശോധിച്ച് വരികയായിരുന്നു.

ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പക്കല്‍ നിന്നു പണം വാങ്ങിക്കോളൂവെന്നും പക്ഷേ വോട്ട് എഎപിക്ക് ചെയ്യണമെന്നുമാണ് ജനുവരി എട്ടിന് ഗോവയില്‍ കെജ്രിവാള്‍ പ്രസംഗിച്ചത്. ഇതിനെതിരേ ബിജെപി കമ്മീഷന് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍ കെജ്രിവാളിന് നോട്ടീസ് അയക്കുകയും ചെയ്തു.

ജനുവരി നാലിനാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നത്. കെജ്രിവാളിന്റെ പ്രസംഗം ചട്ടം ലഘിക്കുന്ന വിധത്തിലുള്ളതാണ്. വോട്ടര്‍മാരെ കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിക്കുന്നതാണ് കെജ്രിവാളിന്റെ വാക്കുകളെന്ന് കമ്മീഷന്‍ കരുതുന്നു.

English summary
The Election Commission has ordered legal action to be initiated against Delhi Chief Minister and Aam Aadmi party convener Arvind Kejriwal for violation of Model Code of Conduct for polls. The poll panel said, 'necessary legal action be initiated by filing an FIR/complaint against Arvind Kejriwal for statements on and after 8 January in Goa."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X