കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ വിടാതെ തിര.കമ്മീഷന്‍:ബിജെപി ഓഫീസില്‍ റെയ്ഡ്

  • By Aswathi
Google Oneindia Malayalam News

വാരണാസി: അവസാനഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മത്രം ബാക്കി നില്‍ക്കെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി മത്സരിക്കുന്ന വാരണായിലെ പാര്‍ട്ടി ഓഫീസില്‍ പൊലീസ് റെയ്ഡ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഉത്തരപ്രദേശ് പൊലീസിന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ നിരവധി പ്രചാരണ സാമഗ്രകള്‍ പിടികൂടി.

മോദി മത്സരിക്കുന്ന വാരണസിയല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനവദിച്ച സമയം കഴിഞ്ഞട്ടും ബി ജെ പി ബാഡ്ജുകളും ലഘു ലേഖകളും മോദി ടി- ഷര്‍ട്ടുകളും വിതരണം ചെയ്‌തെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വോട്ടര്‍മ്മാരെ സ്വാധീനിക്കാന്‍ ബി ജെ പി മണ്ഡലത്തില്‍ മദ്യവും പണവും വിതരണം ചെയ്‌തെന്ന് ആം ആദ്മി പാര്‍ട്ടിയും ആരോപിച്ചിരുന്നു.

Narendra Modi

അതേ സമയം തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് ഇത്തരത്തിലൊരു റെയ്ഡ് നടത്തിയതിന് പ്രതിഷേധവുമായി ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രചാരണ സാമഗ്രഹികള്‍ ഉണ്ടാകുക സ്വാഭാവികമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലുള്ള സ്ഥാപനങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടരുതെന്നും ബി ജെ പി വക്താവ് മിനാക്ഷി ലേഖി പറഞ്ഞു. നേരത്തെ മോദിയുടെ തിരഞ്ഞെടുപ്പ് റാലി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയതും വിവാദമായിരുന്നു.

അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് (12-05-2014, തിങ്കള്‍) രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് വാരണാസി. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാവ് അജയ് റായിയുമാണ് ഇവിടെ മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

English summary
The police on Sunday afternoon raided the BJP office at Gulab Bagh in Varanasi on the orders of the district administration to find out whether outsiders were camping there.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X