കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാം; ഇലട്രോണിക് പോസ്റ്റൽ വോട്ട് സൗകര്യം ഏര്‍പ്പെടുത്തും

Google Oneindia Malayalam News

ദില്ലി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലട്രോണിക് പോസ്റ്റല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സാങ്കേതികമായും സാംസ്‌കാരികവുമായും തയ്യാറായതായി തിരഞ്ഞൈടുപ്പ് കമ്മിഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തെ അറിയിച്ചു. അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന കേരളം ഉള്‍പ്പടെയുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുമെന്നാണ് വിവരം.

vote

ഇതുമായി ബന്ധപ്പെട്ടുള്ള മാര്‍ഗ രേഖയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പ്രവാസി ഇന്ത്യക്കാരില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന് അഞ്ച് ദിവസത്തിനുള്ളില്‍ വോട്ട് ചെയ്യാനുള്ള ആഗ്രഹം റിട്ടേണിംഗ് ഓഫീസറെ അറിയിക്കണം. തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ റിട്ടേണിംഗ് ഓഫീസര്‍ ഇ-മെയിലിലൂടെ വോട്ടര്‍ക്ക് അയച്ചുനല്‍കും. ബാലറ്റ് പേപ്പറിന്റെ പ്രിന്റ് എടുത്തതിന് ശേഷം വോട്ട് രേഖപ്പെടു്തി ഏത് രാജ്യത്താണോ താമസിക്കുന്നത് ആ രാജ്യത്തെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ സാക്ഷ്യപത്രത്തോട് ഒപ്പം മടക്കി അയക്കണം.

അതേസമയം, വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ തിരികെ പോസ്റ്റ് വഴി അയയ്ക്കുകയാണോ അതോ എംബസിക്ക് കൈമാറുകയാണോ എന്ന് സംബന്ധിച്ച വ്യക്തത വന്നിട്ടില്ല. നിലവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമേ പോസ്റ്റല്‍ വോട്ടിംഗ് സമ്പ്രദായം നിലവിലിള്ളൂ. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ വോട്ടിംഗ് രീതി സാധ്യമാകണമെങ്കില്‍ 1961ലെ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്. ഇതിന് പാര്‍ലമെന്റ് അംഗീകാരം ആവശ്യമില്ല.

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
Election Commission ready to introduce electronic postal voting for expatriates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X