Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലുന്ന കൈ; മോഡിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന്

ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാര്‍ത്ഥിയുമായ നരേന്ദ്ര മോഡിക്ക് ഇപ്പോള്‍ ഏറ്റവും വലിയ ശത്രു സ്വന്തംനാക്ക് തന്നെയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലൂടെ അത് വ്യക്തമാണ്. ചരിത്രം പഠിക്കാതെയുള്ള മോഡിയുടെ പ്രസംഗങ്ങളിലെ അക്ഷരത്തെറ്റും പിഴയ്ക്കുന്ന പ്രയോഗങ്ങളും കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നെന്ന് പറഞ്ഞാല്‍ മതിയല്ലോ.

അത്തരത്തില്‍ ആവേശം കയറി പ്രസംഗിച്ച കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നത്തിനെതിരെ നടത്തിയ പരമാര്‍ശം ഇപ്പോള്‍ മോഡിക്ക് തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയടയാളത്തെ 'കൊല്ലുന്ന കൈ' എന്ന് വിശേഷിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. കമ്മീഷന്‍ മോഡിയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. എന്നാല്‍ മോഡി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Narendra Modi

ഈ പരമാര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തില്‍ വരുമെന്നും ഇത് ഭാഷാ പ്രയോഗമാണെന്നുമായിരുന്നു കമ്മീഷന്റെ നോട്ടീസിന് മോഡി നല്‍കിയ മറുപടി. എതിര്‍പ്പാര്‍ട്ടികളുടെ നയങ്ങളെ വിമര്‍ശിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും മോഡി വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്രമുണ്ടെങ്കിലും ഈ പരമാര്‍ശം അതിന്റെ പരിധിയില്‍ വരുന്നില്ല. മറ്റ് പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ മോശമായി ചിത്രീകരിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

കൂടാതെ പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് ഉറപ്പു നല്‍കിയ മോഡി പൊതു സ്ഥലത്ത് അസഭ്യമായ ഭാഷ ഉപയോഗിക്കരുതെന്ന ചട്ടവും ലംഘിച്ചിരിക്കുന്നു. അതുകൊണ്ടെല്ലാം തന്നെ മോഡി നല്‍കിയ വിശദീകരണം തള്ളിക്കളയുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും കമ്മീഷന്‍ മോഡിക്ക് താക്കീതും നല്‍കി.

ഛത്തീസ്ഗഡിനെ കൊല്ലുന്ന കയ്യില്‍ നിന്ന് മോചിപ്പിക്കണമെങ്കില്‍ താമര ചിഹ്നത്തിന് വോട്ട് നല്‍കണമെന്നായിരുന്നു മോഡിയുടെ വിവാദ പ്രസംഗം. നേരത്തെ മുസാഫര്‍ നഗര്‍കലാപത്തെ കുറിച്ച് രാഹുല്‍ ഗാന്ധിനടത്തിയ പരമാര്‍ശത്തിനെതിരെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+