കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ലവാസയുടെ വിയോജിപ്പു കുറിപ്പ് വെളിപ്പെടുത്താന്‍ വിസമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By S Swetha
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലാവോസയുടെ വിയോജന കുറിപ്പുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തു വിടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് ഒരു വ്യക്തിയുടെ ശാരീരിക സുരക്ഷ അല്ലെങ്കില്‍ ജീവന്‍ അപകടത്തിലാക്കുന്ന വിഷയമാണെന്നാണ് കമ്മീഷന്റെ വിശദീകരണം.

<br>ബിജെപിയിൽ ചേർന്ന നേതാവ് കൊടുത്ത 'പണി'; മഹാരാഷ്ട്രയിൽ കോൺഗ്രസിന് മുമ്പിൽ അപ്രതീക്ഷിത പ്രതിസന്ധി
ബിജെപിയിൽ ചേർന്ന നേതാവ് കൊടുത്ത 'പണി'; മഹാരാഷ്ട്രയിൽ കോൺഗ്രസിന് മുമ്പിൽ അപ്രതീക്ഷിത പ്രതിസന്ധി


ഏപ്രില്‍ ഒന്നിന് വാര്‍ധ, ഏപ്രില്‍ 9 ന് ലാത്തൂര്‍, ഏപ്രില്‍ 21 ന് പത്താന്‍, ബാര്‍മര്‍, ഏപ്രില്‍ 25 ന് വാരണാസി എന്നിവിടങ്ങളില്‍ നടന്ന റാലികളില്‍ മോദി നടത്തിയ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് ലവാസ നല്‍കിയ വിയോജന കുറിപ്പുകള്‍ ആവശ്യപ്പെട്ട് പൂനെ ആസ്ഥാനമായുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ വിഹാര്‍ ദുര്‍വെ നല്‍കിയ അപേക്ഷയോടാണ് കമ്മീഷന്റെ പ്രതികരണം.

 സുരക്ഷാ ഭീഷണിയെന്ന്

സുരക്ഷാ ഭീഷണിയെന്ന്

വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 8 (1) (ജി) ഉദ്ധരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏതെങ്കിലും വ്യക്തിയുടെ ജീവന്‍ അല്ലെങ്കില്‍ ശാരീരിക സുരക്ഷയെ അപകടപ്പെടുത്തുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഒഴിവാക്കുകയാണെന്നും അല്ലെങ്കില്‍ നിയമ നിര്‍വ്വഹണത്തിനായി ആത്മവിശ്വാസത്തോടെ നല്‍കിയ വിവരങ്ങളുടെ ഉറവിടം അല്ലെങ്കില്‍ സഹായം തിരിച്ചറിയപ്പെടുന്നത് സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒഴിവാക്കുകയാണെന്ന് മറുപടി നല്‍കിയത്.

 ഉത്തരവുകളിൽ വിയോജിപ്പ് രേഖപ്പെടുത്താൻ

ഉത്തരവുകളിൽ വിയോജിപ്പ് രേഖപ്പെടുത്താൻ

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകളില്‍ തന്റെ വിയോജിപ്പുള്ള കുറിപ്പുകള്‍ രേഖപ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കാത്തതിനാല്‍, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് ലവാസ സ്വയം പിന്മാറി. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയും അംഗങ്ങളായ ലവാസയും സുശീല്‍ ചന്ദ്രയും അടങ്ങുന്ന 'ഫുള്‍ കമ്മീഷന്‍' പാനല്‍ വിവാദ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമുള്ള വിയോജന കുറിപ്പുകളും കാഴ്ചപ്പാടുകളും രേഖകളായി തുടരുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

 വിവരങ്ങൾ നൽകാനാവില്ല

വിവരങ്ങൾ നൽകാനാവില്ല

തുടര്‍ന്നുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഈ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയ തീരുമാനത്തെക്കുറിച്ചും ദുര്‍വെ വിവരങ്ങള്‍ തേടിയിരുന്നു. ആക്ടിന്റെ സെക്ഷന്‍ 8 (1) (ജി) ഉദ്ധരിച്ച് ഈ വിവരങ്ങളും കമ്മീഷന്‍ നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി പ്രസിഡന്റായിരുന്ന അമിത് ഷായും നടത്തിയ പ്രസംഗങ്ങളില്‍ കമ്മീഷന്‍ നല്‍കിയ ക്ലീന്‍ ചിറ്റില്‍ ലവാസ വിയോജിച്ചിരുന്നു.

English summary
Election commission refuses to disclose Lavasa's dissent note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X