കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയു ഇനി നിതീഷിന്.. ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തളളി, കാരണം...

പാര്‍ട്ടി സാമാജികരുടെ പിന്തുണയടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ ശരത് യാദവിന് സാധിക്കാത്തതിനാലാണ് അപേക്ഷ തള്ളിയത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ജെഡിയുവിന്റെ പാർട്ടി ചിഹ്നം തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് ശരത് യാദവ് നൽകിയ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വേണ്ടത്രയും രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് യാദവിന്റെ ഹർജി കമ്മീഷൻ തള്ളിയത്.

റോഹിങ്ക്യൻ പ്രശ്നത്തിൽ ബ്രിട്ടൺ ഇടപെടുന്നു; വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ച ചെയ്യണംറോഹിങ്ക്യൻ പ്രശ്നത്തിൽ ബ്രിട്ടൺ ഇടപെടുന്നു; വിഷയം യുഎൻ രക്ഷാസമിതിയിൽ ചർച്ച ചെയ്യണം

sarad yadav

യഥാർഥ ജെഡിയു തങ്ങളുടേതാണെന്നും അതു കൊണ്ട് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ശരത് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

 ശരത് യാദവിന്റെ ഹർജി

ശരത് യാദവിന്റെ ഹർജി

ജെഡിയുവിന്റെ പാർട്ടി ചിഹ്നമായ അമ്പും, വില്ലും, പാർട്ടി ഓഫീസുകളും തങ്ങൾക്ക് അനുവദിക്കണമെന്ന് അവശ്യപ്പെട്ടായിരുന്നു ശരത് യാദവ് വിഭാഗം നേതാവ് ജാവേദ് റാസ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഈ ഹർജിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്

 കാരണം

കാരണം

പാർട്ടിയുടെ അവകാശം ആവശ്യപ്പെട്ടുകൊണ്ടുള്ള ശരത് യാദവിന്റെ ഹർജി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. കാരണം ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനോ ആവശ്യമായ രോഖകൾ സമർപ്പിക്കാനോ ശരത് യാദവ് വിഭാഗത്തിന് കഴിഞ്ഞിരുന്നില്ല.

 ജെഡിയും നിതീഷ് കുമാറിന്

ജെഡിയും നിതീഷ് കുമാറിന്

ശരത് യാദവ് നൽകിയ ഹർജി തിരഞ്ഞെടുപ്പ് തള്ളിയതോടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാകും യഥാർഥ ജെഡിയു

 നിതീഷ് കുമാർ-ശരത് യാദവ് തർക്കം

നിതീഷ് കുമാർ-ശരത് യാദവ് തർക്കം

ബീഹാറിൽ ജെഡിയു ആർജെഡി സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞ് ബിജെപിയുമായി ചേർന്നതോടെയാണ് പാർട്ടിക്കുള്ളിൽ ഭിന്നിപ്പ് ഉണ്ടായത്. നിതീഷ് കുമാറിന്റെ ഈ നീക്കത്തിനെതിരെ ശരത് യാദവ് എതിർപ്പ് അറിയിച്ചിരുന്നു.

 ലാലുവിന് പിന്തുണ

ലാലുവിന് പിന്തുണ

ജെഡിയു- ആർജെഡി സഖ്യം പിരിഞ്ഞപ്പോഴും ലാലുവിനും പാർട്ടിക്കും പിന്തുണയുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു. ബീഹാറിലെ ജനങ്ങൾ ആഗ്രഹിച്ചത് ബിജെപി-ജെഡിയു സഖ്യമല്ലെന്നു അദ്ദേഹം വ്യക്തമാക്കി. കൂടാതെ പല അവസരത്തിലും ലാലുവിനും പിന്തുണയുമായി ശരത് യാദവ് രംഗത്തെത്തിയിരുന്നു.

മുന്നറിയിപ്പ് നൽകി

മുന്നറിയിപ്പ് നൽകി

ലാലുവിനോടും പാർട്ടിയോടുമുള്ള ശരത് യാദവിന്റെ മ്യദു സമീപനത്തിനെതിരെ നിതീഷ് കുമാർ രംഗത്തെത്തിയിരുന്നു. യാദവിന്റെ സമീപനത്തിനെതിരെ പ്രത്യക്ഷമായും പരോക്ഷമായും മുന്നറിയിപ്പു നൽകിയിരുന്നു.

പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി

പാർട്ടി സ്ഥാനങ്ങളിൽ നിന്ന് മാറ്റി

പാർട്ടിയിൽ വിമത ശബ്ദം ഉയർത്തിയതിനെ തുടർന്ന് ശരത് യാദവിനെ പാർട്ടി രാജ്യസഭ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കൂടാതെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ശരത് യാദവിന്റെയും അദ്ദേഹത്തെ പിന്തുണക്കുന്ന മറ്റൊരു എംപി അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നിതീഷ് വിഭാഗം ആവശ്യപ്പെട്ടു. നിതീഷിന്റെ പരാതിയില്‍ കഴിഞ്ഞ ദിവസം രാജ്യസഭാ സെക്രട്ടറിയേറ്റ് ഇരുവര്‍ക്കും നോട്ടീസ് നല്‍കി.

English summary
The Election Commission (EC) on Tuesday refused to take cognizance of the Sharad Yadav-led camp’s claim to JD(U)’s election symbol as its plea was not backed by affidavits of support from party legislators and office- bearers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X