48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; രാജ്യവ്യാപക സമരത്തിന് സിജെപി

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവി രാജിവെക്കണമെന്ന് സിജെപി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതടക്കം മൂന്ന് ആവശ്യങ്ങളും സിജെപി മുന്നോട്ട് വെച്ചു. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം എന്നും ഗ്യാനേഷ് ആരുടെ ഉത്തരവ് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത് എന്ന് കണ്ടെത്തണം എന്നും സിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഗ്യാനേഷിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ്ഐആര്‍ നടപടികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മരവിപ്പിക്കണം എന്നും സിജെപി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതടക്കം മൂന്ന് ആവശ്യങ്ങളും സിജെപി മുന്നോട്ട് വെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച 2023-ലെ നിയമം റദ്ദാക്കുക എന്നതാണ് മൂന്നാമത്തെ ആവശ്യം.

Election Commission

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം എന്നും ഗ്യാനേഷ് ആരുടെ ഉത്തരവ് പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത് എന്ന് കണ്ടെത്തണം എന്നും സിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. ഗ്യാനേഷിനെ നിയന്ത്രിക്കുന്നത് ആരാണെന്ന് കണ്ടെത്തണം. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ്‌ഐആര്‍ നടപടികളും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും മരവിപ്പിക്കണം എന്നും സിജെപി ആവശ്യപ്പെട്ടു.

അമിത് ഷായുടെ നിയന്ത്രണത്തിലാണ് ഗ്യാനേഷ് എന്നും സിജെപി ആരോപിച്ചു. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജി സമര്‍പ്പിച്ചില്ലെങ്കില്‍ സിജെപി രാജ്യവ്യാപക സമരത്തിനിറങ്ങുമെന്നും പ്രഖ്യാപിച്ചു. 'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഏറ്റവും വലിയ ദേശവിരുദ്ധന്‍. ഈ രാജ്യത്തെ ഏറ്റവും വലിയ ദേശവിരുദ്ധന്‍ ഗ്യാനേഷ് കുമാറാണ്. അദ്ദേഹം ഉടന്‍ രാജിവെക്കണം,

കാരണം ഇന്ത്യയുടെ ജനാധിപത്യത്തിന് അദ്ദേഹം ഏറ്റവും വലിയ ഭീഷണിയാണ്. നമ്മുടെ രാജ്യത്ത് ജനാധിപത്യം എന്നാല്‍ എന്തായിരുന്നു? ജനങ്ങള്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കുന്നു എന്നതായിരുന്നു ജനാധിപത്യം,' സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞു. എന്നാല്‍ ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായതുമുതല്‍, ആര്‍ക്കൊക്കെ വോട്ട് ചെയ്യാന്‍ അനുവാദമുണ്ടാകണം, ആര്‍ക്കൊക്കെ പാടില്ല എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണ് എന്നും ഇതാണോ ജനാധിപത്യം എന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യത്തിന് ഇതെന്ത് നിര്‍വചനമാണ് നല്‍കുന്നത് എന്നും ജനാധിപത്യമെന്ന ആശയത്തെത്തന്നെ നിങ്ങള്‍ തലകീഴായി മറിച്ചിട്ടിരിക്കുന്നു എന്നും ദീപ്‌കെ പറഞ്ഞു. വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തുടര്‍ച്ചയായി വിയോജിപ്പ് പ്രകടിപ്പിക്കുകയും അത് പരസ്യമായ തര്‍ക്കത്തിലേക്ക് വഴിമാറുകയും ചെയ്ത സാഹചര്യത്തിലാണ് സിജെപി വിഷയത്തില്‍ ഇടപെടുന്നത്.

നിലവില്‍ നീറ്റ് പ്രതിഷേധത്തിന് ശേഷം സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍, ആദിവാസി വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തിവരികയാണ് സിജെപി. എന്നാല്‍ ജനങ്ങളുടെ വോട്ടവകാശം ഹനിക്കപ്പെട്ടാല്‍ ഇത്തരം ശ്രമങ്ങള്‍ കൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. രാജ്യത്തെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള താക്കോല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സംരക്ഷണമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വോട്ടുകള്‍ മോഷ്ടിക്കുകയാണ് എന്ന് സിജെപിയുടെ മുഖ്യ വക്താവ് സൗരവ് ദാസ് പറഞ്ഞു. 'ഇതുകൊണ്ടൊന്നും കാര്യമില്ല, കാരണം ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങിയിരിക്കുന്നു,' അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങള്‍, പരീക്ഷാ ക്രമക്കേടുകള്‍ എന്നിവയില്‍ സിജെപിക്ക് പ്രചാരണങ്ങള്‍ തുടരാനാകുമെന്നും, എന്നാല്‍ ജനങ്ങള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാനും തിരഞ്ഞെടുപ്പിലൂടെ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താനും കഴിയുന്നില്ലെങ്കില്‍ ഈ പ്രചാരണങ്ങള്‍ക്കൊന്നും വലിയ പ്രയോജനമുണ്ടാകില്ലെന്നും ദാസ് പറഞ്ഞു.

'നമുക്ക് എത്ര വേണമെങ്കിലും സ്‌കൂള്‍ ശരിയാക്കല്‍ പരിപാടികളോ ആദിവാസി സ്‌കൂള്‍ ശരിയാക്കല്‍ പരിപാടികളോ നടത്താം... എന്നാല്‍ വ്യവസ്ഥിതി മാറ്റാന്‍ നമുക്ക് ഉപയോഗിക്കാവുന്ന അവസാനത്തെ ആയുധമായ വോട്ടവകാശം നമ്മളില്‍ നിന്ന് കവര്‍ന്നെടുക്കപ്പെട്ടാല്‍ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല,' ദാസ് പറഞ്ഞു.

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പുതുക്കുന്ന എസ്ഐആര്‍ പ്രക്രിയ നടക്കുമ്പോള്‍ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുകയോ നീക്കം ചെയ്യുകയോ തിരികെ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ടും, വോട്ടര്‍ രജിസ്ട്രേഷന്‍ നടപടിക്രമങ്ങളിലെ മാറ്റങ്ങള്‍ സംബന്ധിച്ചും കഴിഞ്ഞ 10 മാസത്തിനിടെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി 14 തവണയെങ്കിലും വിയോജിപ്പ് രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതിനിടയിലും വോട്ടര്‍ ഡാറ്റാബേസ് കൈകാര്യം ചെയ്യുന്നതിനിടയിലും എടുത്ത തീരുമാനങ്ങളില്‍ രണ്ട് കമ്മീഷണര്‍മാരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതോടെ എസ്ഐആര്‍ നടപടികള്‍ റദ്ദാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിച്ച് അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് തങ്ങളുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവെന്ന ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിലെ വാദത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ തള്ളിക്കളഞ്ഞു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ ഒപ്ഇന്ത്യ തങ്ങളുടെ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma