കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിങ് മെഷീനിലെ കൃത്രിമം; ഹാക്കറുടെ അവകാശവാദത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആരോപണം കൈയ്യടിക്കു വേണ്ടി, നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ

  • By Desk
Google Oneindia Malayalam News

ദില്ലി: 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ ആരോപണത്തെ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. ആരോപണം വെറും കൈയടിക്ക് വേണ്ടിയുള്ളതാണെന്നും ആരോപണം ഉന്നയിച്ച ഹാക്കര്‍ക്കെതിരെ നിമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

<strong>2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!</strong>2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അട്ടിമറി; ഗോപിനാഥ് മുണ്ടെയുടെ മരണത്തിൽ ദുരൂഹത, വെളിപ്പെടുത്തലുമായി യുഎസ് ഹാക്കർ!!

ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം വന്നത്. . 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുറമെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്നും ഹാക്കർ ആരോപിച്ചിരുന്നു.

EVM

ഏതെങ്കിലും തരത്തിലുള്ള വയര്‍ലെസ്സ് കമ്മ്യൂണിക്കേഷനിലൂടെ ഒരുതരത്തിലുള്ള ഡാറ്റയും കൈമാറ്റം ചെയ്യാനോ സ്വീകരിക്കാനോ കഴിയാത്ത ഇത്തരം യന്ത്രങ്ങള്‍ ഹാക്കിങ് നടത്താന്‍ കഴിയാത്തതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി അംഗമായ ഡോ. രജത് മൂണ വ്യക്തമാക്കി. റാഫേലിന് ശേഷമുള്ള മറ്റൊരു വലിയ നുണയാണെന്നായിരുന്നു കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്ലി പ്രതികരിച്ചത്.
English summary
Election Commission Rubbishes London Hacker's Claims On EVMs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X