നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷന്: വിദ്വേഷ പരാമർശത്തില്‍ നടപടി
ഡല്‍ഹി: വിദ്വേഷ പരാമർശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനെ രാജസ്ഥാനില്‍ വെച്ച് നടത്തിയ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രിയോട് വിശദീകരണം തേടിയിരിക്കുന്നത്. പ്രധാനമന്ത്രിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെടേയുള്ള കക്ഷികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
തിങ്കാളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം ചോദിക്കല്‍ നരേന്ദ്ര മോദിക്കും ബി ജെ പിക്കും കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തുന്നത്. പരാമർശം വിവാദമായിട്ടും ഇന്ന് ഉള്‍പ്പെടെ നടത്തിയ പ്രചരണ റാലികളില്‍ സമാനമായ പ്രചരണം നടത്തിയിരുന്നു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പദ് വലിയ തോതില്‍ മുസ്ലിങ്ങള്‍ക്ക് നല്‍കും എന്നതായിരുന്നു പ്രധാനമന്ത്രി ഉയർത്തിയ ആരോപണം. കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്ന വിഭാഗം, നുഴഞ്ഞുകയറ്റക്കാർ തുടങ്ങിയ അധിക്ഷേ പ്രയോഗങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിച്ചു. ഇതിന് ശേഷമാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചുകൊണ്ട് പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം തേടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ നടപടി സ്വീകരിക്കുന്നുവെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പ്രധാനമന്ത്രിക്ക് പുറമെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രചാരണ റാലികള്‍ രാഹുല്‍ ഗാന്ധി വർഗ്ഗീയ പരാമർശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്ക് വിശദീകരണം തേടിയുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും 29 ന് 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കണം.
അതേസമയം, പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഎം നേതാവ് ബൃന്ദ കാരാട്ട് ദല്‍ഹി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കിലും പരാതി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി. ജനങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് സിപിഎം പരാതിയില്‍ ആരോപിച്ചു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications