കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കുറഞ്ഞ വരുമാന പദ്ധതി; നീതി ആയോഗ് വൈസ് ചെയര്‍മാനോട് വിശദീകരണം തേടി കമ്മീഷൻ

  • By Desk
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ കുറഞ്ഞ വരുമാന പദ്ധതിക്കെതിരെ നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ നടത്തിയ ആരോപണങ്ങളില്‍ വിശദീകരണമാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഒരു രാഷ്ട്രീയക്കാരന്‍ മറ്റൊരു രാഷ്ട്രീയക്കാരനെ ആക്രമിക്കുന്നത് പോലെയല്ല ഇത്, കുമാര്‍ സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥനാണ്. അതിനാല്‍ ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴി പെരുമാറ്റച്ചട്ടം ലംഘിച്ചേക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ വാഗ്ദാനം തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള വെറും മാര്‍ഗം മാത്രമാണെന്നായിരുന്നു കുമാറിന്റെ ആരോപണം. ധന പരിശോധന, സാമ്പത്തിക അച്ചടക്ക പരിശോധന, നടപ്പാക്കാനുള്ള പരിശോധന എന്നിവയില്‍ കുറഞ്ഞ വരുമാന പദ്ധതി പരാജയപ്പെട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ വാഗ്ദാനം സാമ്പത്തിക അച്ചടക്കത്തെ തകര്‍ക്കുമെന്നും പദ്ധതി ഒരു കാലത്തും നടപ്പിലാക്കിലെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതേ ആരോപണങ്ങള്‍ മറ്റൊരു അഭിമുഖത്തിലും കുമാര്‍ പരാമര്‍ശിച്ചിരുന്നു.

rajiv-kumar-153647

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ 20 ശതമാനം വരുന്ന ദരിദ്ര കുടുംബങ്ങള്‍ക്ക്, പ്രതിവര്‍ഷം കുറഞ്ഞത് 72,000 രൂപ നല്‍കുമെന്ന് തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇതിനെതിരെ രാജീവ് കുമാർ നടത്തിയ പരാമർശമാണ് വിശദീകരണം തേടുന്നതിലേക്ക് എത്തിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
election commission seeks explanation from niti ayog vc on comment about congress's income scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X