കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് രണ്ട് മണ്ഡലങ്ങളിലെ മത്സരം ഇനി നടക്കില്ല.. നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കുള്ള പ്രമുഖ നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുള്ളവരാണ്. വിജയം ഉറപ്പിക്കാനുള്ള ഒരു തന്ത്രമാണിത്. ഒരു മണ്ഡലത്തില്‍ തോറ്റാല്‍ രണ്ടാമത്തേതില്‍ ജയം എന്ന പ്രതീക്ഷ. എന്നാലീ വിദ്യ ഇനി ചെലവാകുമെന്ന് തോന്നുന്നില്ല. ഒന്നിലധികം മണ്ഡലങ്ങളില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുന്നതിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ഒരാള്‍ ജനവിധി തേടുന്നതിന് എതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

ec

സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നല്ലതാണെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് ഇത് അധികപണച്ചെലവും അധ്വാനവുമാണ്. കാരണം ഒരു സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലത്തില്‍ നിന്നും വിജയിക്കുകയാണ് എങ്കില്‍ ഒരു മണ്ഡലത്തില്‍ നിന്നും രാജി വെയ്‌ക്കേണ്ടതുണ്ട്. ഇവിടെ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തുകയും വേണം. അതുകൊണ്ട് തന്നെ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള സൗകര്യം നീക്കം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

അതിന് സാധ്യമല്ല എങ്കില്‍ ഉപതെരഞ്ഞെടപ്പിന്റെ ചെലവ് സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഈടാക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചു. മത്സരിച്ച് ജയിച്ച ശേഷം മണ്ഡലത്തില്‍ നിന്നും രാജി വെയ്ക്കുന്നത് വോട്ട് ചെയ്തവരോടുളള ചതിയാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിച്ചു. കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി ആറാഴ്ചത്തെ സമയം അനുവദിച്ചു. ബുധനാഴ്ച കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.

രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!രാജേഷിനെ കൊന്നത് ഖത്തറിലെ നർത്തകിയുടെ പ്രതികാരം? ആർജെ രാജേഷ് കൊലക്കേസിൽ പുതിയ ട്വിസ്റ്റ്!

ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!ആലപ്പുഴ കടപ്പുറത്ത് ആഭാസ കുടകളെന്ന് മോൾജി.. ഓടാനുള്ള കണ്ടം കാട്ടിക്കൊടുത്ത് സോഷ്യൽ മീഡിയ!

English summary
Election Commission Supports One Candidate-One Seat PIL in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X