കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു; മാര്‍ച്ച് 11ന് ഫലമറിയാം

5 സംസ്ഥാനങ്ങളിലായി 693 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് നടക്കും.

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തീരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഗോവ, മാര്‍ച്ച് 18ന് തിരഞ്ഞെടുപ്പ് നടക്കും. അവസാന വോട്ടര്‍പട്ടിക ജനുവരി 5 മുതല്‍ 12 വരെയുള്ള തീയതികളില്‍ പുറത്തിറക്കും. അഞ്ച് സംസ്ഥാനങ്ങളിലും കൂടി 16 കോടി വോട്ടര്‍മാര്‍. 5 സംസ്ഥാനങ്ങളിലായി 693 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിന് തിരഞ്ഞെടുപ്പ് നടക്കും. മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലലെ തിരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് ആരംഭിക്കും. മണിപ്പൂരില്‍ മാര്‍ച്ച് നാലിനും എട്ടിനും രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കും. ഗോവയിലും മണിപ്പൂ രിലും 20 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പിനായ ഇലക്ഷന്‍ കമ്മീഷന്‍ ചിലവഴിക്കുന്നത്. യുപി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങലില്‍ 28 ലക്ഷം രൂപ ചിലവഴിക്കും.

 ഉച്ഛഭാഷിണി

ഉച്ഛഭാഷിണി

അഞ്ച് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഉച്ഛഭാഷിണിയുടെ നിയന്ത്രണം ഏര്‍പ്പെടുത്തും.

 20000 രൂപ

20000 രൂപ

20000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ ബാങ്ക് വഴി നടത്താണമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ പറഞ്ഞു.

 ബിജെപി

ബിജെപി

നോട്ട് അസാധുവാക്കല്‍ ഉള്‍പ്പടെ രണ്ടര വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ട നിര്‍ണായക തീരുമാനങ്ങളുടെ ജനകീയ പരീക്ഷ കൂടിയാകും അഞ്ച് സംസ്ഥാനങ്ങളില്‍ വിധി എഴുതുക.

 ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ബിജെപിയും നേര്‍്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് നിലനില്‍പ്പിനായുള്ള ജീവന്‍മരണ പോരാട്ടമാണ് നടത്തുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിതിഷാ നേരിട്ടാണ് ബിജെപിയുടെസ തന്ത്രങ്ങള്‍ മെനയുന്നത്.

മായാവതി

മായാവതി

ദളിത് രാഷ്ട്രീയത്തിനൊപ്പം താഴേത്തട്ടിലെ കൃത്യമായ പ്രവര്‍ത്തനം മായാവതിക്ക് ഈ തിരഞഅഞെടുപ്പില്‍ ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്. മാലായം-അഖിലേഷ് തര്‍ക്കത്തിന്റെ ഭാവി സമാജ്വാദി പാര്‍ട്ടിയുടെ വിധി നിര്‍ണ്ണയിക്കും.

 പഞ്ചാബ്

പഞ്ചാബ്

പഞ്ചാബില്‍ തൃകോണ മത്സരമായിരിക്കും നടക്കുക. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ശക്തമായ സാന്നിധ്യമാകുമെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ അടയാളപ്പെടുത്തുന്നത്. അകാലിദള്‍-ബിജെപി സംഖ്യമാണ് പഞ്ചാബില്‍ ഇപ്പോള്‍ ഭരണം കൈയ്യാളുന്നത്. അമരീന്ദര്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ശക്തമായി തന്നെ പഞ്ചാബില്‍ നിലയുറപ്പിക്കുന്നുണ്ട്.

 ഇറോം ശര്‍മ്മിള

ഇറോം ശര്‍മ്മിള

മണിപ്പൂരില്‍ അധികാരം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ കണക്കു കൂട്ടാല്‍. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെ ഐതിഹാസിക നിരാഹാരം അവസാനിപ്പിച്ച ഉരുക്കുവനിത ഇറോം ശര്‍മ്മിള മത്സരിക്കുമെന്നാണഅ അറിയുന്നത്.

 ഗോവ

ഗോവ

മനോഹര്‍ പരീക്കറിന്റെ പിന്‍ഗാമിയായെത്തിയ ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപിക്ക് ഭരണ തുടര്‍ച്ച നല്‍കുമോ അതോ ഗോവയില്‍ ശക്തമാകുന്ന ആം ആദ്മി പുകിയ ചരിത്രപം രചിക്കുമോ എന്നതാണഅ ഗോവന്‍ രാഷ്ട്രീയത്തിലെ പ്രധാന ചോദ്യം. അഞ്ച് സംസ്ഥാനങ്ങളിലും ശക്തമായ സാ്‌നിധ്യമാണ് ബിജെപി. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും തിരഞ്ഞെടുപ്പ് ഫലം ഏറെ നിര്‍ണ്ണായകമാണ്

English summary
Election Commission to announce election dates for upcoming assembly.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X