Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്, കേരളമടക്കം 5 ഇടങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും

ദില്ലി: കേരളമടക്കമുളള 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് 4.30ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണും. കേരളം, പശ്ചിമ ബംഗാള്‍, ആസാം, തമിഴ്‌നാട് എന്നീം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ആണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

മാര്‍ച്ച് ആദ്യവാരമാകും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുക എന്നായിരുന്നു കഴിഞ്ഞ ദിവസം ആസാമില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ സൂചന. എന്നാല്‍ തിരഞ്ഞെടുപ്പ് തിയ്യതി കമ്മീഷന്‍ നേരത്തെ പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ത്ത് കേരളമടക്കമുളള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിയ്യതി നിശ്ചയിക്കേണ്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തേടിയിരുന്നു.

ec

നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് തിയ്യതിയും കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കാനുളള സാധ്യത. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണത്തേത് പോലെ 7 ഘട്ടങ്ങളായി തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. മാര്‍ച്ച് അവസാനത്തോടെ തന്നെ ബംഗാളില്‍ തിരഞ്ഞെടുപ്പ് ആരംഭിച്ചേക്കും.

ഏപ്രില്‍ 30നുളളില്‍ കേരളമടക്കമുളള സംസ്ഥാാനങ്ങളില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നത്. ഏപ്രില്‍ 15ന് മുന്‍പായി തിരഞ്ഞെടുപ്പ് നടത്തണം എന്ന് കേരളത്തിലെ ബിജെപി ഒഴികെയുളള രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. മെയ് മാസത്തില്‍ മതി തിരഞ്ഞെടുപ്പ് എന്നാണ് ബിജെപി നിലപാട്. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് നടക്കാറുളളത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതില്‍ മാറ്റമുണ്ടായേക്കും എന്നാണ് കരുതുന്നത്.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
    വട്ടിയൂർക്കാവിൽ വീണയോ?

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+