കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ്‌; ഇലക്ഷന്‍ കമ്മിഷന്‍ ഇന്ന്‌ യോഗം ചേരും

Google Oneindia Malayalam News

ന്യൂഡല്‍ഹി; കേരളമടക്കം രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ്‌ തിയതികളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇന്ന്‌ യോഗം ചേരും.മാര്‍ച്ച്‌ ആദ്യവാരം തിരഞ്ഞെടുപ്പ്‌ തിയതികള്‍ പ്രഖ്യാപിക്കുമെന്നാണ്‌ സൂചന. നേരത്തെ തിരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സന്ദര്‍ശനം നടത്തിയ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എത്‌ സാഹചര്യത്തിലും കമ്മിഷന്‍ തീരുമാനിക്കുന്ന ദിവസം തന്നെ വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടത്താമെന്ന്‌ സംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്‌

കേരളം, തമിഴ്‌നാട്‌, അസം, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനുള്ള നിര്‍ണായക യോഗമാണ്‌ ദില്ലിയില്‍ നടക്കുക. തിരഞ്ഞെടുപ്പ്‌ തിയതികള്‍ എന്ന്‌ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ്‌ സൂചന. മാര്‍ച്ച്‌ ആദ്യവാരം തിയതി പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ ലഭിക്കുന്ന സൂചനകള്‍.

election commission

കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബംഗാളില്‍ 8 ഘട്ടങ്ങളിലായ തിരഞ്ഞെടുപ്പ്‌ നടത്താനാണ്‌ കമ്മിഷന്‍ ആലോചിക്കുന്നത്‌. കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പ്‌ 6 ഘട്ടങ്ങളിലായാണ്‌്‌ ബംഗാളില്‍ നടന്നത്‌. തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കണക്കനുസരിച്ച്‌ 6,400 പ്രശ്‌നബാധിത ബൂത്തുകള്‍ ആണ്‌ ഉള്ളത്‌. ബംഗാളില്‍ പോളിങ്‌ സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനവ്‌ വരുത്തിയിട്ടുണ്ട്‌.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ഫെബ്രുവരി 25 ഓടെ 125 കമ്പനി കേന്ദ്ര സുരക്ഷാ സേന, 60 കമ്പനി കേന്ദ്ര പോലീസ്‌ വിഭാഗം, 25 കമ്പനി അതിര്‍ത്തി സുരക്ഷാ സേന എന്നിങ്ങനെ അഞ്ച്‌ സംസ്ഥാനങ്ങളിലായി നിയോഗിക്കും. ബംഗാളിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത്‌ ബംഗാളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനും ഇലക്ഷന്‍ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Election Commission to hold a meeting today to finalize for Assembly elections in 5 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X