കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചരണത്തിനായി സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2013ല്‍ പുറത്തിറങ്ങിയ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണ് ഇത്. രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും സ്ഥാനാര്‍ഥികളും സൈനികരുടെ ചിത്രങ്ങള്‍ പ്രചരണത്തിനായി ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്.

<strong>ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്... അങ്കത്തിന് കളമൊരുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും</strong>ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്... അങ്കത്തിന് കളമൊരുക്കാന്‍ ബിജെപിയും കോണ്‍ഗ്രസും

2013 ഡിസംബര്‍ നാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ നിര്‍ദേശമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ ചിത്രങ്ങള്‍ പരസ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. അതായത് ചട്ടമനുസരിച്ച് 'മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെയും പ്രതിരോധ മന്ത്രാലയത്തിലെ ജീവനക്കാരുടെയും പ്രതിരോധ മന്ത്രാലയത്തിലെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച ചിത്രങ്ങള്‍ തുടങ്ങിയവ രാഷ്ട്രീയ പാര്‍ട്ടികളോ സ്ഥാനാര്‍ഥികളോ ഒരു തരത്തിലുള്ള പ്രചരണങ്ങള്‍ക്കും ഉപയോഗിക്കാന്‍ പാടില്ല.

indian-army10-1552

ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്റെ ചിത്രം ആം ആദ്മി പാര്‍ട്ടി ഈയിടെ അവരുടെ റാലിയില്‍ ഉപയോഗിച്ചിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലും അഭിനന്ദന്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. രാജ്യത്തിന്റെ സംരക്ഷകരെന്നും പോരാളികളെന്നും വിശേഷിപ്പിച്ചു കൊണ്ട് സൈനികരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. ആധുനിക ജനാധിപത്യ വ്യവസ്ഥയില്‍ അരാഷ്ട്രീയവും നിഷ്പക്ഷവുമായ പങ്കാളികളാണ് സായുധ സേനകള്‍. അതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തങ്ങളുടെ ക്യാംപെയിനില്‍ സായുധ സേനയെ കുറിച്ച് പരാമര്‍ശം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

English summary
election commission warns political parties on usage of army pictures for election campign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X