കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ കൂട്ടരാജി; സംസ്ഥാന അധ്യക്ഷന്‍മാര്‍ കളംവിടുന്നു, രാഹുലും രാജിസന്നദ്ധത അറിയിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസില്‍ കൂട്ടരാജി | Oneindia Malayalam

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കുന്നു. രണ്ടു സംസ്ഥാന അധ്യക്ഷന്‍മാര്‍ രാജി പ്രഖ്യാപിച്ചു. ഒരു സംസ്ഥാന പ്രചാരകനും രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രാജി സന്നദ്ധ അറിയിച്ചു. മൂന്ന് പേരും രാജി കത്ത് ദില്ലിയിലേക്ക് അയച്ചു. രാഹുല്‍ ഗാന്ധിക്കാണ് അവര്‍ കത്ത് നല്‍കിയത്.

അതേസമയം, രാഹുല്‍ ഗാന്ധി രാജി വെക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ അറിയിക്കുകയും ചെയ്തു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് 52 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്. ഇത്രയും ദയനീയമായ തോല്‍വിയുടെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ നിരാശ പ്രകമാണ്. വിവരങ്ങള്‍ ഇങ്ങനെ....

 ദില്ലിയിലേക്ക് രാജികത്തുകള്‍

ദില്ലിയിലേക്ക് രാജികത്തുകള്‍

ഉത്തര്‍ പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ സംസ്ഥാന അധ്യക്ഷന്‍മാരും കര്‍ണാടകയിലെ പ്രചാരണ ചുമതലയുണ്ടായിരുന്ന നേതാവും രാജിവെച്ചിട്ടുണ്ട്. ഇവര്‍ ദില്ലിയിലേക്ക് രാജികത്ത് അയച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് കത്തിലെ ഉള്ളടക്കം.

യുപിയില്‍ ഒരു സീറ്റ് മാത്രം

യുപിയില്‍ ഒരു സീറ്റ് മാത്രം

ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാര്‍ ഏതാനും മണിക്കൂറുകള്‍ മുമ്പാണ് രാജികത്ത് ദില്ലിയിലേക്ക് അയച്ചത്. യുപിയില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. സോണിയാ ഗാന്ധി മല്‍സരിച്ച റായ്ബറേലി മണ്ഡലം മാത്രം.

രാഹുലും പരാജയം നുണഞ്ഞു

രാഹുലും പരാജയം നുണഞ്ഞു

80 മണ്ഡലങ്ങളുള്ള ഉത്തര്‍ പ്രദേശില്‍ ബിജെപി 60 സീറ്റുകളില്‍ ജയിച്ചു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റത് ഏവരെയും ആശ്ചര്യപ്പെടുത്തി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 40000 വോട്ടിനാണ് രാഹുല്‍ തോറ്റത്.

 അതുല്യമായ അവസരം

അതുല്യമായ അവസരം

ദേശീയ തലത്തില്‍ തിളങ്ങാന്‍ കോണ്‍ഗ്രസിന് അതുല്യമായ അവസരമാണ് ഇത്തവണ ലഭിച്ചത്. ബിജെപിക്കെതിരെ ഒട്ടേറെ കാര്യങ്ങള്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതൃ പദവി പോലും കിട്ടാത്ത സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തി.

ശനിയാഴ്ച ചര്‍ച്ച ചെയ്യും

ശനിയാഴ്ച ചര്‍ച്ച ചെയ്യും

ഈ സാഹചര്യത്തിലാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ശനിയാഴ്ച ഇക്കാര്യം ചര്‍ച്ച ചെയ്യും. രാജി തീരുമാനം തിടുക്കത്തില്‍ വേണ്ടെന്ന് സോണിയാ ഗാന്ധി രാഹുലിനോട് പറഞ്ഞിട്ടുണ്ട്.

 കര്‍ണാടകയില്‍ ഒരുസീറ്റ്

കര്‍ണാടകയില്‍ ഒരുസീറ്റ്

കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി മാനേജര്‍ എച്ച് ആര്‍ പാട്ടീല്‍ രാജിവെച്ചിട്ടുണ്ട്. ഇവിടെ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. കൂടാതെ ഒഡീഷ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരജ്ഞന്‍ പട്‌നായികും രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് വന്‍ പരാജയമാണ് നേരിട്ടത്.

പ്രിയങ്കയെ ഇറക്കിയിട്ടും

പ്രിയങ്കയെ ഇറക്കിയിട്ടും

പ്രിയങ്കാ ഗാന്ധിയെ ഇറക്കി യുപിയില്‍ പരീക്ഷണം നടത്തിയിട്ടും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പ്രിയങ്കയെ കൂടാതെ ജ്യോതിരാദിത്യ സിന്ധ്യയെയും കോണ്‍ഗ്രസ് യുപിയില്‍ നിയോഗിച്ചിരുന്നു. എന്നാല്‍ നേരത്തെയുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടമാകുകയാണ് ചെയ്തത്.

രാജ് ബബ്ബാര്‍ പറയുന്നു

രാജ് ബബ്ബാര്‍ പറയുന്നു

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് രാജ് ബബ്ബാര്‍ വ്യാഴാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹം രാജികത്ത് ദില്ലിയിലേക്ക് അയച്ചു. പാര്‍ട്ടിയെ ശരിയായ രീതിയില്‍ നയിക്കാന്‍ കഴിയാത്തത് തന്റെ വീഴ്ചയാണെന്ന് രാജ് ബബ്ബാര്‍ കത്തില്‍ വിശദീകരിക്കുന്നു. ഫത്തേപൂര്‍ സിക്രിയില്‍ മല്‍സരിച്ച ബബ്ബാര്‍ പരാജയപ്പെടുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് പദവി കിട്ടില്ല

പ്രതിപക്ഷ നേതാവ് പദവി കിട്ടില്ല

കോണ്‍ഗ്രസിന് ഇത്തവണയും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ സാധ്യതയില്ല. മതിയായ സീറ്റുകള്‍ ലഭിക്കാത്തതാണ് കാരണം. പ്രതിപക്ഷ നേതൃ പദവി ലഭിക്കണമെങ്കില്‍ മൊത്തം സീറ്റിന്റെ 10 ശതമാനം സീറ്റിലെങ്കിലും ജയിക്കണം. 54 സീറ്റില്‍ ജയിക്കുന്ന പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതാവ് പദവി ലഭിക്കാന്‍ യോഗ്യത. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് 52 സീറ്റാണ് കിട്ടിയത്.

കഴിഞ്ഞതവണയും കിട്ടിയില്ല

കഴിഞ്ഞതവണയും കിട്ടിയില്ല

കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളാണുണ്ടായിരുന്നത്. പ്രതിപക്ഷ നിരയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് ലഭിച്ച പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് പ്രതിപക്ഷ നേതൃപദവി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ കൊടുത്തില്ല. മതിയായ സീറ്റ് ലഭിച്ചില്ല എന്നാണ് അവര്‍ പറഞ്ഞ ന്യായം.

കോടതിയില്‍ ചെന്നപ്പോള്‍

കോടതിയില്‍ ചെന്നപ്പോള്‍

കോണ്‍ഗ്രസ് വിഷയം ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തി. കോടതി കോണ്‍ഗ്രസ് വാദം തള്ളുകയായിരുന്നു. രാഷ്ട്രീയ പ്രശ്‌നം പരിഹരിക്കലല്ല കോടതിയുടെ പണിയെന്നും നിയമപ്രശ്‌നമുണ്ടെങ്കില്‍ ഉന്നയിക്കൂ എന്നായിരുന്നു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞത്.

 1984ല്‍ സംഭവിച്ചത്

1984ല്‍ സംഭവിച്ചത്

1984ല്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ മല്‍സരിച്ച കോണ്‍ഗ്രസ് 404 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. അതേസാഹചര്യം കോണ്‍ഗ്രസിന് വന്നിരിക്കുകയാണിപ്പോള്‍. മോദിയുടേയും അമിത് ഷായുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിട്ട ബിജെപി 304 സീറ്റിലാണ് ജയിച്ചത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൈവിട്ട കളിക്ക്; മുഖ്യമന്ത്രിപദം ഏറ്റെടുക്കും, സര്‍ക്കാരില്‍ പൊളിച്ചെഴുത്ത്കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൈവിട്ട കളിക്ക്; മുഖ്യമന്ത്രിപദം ഏറ്റെടുക്കും, സര്‍ക്കാരില്‍ പൊളിച്ചെഴുത്ത്

English summary
Election Defeat; Three Congress Leaders Resigned, Rahul Ready to Quit, Crucial meet Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X