കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്സിന് വീണ്ടും വന്‍തിരിച്ചടി; ബിജെഡിയെ ഒപ്പംക്കൂട്ടി ബിജെപി തന്ത്രം, വിജയമുറപ്പിച്ച് എന്‍ഡിഎ

  • By Desk
Google Oneindia Malayalam News

ദില്ലി: നാളെയാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവില്‍ നിന്നുള്ള ഹരിവംസ് നാരായണന്‍ സിങ്ങ് ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പ്രതിപക്ഷം എന്‍സിപിയില്‍ നിന്നുള്ള വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും എന്‍സിപി തയ്യാറാവാത്തതിനേ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ നിന്നുള്ള ബികെ ഹരിപ്രസാദിനെ രംഗത്ത് ഇറക്കുകയായിരുന്നു.

എന്തുവന്നെയായാലും മത്സരം വേണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഭരണപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പ്രതിപക്ഷത്തിന് ഉള്ളതിനാല്‍ അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങല്‍ ആകെ മാറിമറിഞ്ഞിരിക്കുകയാണ്..

നാളെ

നാളെ

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ ബലപരീക്ഷണമായി മാറുകയാണ് നാളെ നടക്കുന്ന രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പാണ്. ലോക്‌സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്രശുഭകരമായിരുന്നില്ല. എന്നാല്‍ കൃതമയാ കരുനീക്കങ്ങളിലൂടെ ബിജെപി ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളെ വശീകരിക്കുകകായിരുന്നു.

കണക്കുകൂട്ടല്‍

കണക്കുകൂട്ടല്‍

നിലവില്‍ രാജ്യസഭയില്‍ എന്‍ഡിഎക്കാളും ഭൂരിപക്ഷം പ്രതിപക്ഷത്തിനുണ്ട്. കൃത്യമായ ചര്‍ച്ചകള്‍ നടത്തി ചാഞ്ചാടി നില്‍ക്കുന്നു ഒന്നോരണ്ടോ കക്ഷികളുടെ വോട്ട് നേടാനായാല്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയും എന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. മറുവശത്ത്. ഭരണത്തിലിരിക്കെ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ തോല്‍ക്കേണ്ടി വന്നാള്‍ ബിജെപിക്ക് അത് വലിയ തിരിച്ചടിയാവും

കണക്കിലെ കളികള്‍

കണക്കിലെ കളികള്‍

അതുകൊണ്ട് തന്നെ ഏറെ കരുതലോടെയാണ് എന്‍ഡിഎ പ്രത്യേകിച്ച് ബിജെപി കാര്യങ്ങള്‍ നീക്കിയത്. കണക്കിലെ കളികള്‍ സൂക്ഷമമായതിനാല്‍ ഇരുപക്ഷത്തും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. 245 അംഗ രാജ്യസഭാ സീറ്റില്‍ കേവലം 90 എംപിമാരാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ളത്. ഉപാധ്യക്ഷതിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ 123 വോട്ടുകള്‍ വേണം. 90 കഴിഞ്ഞ് ബാക്കിവരുന്ന 23 സീറ്റുകള്‍ എങ്ങനെ കൈപിടിയില്‍ ഒതുക്കും എന്നാണ് ബിജെപി ആലോചിക്കുന്നത്.

ഭരണപക്ഷത്ത്

ഭരണപക്ഷത്ത്

ഭരണപക്ഷത്ത് ബിജെപി-73, ബോഡോ പിപ്പീള്‍ ഫ്രന്റ്-1, ജെഡിയു-6, നാഗാ പീപ്പിള്‍ ഫ്രന്റ്-1, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എ-1, ശിരോമണി അകാലിദള്‍-3, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എ-1, നോമിനേറ്റ് ചെയ്തവര്‍-4 എന്നിങ്ങനേയാണ് കക്ഷിനില

പ്രതിപക്ഷം

പ്രതിപക്ഷം

കേവല ഭൂരപക്ഷത്തിന് 11 എംപിമാരുടെ കുറവാണ് പ്രതിപക്ഷത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ്-50, ബിഎസ്പി-4, സിപിഐ-2, സിപിഎം-5, എഎപി-3, തൃണമൂല്‍ കോണ്‍ഗ്രസ്-13, ഡിഎംകെ-4, മുസ്ലിംലീഗ്-1, ജെഡിഎസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-4, ആര്‍ജെഡി-5, എസ്പി-13, ടിഡിപി-6 എന്നിങ്ങനേയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില.

പ്രതീക്ഷ

പ്രതീക്ഷ

ചാഞ്ചാട്ടമുള്ള വോട്ടുകളിലാണ് ഇരുപക്ഷത്തിന്റേയും പ്രതീക്ഷ. ഏറ്റവും പ്രധാനം ഐഎഡിഎംകെയുടെ നിലപാടാണ്. 13 അംഗങ്ങളാണ് അവര്‍ക്ക് രാജ്യസഭയില്‍ ഉള്ളത്. തമിഴ്പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കിയ എന്‍ഡിഎ ടിആര്‍എസ്സിനെകൂടി വശത്താക്കിയത് കാര്യങ്ങല്‍ ഏറെ സുഖകരമാക്കി

വിട്ടുനില്‍ക്കും

വിട്ടുനില്‍ക്കും

പിഡിപി പിന്തുണക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നു എന്നാല്‍ അവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് തിരിച്ചടിയായി. പിന്നേയും കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ 9 അംഗങ്ങളുള്ള ബിജെഡിയിലായിരുന്നു. എന്നാല്‍ ഇപ്പോല്‍ ബിജെഡിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നാണ് വ്യക്തമാക്കുന്നത്.

ബിജെഡി

ബിജെഡി

ബിജെഡിയുടെ പിന്തുണ ഉറപ്പാക്കാന്‍ കഴിയാത്തതാണ് പ്രതിപക്ഷത്തിന് വന്‍തിരിച്ചടിയായത്. ബിജെഡി പിന്തുണക്കുമെന്നുള്ള വിശ്വാസം എന്‍ഡിഎയ് വലിയ ആശ്വാസമാണ്. ടിആര്‍എസ്, ബിജെഡി, എഐഎഡിഎംകെ എന്നീകക്ഷീകളുടെ പിന്തുണയോടെ ഹരിംവശ റായി വിജയിക്കുമെന്നാണ് ബിജെപി ഉറച്ചുവിശ്വസിക്കുന്നത്.

തിരിച്ചടി

തിരിച്ചടി

മറുവശത്ത് കരുണാനിധി മരണപ്പെട്ടതിനാല്‍ ഡിഎംകെയുടെ എത്ര അംഗങ്ങള്‍ വോട്ട് ചെയ്യാന്‍ എത്തുമെന്ന് ഉറപ്പില്ലാത്തതും തൃണമൂല്‍, ആര്‍ജെഡി എന്നീ പാര്‍ട്ടികളുടെ രണ്ട് അംഗങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യാന്‍ സാധ്യതയുള്ളതും പ്രതിപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാവുന്നു.

English summary
Election for Deputy Chairman of Rajya Sabha to be held on Aug 9
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X