കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രമസമാധാന പ്രശ്‌നങ്ങള്‍: ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ത്രിപുര ഈസ്റ്റിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏപ്രില്‍ 18ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 23ലേക്ക് മാറ്റുകയായിരുന്നു. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ തിരഞ്ഞെടുപ്പിന് അനുകൂലമല്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. ത്രിപുരയുടെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറിന്റെയും പ്രത്യേക പോലീസ് നിരീക്ഷകന്റെയും റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

തരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ വരിഞ്ഞ് കെട്ടുക ഇങ്ങനെതരൂരിന്‍റെ വിജയം ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്‍റെ പുതുതന്ത്രം! കുമ്മനത്തെ വരിഞ്ഞ് കെട്ടുക ഇങ്ങനെ

ഏപ്രില്‍ 11ന് തിരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണ്. തിരഞ്ഞെടുപ്പ് ചട്ട വിരുദ്ധമായി നടന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതാണെന്നും ത്രിപുര തിരഞ്ഞെടുപ്പ് ഓഫീസര്‍ ശ്രീറാം തരണികാന്തി വ്യക്തമാക്കി. ഈ വിവരങ്ങളെല്ലാം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയെന്നും ക്രമസമാധാനം നിലനിര്‍ത്തുമെന്നും ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ് സാധ്യമാകുമെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

evms7-02-

ത്രിപുരയില്‍ ഏപ്രില്‍ 11 ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് സിപിഎം 460 പോളിങ് ബൂത്തുകളില്‍ റീപോളിങ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ത്രിപുര കോണ്‍ഗ്രസ് പ്രസിഡന്റ് കിഷോര്‍ ദേബുര്‍മാന്‍ ആവശ്യപ്പെട്ടു. ത്രിപുര കോണ്‍ഗ്രസിനൊപ്പം ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

English summary
Election in East Tripura postponed due to law and order crisis and election rescheduled on April 23
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X