കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക തിരഞ്ഞെടുപ്പ്; അവശേഷിക്കുന്ന സീറ്റിനായുള്ള മല്‍സരം കനക്കുന്നു

  • By Desk
Google Oneindia Malayalam News

കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളില്‍ പടയൊരുക്കം തുടങ്ങി.ജയനഗറിലും രാജരാജേശ്വരി നഗറിലും പ്രചരണം ശക്തമാക്കാന്‍ ബിജെപി തീരുമാനം.കേന്ദ്ര മന്ത്രി സദാനന്ദഗൗഡ രാജരാജേശ്വരി നറിലെയും കേന്ദ്ര മന്ത്രി എച്ച്.എന്‍ അനന്ത് കുമാര്‍ ജയനഗറിലെയും പചാരണങ്ങള്‍ ഏകോപിപ്പിക്കും.നിലവിലുള്ള സാഹചര്യത്തില്‍ ഈ രണ്ടു സീറ്റുകളും ബിജെപിയ്ക്ക് നിര്‍ണായകമാണ്.അതേസമയം ര​ണ്ടു സീ​റ്റി​ലും ധാ​ര​ണ​യു​ണ്ടാ​ക്കി അ​നാ​യാ​സ​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കോണ്‍ഗ്രസും ജെഡിഎസും.

ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായിരുന്ന ബി.​എ​ൻ. വി​ജ​യ​കു​മാ​റി​െൻറ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് മാ​റ്റി​വെ​ച്ച ജ​യ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ ജൂണ്‍ 11നാണ് തിരഞ്ഞെടുപ്പ്. ഈ മണ്ഡലം പത്ത് വര്‍ഷമായി ബിജെപിയെയാണ് പിന്തുണച്ചിരുന്നത്.വിജയകുമാറിന്റെ ഇളയസഹോദരന്‍ പ്രഹ്ലാദ് ബാബു ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും.മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസിനായി ഇവിടെ ജനവിധി തേടുന്നത്. കാലെ ഗൗഡയാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി. പതിനായിരത്തോളം തിരച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്നാണ് രാജരാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് നീട്ടി വച്ചത്.മെയ് 28 ആണ് പുതിയ തീയതി.ഇ​വി​ടെ കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി സി​റ്റി​ങ് എം.​എ​ൽ.​എ മു​നി​ര​ത്ന മ​ത്സ​രി​ക്കും.ബി.​ജെ.​പി​ക്ക്​ പി.​എം. മു​നി​രാ​ജു ഗൗ​ഡ​യും ജെ.​ഡി.​എ​സി​ലെ ജി.​എ​ച്ച്. രാ​മ​ച​ന്ദ്ര​യും മല്‍സരിക്കുന്നു.എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും ജെഡിഎസും കോണ്‍ഗ്രസും ധാരണയുണ്ടാക്കിയുട്ടുണ്ടെന്നാണ് വിവരം.

vote1

Recommended Video

cmsvideo
Karnataka Election 2018: കര്‍ണ്ണാടകത്തില്‍ വിശ്വാസവോട്ട് വ്യാഴാഴ്ച്ച | Oneindia Malayalam

ബിജെപി തട്ടകമായ ജയനഗറില്‍കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സൗ​മ്യ റെ​ഡ്​​ഡി​യെ​യും രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​റി​ൽ ജി.​എ​ച്ച്. രാ​മ​ച​​ന്ദ്ര​യെ​യും വി​ജ​യി​പ്പി​ച്ച്​ രണ്ട് സീറ്റുകള്‍ കൂടി ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം. അങ്ങനെയെങ്കില്‍ ഇത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയേക്കും.എ​ന്നാ​ൽ, ഇ​ക്കാ​ര്യം ഹൈ​ക​മാ​ൻ​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ക​ർ​ണാ​ട​ക പി.​സി.​സി പ്ര​സി​ഡ​ൻ​റ് ജി പരമേശ്വരയുടെ പ്രതികരണം.എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളില്‍ മാത്രമല്ല തെരഞ്ഞെടുപ്പ് നടക്കുന്നത്.ച​ന്ന​പ​ട്ട​ണ​യി​ലും രാ​മ​ന​ഗ​ര​യി​ലും വി​ജ​യി​ച്ച എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ഒ​ന്ന്​ രാ​ജി​വെ​ക്കുമ്പോ​ൾ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തേ​ണ്ടി​വ​രും. രാ​മ​ന​ഗ​ര​യി​ലെ സീ​റ്റ് രാ​ജി​വെ​ക്കാ​നാ​ണ് കുമാരസ്വാമിയുടെ തീരുമാനമെന്ന് സൂചനയുണ്ട്.

English summary
karnataka election: election in Jayangar and rajarajeswari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X