Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐഡിഎംകെ പതാക ഉപയോഗിക്കുന്നതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ വിലക്കിയിട്ടില്ലന്ന് ടിടിവി ദിനകരന്‍

തിരുച്ചിറപ്പള്ളി: എഐഡിഎംകെ പതാക ഉപയോഗിക്കുന്നതില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ നമ്മളെ വിലക്കിയിട്ടില്ലന്ന് ടിടിവി ദിനകരന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടിയുടെ രണ്ടില ചിഹ്നവും, പേരും ഉപയോഗിക്കുന്നതില്‍ നിന്ന് മാത്രമാണ് ഇലക്ഷന്‍ കമ്മീഷന്‍ നമ്മളെ വിലക്കിയതെന്നും ദിനകരന്‍ പറഞ്ഞു. പാര്‍ട്ടി പതാക ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്നും ദിനകരന്‍ പറഞ്ഞു. ഇലക്ഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ 87 പേജുള്ള ഉത്തരവില്‍ എവിടെയും പാര്‍ട്ടി പതാകയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.

അതുകൊണ്ട് തന്നെ അത് നമുക്ക് ഉപയോഗിക്കാമെന്നാണ് ദിനകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞത്. ദിനകരന്‍ വിഭാഗം പാര്‍ട്ടി പതാക ഉപയോഗിക്കുന്നതിനെതിരെ എഐഡിംകെ ഡ്യെപ്പ്യൂട്ടി സെക്രട്ടറി രാജ്കുമാര്‍ പോലീസില്‍ പരാതി നല്‍കിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോല്‍ പതാക ഉപയോഗിക്കേണ്ടെന്ന് കമ്മീഷന്‍ പറഞ്ഞാല്‍ നമ്മള്‍ അപ്പീലിന് പോകുമെന്നായിരുന്നു ദിനകരന്റെ മറുപടി.

dinakaran

ദിനകരന്‍ വിഭാഗത്തിലെ രാജ്യസഭാംഗങ്ങളായ എന്‍ നവനീത് കൃഷ്ണനും, വിജില സത്യാനന്തും, എന്‍ ഗോപാലകൃഷ്ണനും പളനി സാമി പക്ഷത്തേക്ക് പോകുന്നതിനെ സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടുണ്ടെന്നും, രണ്ടില ചിഹ്നം തിരിച്ചുകിട്ടിയാലുടന്‍ അവര്‍ തിരിച്ചുവരുമെന്ന് വാക്കു നല്‍കിയിട്ടുണ്ടെന്നും ദിനകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയെ ബംഗളുരു ജയിലില്‍ സന്ധര്‍ശിച്ചതിനുശേഷം ബുധനാഴ്ച ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും ദിനകരന്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിവ് വന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ഡിസംബര്‍ 21നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തില്‍ മണ്ഡലത്തില്‍ നേരത്തെ ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നെങ്കിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+