നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയില്ല, ഇലക്ഷനില്‍ സ്കോര്‍ ചെയ്തത് തല അജിത്തിന്റെ മാന്യത!
തമിഴ്നാട്ടിലെ കുപ്പം ബീച്ച് റോഡിലുള്ള സര്‍ക്കാര്‍ സ്കൂളിലായിരുന്നു സൂപ്പര്‍ സ്റ്റാര്‍ അജിത്തിന് വോട്ട്. കൃത്യം ഏഴ് മണിക്ക് തന്നെ അജിത്തും ഭാര്യ ശാലിനിയും വോട്ട് ചെയ്യാനെത്തി. ഒരുപാട് ആരാധകര്‍ താരദമ്പതികളെ കാണാനെത്തിയതോടെ തിക്കും തിരക്കുമായി. 7.03 നാണ് അജിത്തും ശാലിനിയും വോട്ട് ചെയ്തത്. തിരക്കില്‍ വോട്ട് ചെയ്ത് അധികം വൈകാതെ അജിത്തും ശാലിനിയും മടങ്ങുകയും ചെയ്തു.
വോട്ട് ചെയ്യാനെത്തിയ അജിത്തിന്റെ നടുവിരലിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് മഷി പുരട്ടിയത്. വോട്ട് ചെയ്ത ശേഷം സാധാരണ താരങ്ങള്‍ വോട്ട് ചെയ്ത വിരല്‍ ഉയര്‍ത്തിക്കാട്ടുക പതിവാണ്. എന്നാല്‍ ജനങ്ങളെ നോക്കി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്ന ശരിയല്ല എന്ന ബോധ്യത്താലാകണം, അജിത് നാല് വിരലുകളും ഒരുമിച്ചാണ് ഉയര്‍ത്തിക്കാണിച്ചത്. ഇതില്‍ വോട്ട് ചെയ്യാനായി അടയാളപ്പെടുത്തിയ നടുവിരലും ഉണ്ടായിരുന്നു.

നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നത് പൊതുവെ ഒരു അശ്ലീല ആംഗ്യമായിട്ടാണ് കരുതപ്പെടുന്നത്. എന്നാല്‍ വോട്ട് ചെയ്യാനെത്തിയ ശേഷം, മഷി പുരട്ടിയ നടുവിരലില്‍ താരങ്ങള്‍ കാണിക്കുന്നത് മുമ്പ് വാര്‍ത്തയായിട്ടുണ്ട്. അമിതാഭ് ബച്ചന്, ജോണ്‍ എബ്രഹാം, അഭിഷേക് ബച്ചന് തുടങ്ങിയവരെല്ലാം ഇത് പോലെ നടുവിരല്‍ കാണിച്ചവരാണ്. എന്നാല്‍ ഇതേ സാഹചര്യത്തില്‍ ഷാരൂഖ് ഖാനും ആമിര്‍ ഖാനും മറ്റ് വിരലുകള്ക്കൊപ്പമാണ് നടുവിരല്‍ കാണിച്ചത്. തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായ അജിതിന്റെ മാന്യത സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications