രാജ്യം ബിജെപിക്കൊപ്പം, രാജ്യപകുതിയും കാവിമയം; വലിയ സംസ്ഥാനങ്ങളില്‍ താമര!!

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നതോടെയാണ് പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലായത്.

ദില്ലി: ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി അധികാരം പിടിച്ചതോടെ രാജ്യത്തിന്റെ പകുതിയിലധികവും പാര്‍ട്ടിയുടെ നിയന്ത്രണത്തിലായി. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വന്നതോടെയാണ് പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപിയുടെ നിയന്ത്രണത്തിലായത്. ബിഹാറും പഞ്ചാബും തമിഴ്‌നാടും വേറിട്ട് നില്‍കുന്നുണ്ടെങ്കിലും മിക്ക വലിയ സംസ്ഥാനങ്ങളുമിപ്പോള്‍ കാവി പുതച്ചു നില്‍ക്കുകയാണ്.

മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് തുടങ്ങിയ പ്രധാന സംസ്ഥാനങ്ങളെല്ലാം ബിജെപിയാണ് ഭരിക്കുന്നത്. അതിന് പുറമെയാണ് ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഇപ്പോള്‍ അവര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത് രാഷ്ട്രപതി തിരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നു.

മോദി-അമിത് ഷാ കൂട്ടുകെട്ട്

തിരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ തന്ത്രപരമായ നീക്കങ്ങളുടെ വിജയമാണെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശ് പിടിക്കാനായത് മോദി-അമിത് ഷാ സഖ്യത്തിന്റെ രാഷ്ട്രീയ നേട്ടമാണ്. കാരണം ഇവരാണ് ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.

മോദി പയറ്റിയ തന്ത്രങ്ങള്‍

പിന്നാക്ക, മുസ്ലിം വോട്ടുകള്‍ നിര്‍ണായകമുള്ള ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഇത്ര ഭൂരിപക്ഷത്തില്‍ അധികാരം പിടിക്കുക അത്ര എളുപ്പമല്ല. യാദവ-മുസ്ലിം വോട്ടര്‍മാരെ അകറ്റി നിര്‍ത്തി ദളിത്, ഉന്നത ജാതികളെയും മധ്യവര്‍ഗത്തേയും കൈയിലെടുത്ത് ബിജെപി നടത്തിയ നീക്കമാണ് വിജയം എളുപ്പമാക്കിയത്.

ഓരോ സംസ്ഥാനങ്ങളും ബിജെപിയിലേക്ക്

ഗുജറാത്തിലും മധ്യപ്രദേശിലും ബിജെപി വര്‍ഷങ്ങളായി അധികാരത്തിലുണ്ട്. ഹരിയാനയും രാജസ്ഥാനും മാറി മറിഞ്ഞ് ഇപ്പോള്‍ കുറച്ചുകാലമായി ബിജെപിക്കൊപ്പമാണ്. മഹാരാഷ്ട്രയില്‍ പാര്‍ട്ടി നേടിയ മികച്ച വിജയവും മോദി-അമിത് ഷാ-ദേവേന്ദ്ര ഫഡ്‌നാവിസ് ത്രയങ്ങളുടെ വിജയമായിരുന്നു.

നോട്ട് നിരോധനം തിരിച്ചടിച്ചില്ല

നിരവധി പ്രതികൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. നോട്ട് നിരോധനം പാര്‍ട്ടിക്ക് കനത്ത തരിച്ചടി നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. ഇക്കാര്യം എസ്പി കോണ്‍ഗ്രസ് സഖ്യം വേണ്ട രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്തു. എന്നിട്ടും ബിജെപിക്കൊപ്പം ജനം നിന്നു.

തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് മികച്ച വിജയം

കഴിഞ്ഞമാസം ഒഡീഷയിലും മഹാരാഷ്ട്രയിലും നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം കാഴ്ച വച്ചിരുന്നു. ഒഡീഷയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ബിജെഡിയുടെ സിംഹാസനത്തിനാണ് ഇളക്കം തട്ടിയത്. അവിടെ ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ബിജെഡിക്കും ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

മഹാരാഷ്ട്രയിലെ വിജയത്തിന് വജ്രത്തിളക്കം

മഹാരാഷ്ട്രയില്‍ സഖ്യകക്ഷി ശിവസേനയുടെ കടുത്ത എതിര്‍പ്പ് നിലനിന്നിട്ടും ബിജെപി വോട്ടുകള്‍ ചോര്‍ന്നില്ല. മാത്രമല്ല, പലയിടത്തും പാര്‍ട്ടിക്ക് വോട്ട് കൂടുകയും സീറ്റ് വര്‍ധിക്കുകയും ചെയ്തു. ശിവസേനയെയും കോണ്‍ഗ്രസിനെയും എന്‍സിപിയെയും ഞെട്ടിപ്പിച്ചാണ് മഹാരാഷ്ട്ര മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം നേടിയത്.

11 സംസ്ഥാനങ്ങളില്‍ ഭരണം പാര്‍ട്ടി ഒറ്റയ്ക്ക്

രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി ഒറ്റയ്ക്കാണ് ഭരണം നടത്തുന്നത്. ഇതിന് പുറമെ, ജമ്മു കശ്മീര്‍, നാഗാലാന്റ്, സിക്കിം, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ ബിജെപി പിന്തുണയോടെയാണ് ഭരണം. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് ഫലം കൂടി പുറത്തുവന്നപ്പോള്‍ രാജ്യത്തെ പകുതി മേഖലകളും ബിജെപിക്ക് കീഴിലായെന്ന് പറയാം.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

അടുത്ത ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്താനും തീരുമാനമെടുക്കാനും ഇനി എളുപ്പം സാധിക്കും. ഇലക്ട്രല്‍ കോളജില്‍ പാര്‍ട്ടിക്ക് വോട്ട് കൂടിയിരിക്കുകയാണിപ്പോള്‍. എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ് എന്നിവരെ രാഷ്ട്രപതിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കവെയാണ് ബിജെപിക്ക് അനുകൂലമായ സാഹചര്യം വന്നിരിക്കുന്നത്.

 ബിജെപി ഭരിക്കാത്ത പ്രമുഖ സംസ്ഥാനങ്ങള്‍

കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ദില്ലി തുടങ്ങിയ പ്രമുഖ സംസ്ഥാനങ്ങളില്‍ ബിജെപി അല്ല ഭരിക്കുന്നത്. എന്നാല്‍ കര്‍ണാടക എപ്പോഴും ബിജെപിക്ക് തിരിച്ച് പിടിക്കാന്‍ പറ്റുന്ന സാഹചര്യത്തിലാണ്. ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോഴും കോണ്‍ഗ്രസിനാണ് കടുത്ത അടി.

കോണ്‍ഗ്രസ് ഇല്ലാതായി

ബിജെപി അധികാരത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ കൂടുതലും പ്രാദേശിക കക്ഷികള്‍ക്കൊപ്പമാണ്. അവിടെയും കോണ്‍ഗ്രസിന് വേണ്ടത്ര മികച്ച സാന്നിധ്യമില്ല. ഉത്തര്‍പ്രദേശില്‍ അവര്‍ എസ്പിക്കൊപ്പം ചേര്‍ന്ന് ഒരുകൈ നോക്കിയെങ്കിലും ഫലം മറിച്ചായിരുന്നു. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇല്ലാതായെന്ന് പറയുന്നതാണ് ഇനി ശരി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+