വോട്ടിങ് യന്ത്രങ്ങള്‍ 'ബിജെപി വക' ; ഉത്തര്‍ പ്രദേശില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങള്‍?

ദില്ലി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ കുറിച്ച് പലതവണ ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പോള്‍ ചെയ്തതിനേക്കാള്‍ ഭൂരിപക്ഷം ചില സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ ചരിത്രം പോലും ഉണ്ടെന്നാണ് ആക്ഷേപം.

ഈ സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ ഞെട്ടിക്കുന്ന വിജയത്തിനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തുന്നത്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിച്ചാണ് ബിജെപി ഈ വിജയം നേടിയത് എന്നാണ് മായാവതിയുടെ ആക്ഷേപം.

വെറുതേ ഒരു ആരോപണം ഉന്നയിക്കുകയല്ല മായാവതി ചെയ്യുന്നത്, അതിന്റെ കാരണങ്ങളും നിരത്തുന്നുണ്ട്.

ഞെട്ടിപ്പിക്കുന്ന പരാജയം

ഉത്തര്‍ പ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി തകര്‍ന്നടിഞ്ഞ മട്ടാണ്. കഴിഞ്ഞ തവണ നേടിയതിന്റെ പാതി സീറ്റ് പോലും കിട്ടാത്ത സ്ഥിതിയാണ് ഇത്തവണ.

ബജെപിയുടെ തിളക്കം

ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും കിട്ടാത്തത്ര സീറ്റുകളാണ് ബിജെപിക്ക് ഇത്തവണ. കഴിഞ്ഞ തവണത്തേക്കാള്‍ ഏഴ് ഇരട്ടിയോളം സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ചതിച്ചോ?

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ചാണ് ബിജെപി വിജയം നേടിയത് എന്ന ആരോപണവുമായിട്ടാണ് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയിരിക്കുന്നത്. അതിന്റെ കാരണങ്ങളും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഒന്നുകില്‍ ബിജെപി വോട്ട് മാത്രം, അല്ലെങ്കില്‍

ബിജെപിയ്ക്ക് അല്ലാതെ ചെയ്ത വോട്ടുകളൊന്നും വോട്ടിങ് മെഷീന്‍ റെക്കോര്‍ഡ് ചെയ്തിട്ടില്ല. അല്ലെങ്കില്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെ വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥികളുടേതായി രേഖപ്പെടുത്തി. ഇങ്ങനെയാണ് മായാവതിയുടെ ആരോപണം.

മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും

ഒറ്റ മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ബിജെപിയ്ക്ക് ഉണ്ടായിരുന്നില്ല. എങ്ങനെയാണ് മുസ്ലീം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് എന്നാണ് മായാവതി ഉയര്‍ത്തുന്ന ചോദ്യം.

വോട്ടിങ് യന്ത്രത്തിലെ കൃത്രിമം തന്നെ

ബിജെപിയുടെ വിജയത്തിന് പിന്നില്‍ വോട്ടിങ് യന്ത്രത്തിലെ കൃത്രിമമാണെന്ന് തെളിയിക്കുന്നതാണ് ഇക്കാര്യങ്ങള്‍ എന്നാണ് മായാവതി ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കേ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു മായാവതിയുടെ ആരോപണം.

വിശ്വാസം നഷ്ടപ്പെട്ടു

ജനങ്ങള്‍ക്ക് വോട്ടിങ് യന്ത്രങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞുവെന്നും മായാവതി പറയുന്നു. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും മായാവതി പറഞ്ഞു.

തിരഞ്ഞെടുപ്പ് റദ്ദാക്കണം

വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നതിനാല്‍ തിരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണം എന്നാണ് മായാവതിയുടെ ആവശ്യം. എന്നാല്‍ മറ്റ് പാര്‍ട്ടികളായരും തന്നെ ഇങ്ങനെ ഒരി ആരോപണം ഉന്നയിച്ചിട്ടില്ല.

ഈ ആരോപണം ആദ്യമല്ല

ബിജെപിയ്‌ക്കെതിരെ ഇങ്ങനെ ഒരു ആരോപണം ആദ്യമായിട്ടല്ല. ഇങ്ക്യുലാബ് പത്രത്തിന്റെ മേധാവിയായ മുഹമ്മദ് ഖാലിദ് ഇത്തരത്തില്‍ ആരോപണം നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇക്കാര്യം പറഞ്ഞ് മുഹമ്മദ് ഖാലിദ് 'മാധ്യമം' പത്രത്തിനോട് പ്രതികരിച്ചത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും സംഭവിച്ചു?

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് മുഹമ്മദ് ഖാലിദ് പറഞ്ഞത്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അനീസ് അന്‍സാരിയ്ക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടത്രെ. മറ്റൊരു സ്ഥാനാര്‍ത്ഥിയ്ക്കാണ് അന്‍സാരി വോട്ട് രേഖപ്പെടുത്തിയതെങ്കിലും തെളിഞ്ഞത് ബിജെപിയുടെ ചിഹ്നമായിരുന്നു.

പരാതി നല്‍കിയിട്ടും

അന്‍സാരി അപ്പോള്‍ തന്നെ പരാതി എഴുതി നല്‍കി. ജില്ലാ മജിസ്‌ട്രേറ്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്‌നാഥ് സിങിന്റെ വിജയം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലഖ്‌നൗവില്‍ നിന്ന് ജയിച്ച ഇപ്പോഴത്തെ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങിന്റെ കാര്യവും മുഹമ്മദ് ഖാലിദ് അന്ന് ഉയര്‍ത്തിക്കാട്ടിയിരുന്നു. പരാജായപ്പെടും എന്ന് ഉറപ്പായിരുന്ന രാജ്‌നാഥ് സിങിന് എങ്ങനെയാണ് രണ്ടര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത് എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്.

റിമോട്ട് വഴി നടത്തുന്ന കൃത്രിമം

വോട്ടിങ് യന്ത്രം എവിടെ വച്ചാലും റിമോട്ട് വഴി ഡാറ്റകളില്‍ മാറ്റം വരുത്താനാകും എന്ന് തെളിയിക്കപ്പെട്ടതാണെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഖാലിദ് ആരോപിക്കുന്നുണ്ട്. മറ്റ് ചില ഉദാഹരണങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നു.

വരാണസിയില്‍ മോദി ജയിച്ചതും?

വരാണസിയില്‍ മൊത്തം പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണ് നരേന്ദ്ര മോദിക്ക് വോട്ടിങ് യന്ത്രത്തില്‍ കാണിച്ചത് എന്ന ആരോപണവും ഖാലിദ് ഉയര്‍ത്തുന്നു. ഇതിനെതിരെ നല്‍കിയ പരാതിയിലും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

 മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്

വോട്ടിങ് യന്ത്രത്തെക്കുറിച്ച് ഇത്തരം ഒരു ആരോപണം ആദ്യമായി ഉന്നയിച്ചത് മുംബൈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സഞ്ജയ് നിരുപം ആയിരുന്നു. അതിന് ശേഷം മഹാരാഷ്ട്ര മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ഇത്തരം ആരോപണങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ ഉന്നയിച്ചിരുന്നു എന്നാണ് മുഹമ്മദ് ഖാലിദ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q