Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധിയെ 'കാണാനില്ല'; തിരഞ്ഞെടുപ്പ് ഓഫിസില്‍ അഖിലേഷ് മാത്രം, ബിജെപി മുന്നേറ്റം അറിഞ്ഞു

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടപ്പില്‍ സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മല്‍സരിച്ചത്.

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടപ്പില്‍ സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും മല്‍സരിച്ചത്. കോണ്‍ഗ്രസിന് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടിക്ക് മുഖ്യമന്ത്രി അഖിലേഷ് യാദവും നേതൃത്വം നല്‍കി. ഇവരുടെ കട്ടൗട്ടറുകളില്‍ നിറഞ്ഞിരുന്നു സഖ്യത്തിന്റെ എല്ലാ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസുകളും.

എന്നാല്‍ വെള്ളിയാഴ്ച രാത്രിയോടെ എല്ലാം മാറിമറിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സഖ്യത്തിന്റെ ഓഫിസുകളില്‍ നിന്നു നീക്കിതുടങ്ങി. ബിജെപിയുടെ മുന്നേറ്റം മുന്‍കൂട്ടി കണ്ട പോലെയായിരുന്നു സമാജ്‌വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍.

സഖ്യ പരീക്ഷണം പരാജയം

കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് സമാജ്‌വാദി പാര്‍ട്ടി. എക്‌സിറ്റ് പോള്‍ ഫലം വന്ന ഉടനെ അവര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താന്‍ ശ്രമിക്കുമെന്ന് അഖിലേഷ് പറഞ്ഞിരുന്നു.

രാഹുലിന്റെ ഫ്‌ളക്‌സുകള്‍ നീക്കി

കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് തിരഞ്ഞൈടുപ്പ് ഓഫിസുകളില്‍ സ്ഥാപിച്ചിരുന്നത്. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളൊന്നും ഓഫിസ് പരിസരങ്ങളില്‍ കാണാനില്ല. എല്ലായിടത്തും അഖിലേഷ് യാദവിന്റെയും പിതാവ് മുലായം സിങ് യാദവിന്റെയും മാത്രം ഫ്‌ളക്‌സുകളാണുള്ളത്.

 സമാജ്‌വാദിയിലെ ഭിന്നിപ്പ്

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സാജ്‌വാദി പാര്‍ട്ടിയിലുണ്ടായ ഭിന്നിപ്പ് ഏറെ വിവാദമായിരുന്നു. ജനങ്ങള്‍ക്ക് അവരിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കി. അഖിലേഷും മുലായം സിങും തമ്മിലുണ്ടായ തര്‍ക്കം മൂലമാണ് അഖിലേഷ് പുതിയ സഖ്യസാധ്യത തേടിയത്. അങ്ങനെയാണ് കോണ്‍ഗ്രസിനെ കൂടെകൂട്ടിയത്.

പ്രിയങ്കയുടെ ഇടപെടല്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള കാര്യത്തില്‍ അഖിലേഷ് തീരുമാനമെടുത്തത്. അതുവരെ പാര്‍ട്ടിയിലെ പടലപിണക്കങ്ങളുമായി നീങ്ങുകയായിരുന്നു. ഈ സമയമാവട്ടെ ബിജെപി പ്രചാരണത്തില്‍ ഏറെ മുന്നിലെത്തിയിരുന്നു. കോണ്‍ഗ്രസ്-എസ്പി സഖ്യം സാധ്യമാവാന്‍ പ്രിയങ്കാ ഗാന്ധിയാണ് ആദ്യം മുന്‍കൈയെടുത്തത്.

ബിജെപി അടവുകള്‍ അടിപൊളി

രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ചില തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. മോദിയുടെ വാക്കുകള്‍ക്ക് കൃത്യമായ മറുപടി കൊടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ബിജെപിയാവട്ടെ, കേന്ദ്രമന്ത്രിമാരെയടക്കം കളത്തിലിറക്കി പ്രചാരണം നടത്തുകയും ചെയ്തു. കൂടെ ഹിന്ദുത്വ അജണ്ട കൂടി അവര്‍ പയറ്റിയപ്പോള്‍ വിജയം എളുപ്പമാവുകയായിരുന്നു.

രാഹുലും അഖിലേഷും കൈ താഴ്ത്തി

യുവാക്കള്‍ യുപിയെ നയിക്കുമെന്ന് കാണിച്ചായിരുന്നു അഖിലേഷും രാഹുലും പ്രചാരണം നടത്തിയത്. അതുമായി ബന്ധപ്പെട്ട് ഇരുവരും ഒരുമിച്ച് കൈ ഉയര്‍ത്തി കാണിക്കുന്ന ഫ്‌ളക്‌സുകളും എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഒഴിവാക്കിയിരിക്കുകയാണ്.

ജയിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞു

സമാജ്‌വാദി പാര്‍ട്ടി തോല്‍വി നേരത്തെ ഉറപ്പിച്ചുവെന്നാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഫ്‌ളക്‌സ് മാറ്റിയതും മായാവതിയുമായി സഖ്യസാധ്യത തേടുമെന്ന് പറഞ്ഞതും ഇതിന്റെ ഭാഗമാണെന്ന് പറയപ്പെടുന്നു. എക്‌സിറ്റ് പോള്‍ ഫലം വന്ന ഉടനെ അഖിലേഷ് ഇത്തരം പ്രസ്താവനകള്‍ ഇറക്കിയത് തോല്‍വി സമ്മതിച്ചതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+