കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ 19 ശതമാനം; എംഎല്‍എമാര്‍ 24 മാത്രം, ജയിച്ചത് ബിജെപിയുടെ മറുതന്ത്രം!!

ബിജെപി വന്‍ മുന്നേറ്റം നടത്തിയ ഇത്തവണത്തെ നിയമസഭാ തിരഞ്ഞൈടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ച മുസ്ലിംകള്‍ സ്ഥാനാര്‍ഥികള്‍ 24 ആയി ചുരുങ്ങി. ഇക്കഴിഞ്ഞ നിയമസഭയില്‍ 69 മുസ്ലിംകളുണ്ടായിരുന്നു.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ താമസിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. മുസ്ലിം ജനസംഖ്യ കൂടുതലും ഇവിടെ തന്നെ. 19 ശതമാനം മുസ്ലിംകളാണ് ഉത്തര്‍പ്രദേശിലുള്ളത്. പക്ഷേ ആനുപാതികമായി നിയമസമാജികര്‍ നിയസഭയില്‍ ഇത്തവണയും എത്തിയില്ല.

ബിജെപി വന്‍ മുന്നേറ്റം നടത്തിയ ഇത്തവണത്തെ നിയമസഭാ തിരഞ്ഞൈടുപ്പ് ഫലം വന്നപ്പോള്‍ ജയിച്ച മുസ്ലിംകള്‍ സ്ഥാനാര്‍ഥികള്‍ 24 ആയി ചുരുങ്ങി. ഇക്കഴിഞ്ഞ നിയമസഭയില്‍ 69 മുസ്ലിംകളുണ്ടായിരുന്നു. ബിജെപി പയറ്റിയ തന്ത്രമാണ് മുസ്ലിം പ്രാതിനിധ്യം കുറയാന്‍ ഇടയാക്കിയത്.

 മുസ്ലിംകള്‍ പ്രധാന വോട്ട് ബാങ്ക്

ഉത്തര്‍പ്രദേശില്‍ മുസ്ലിംകള്‍ പ്രധാന വോട്ട് ബാങ്കാണ്. പല മണ്ഡലങ്ങളിലും ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്ലിം വോട്ടര്‍മാരാണ്. പക്ഷേ ജയിച്ചുകയറിയ മുസ്ലിംകള്‍ വെറും 24 ആയി.

ബിജെപി മുസ്ലിംകളെ അകറ്റിനിര്‍ത്തി

ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപി പക്ഷേ, ഇത്തവണ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും മല്‍സരിപ്പിച്ചിരുന്നില്ല. 403 സീറ്റിലും ബിജെപി മുസ്ലിം ഇതര സ്ഥാനാര്‍ഥികളെയാണ് മല്‍സരിപ്പിച്ചത്.

മുസ്ലിം ഭൂരിപക്ഷ മേഖലകള്‍

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, റോഹില്‍ഖണ്ഡ്്, തെരായ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നീ മേഖലകളിലെല്ലാം മുസ്ലിം വോട്ടര്‍മാരാണ് നിര്‍ണായകം. യാദവര്‍, ദളിതുകള്‍ എന്നിവര്‍ക്കും ഇവിടെ സ്വാധീനമുണ്ട്. സാധാരണ ഈ മേഖലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിപ്പിക്കുന്നത് വോട്ട് ബാങ്ക് നോക്കിയായിരിക്കും. ഇത്തവണ ഇവിടെ ജയിച്ചത് ഭൂരിഭാഗവും മുസ്ലിം ഇതര സ്ഥാനാര്‍ഥികളാണ്.

മുസ്ലിം വോട്ടുകള്‍ ഭിന്നിച്ചു

കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, മയാവതിയുടെ ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളാണ് സാധാരണ മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ നിന്ന് ജയിച്ച് കയറാറ്. മുസ്ലിം വോട്ടുകള്‍ ഈ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നിച്ചതാണ് ഇത്തവണ സഭയില്‍ മുസ്ലിം പ്രാതിനിധ്യം കുറയാന്‍ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

 ഹൈന്ദവ വോട്ടുകള്‍ ഏകീകരിച്ചു

ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ ബിജെപി ജയിച്ചു. മുസ്ലിംകള്‍ക്കെതിരേ അവര്‍ നടത്തിയ വര്‍ഗീയ പ്രചാരണം മറികടക്കാന്‍ കോണ്‍ഗ്രസ്, എസ്പി, ബിഎസ്പി എന്നീ കക്ഷികള്‍ക്ക സാധിച്ചില്ല. മുസ്ലിം, യാദവ ഇതര ഒബിസി വിഭാഗക്കാരെയും ദളിതരെയും മുന്നാക്ക ജാതിക്കാരെയുമാണ് ബിജെപി കാര്യമായും കാന്‍വാസ് ചെയ്തത്.

മുസ്ലിം വോട്ടുകള്‍ക്ക് പിന്നാലെ ബിജെപി പോയില്ല

മുസ്ലിം വോട്ടുകള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്പിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി മല്‍സരത്തിന് ഇറങ്ങിയത്. എസ്പിയും ബിഎസ്പിയും മുസ്ലിം വോട്ടുകള്‍ പിടിച്ചാല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. കിട്ടാത്ത മുസ്ലിം വോട്ടിന് പിന്നാലെ പോവേണ്ടെന്ന് ബിജെപി നേതാക്കള്‍ നേരത്തെ തീരുമാനിച്ചിരുന്നു.

English summary
In Uttar Pradesh, where Muslims comprise 19% of the population, the number from the minority community in the House has declined to 24. It's a marked difference from the 2012 polls when 69 Muslim MLAs entered the legislature.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X