'കോൺഗ്രസ് ഭരണഘടനയുടെ പേരിലും സംവരണത്തിന്റെ പേരിലും കള്ളം പറഞ്ഞു'; വിമർശിച്ച് മോദി
ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന്റെ വൻ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി മോദി. വികസനം വിജയിക്കുന്നു, സദ്ഭരണ വിജയിക്കുന്നു, നമ്മൾ ഇനിയും ഉയരത്തിൽ കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
" വികസനം സദ്ഭരണം, യഥാർത്ഥ സാമൂഹിക നീതി എന്നിവയുടെ വിജയത്തിന് മഹാരാഷ്ട്ര സാക്ഷ്യം വഹിച്ചു. വഞ്ചന, വിഭജന രാഷ്ട്രീയം, കുടുംബ രാജവംശങ്ങൾ എന്നിവയുടെ ശക്തികളെ പരാജയപ്പെടുത്തി. വികസിത ഇന്ത്യക്കായുള്ള ദൃഢനിശ്ചയം മഹാരാഷ്ട്ര ശക്തിപ്പെടുത്തി. " അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയിൽ ഗോവയ്ക്കും ഗുജറാത്തിനും ചത്തീസ്ഗഢിനും മധ്യപ്രദേശിനും ശേഷം തുടർച്ചയായി മൂന്നാം തവണയും ബി ജെ പിയെ തിരഞ്ഞെടുക്കുന്ന ആറാമത്തെ സംസ്ഥാനമായി ഇത് മാറി.

' എൻ ഡി എയ്ക്ക് ചരിത്രപരമായ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ വാത്സല്യവും ഊഷ്മളതയും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ഞങ്ങളുടെ സഖ്യം തുടർന്നും പ്രവത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജ്യ മഹാരാഷ്ട്ര അദ്ദേഹം പറഞ്ഞു.
" രാജ്യത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ബി ജെ പി വോട്ട് ചെയ്തു. ജനങ്ങളുടെ ഈ മാറിയ മാനസികാവസ്ഥ അളക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. അവർക്ക് യാഥാർത്ഥ്യം മനസ്സിലാക്കാൻ താൽപര്യമില്ല. വോട്ടർമാർ അസ്ഥിരത ആഗ്രഹിക്കുന്നില്ല. വോട്ടർമാർ രാജ്യത്തിനൊപ്പമാണ്,
" അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ പേരിൽ കള്ളം പറയുകയും സംവരണത്തിന്റെ പേരിൽ കള്ളം പറയുകയും ചെയ്ത് കൊണ്ട് എസ് സി , എസ് ടി, ഒ ബി സി എന്നിവരെ ചെറിയ ഗ്രൂപ്പുകളാക്കി വിഭജിക്കുമെന്ന് കോൺഗ്രസ് കരുതി, കോൺഗ്രസിന്റെ ഈ ഗൂഢാലോചന മഹാരാഷ്ട്ര പൂർണമായും തള്ളിക്കളഞ്ഞു.
കോൺഗ്രസിന് സ്വന്തമായി സർക്കാർ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തും, സഖ്യമുണ്ടാക്കുകയും പിന്നീട് സഖ്യകക്ഷികളെ ഇറക്കിവിടുകയും ചെയ്യുന്ന ഒരു പരാന്നഭോജി പാർട്ടിയാണത്. ഉത്തർപ്രദേശിലെ പങ്കാളികൾക്ക് അതിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞു. അല്ലെങ്കിൽ അവരും മുങ്ങിപ്പോകുമായിരുന്നു, അദ്ദേഹം പറഞ്ഞു.
പ്രീണനത്തിനായി കോൺഗ്രസ് നിയമങ്ങൾ ഉണ്ടാക്കിയെന്നും വഖഫ് ബോർഡിനെ ഉദാഹരണമാക്കി അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ വഖഫ് നിയമത്തിന് വ്യവസ്ഥയില്ല. കോൺഗ്രസിന്റെ വോട്ട് ബാങ്ക് ഉയർത്താനാണ് ഇത് ചെയ്തത്. ഒരുകാലത്ത് കോൺഗ്രസ് ജാത് പാതിനെതിരെ ( ജാതി വിഭജനം ) സംസാരച്ചിരുന്നു. എന്നാൽ ഇന്ന് ഈ കുടുംബം തന്നെയാണ് ജാതിയുടെ വിഷം പ്രചരിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.
ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സംസാരിച്ച് കശ്മീരിനും ഇന്ത്യയുടെയും മറ്റ് ഭാഗങ്ങൾക്കും ഇടയിൽ മതിൽ കെട്ടാൻ കോൺഗ്രസും സംഖ്യക കക്ഷികളും ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ വിജയം ജനങ്ങൾ അത് അനുവദിക്കില്ലെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications