മണിപ്പൂരിൽ കോൺഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം..മണിപ്പൂർ ഫോട്ടോഫിനിഷിലേക്ക്..
ഇംഫാല്‍: മണിപ്പൂരില്‍ ആദ്യഫല സൂചനകള്‍ പ്രകാരം ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസ്സും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിക്ക് നിലവില്‍ ലീഡുണ്ട്. അതേസമയം ഇതിഹാസ സമര നായിക ഇറോം ശര്‍മിള ദയനീയ തോൽവി ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആകെയുള്ള 60 സീറ്റുകളില്‍ 31 സീറ്റുകളാണ് അധികാരം പിടിച്ചെടുക്കാന്‍ നേടേണ്ടത്. മണിപ്പൂരില്‍ കഴിഞ്ഞ തവണ ഒരൊറ്റ സീറ്റു പോലും ബിജെപിയ്ക്ക് നേടാനായിരുന്നില്ല. ഇത്തവണ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

2002 മുതല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനമാണ് മണിപ്പൂര്‍. അതായത് കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. 2002 മുതല്‍ കോണ്‍ഗ്രസ്സിന്റെ ഒക്രാം ഇബോബി സിംഗ് ആണ് മുഖ്യമന്ത്രിക്കസേരയില്‍. ഇത്തവണയും വിജയിച്ച് തുടര്‍ച്ചയായി നാലാം തവണയും മുഖ്യമന്ത്രി സ്ഥാനമെന്ന റെക്കോര്‍ഡാണ് ഒക്രാം ഇബോബി ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications