Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡ് ബിജെപി ഭരിക്കും..! കേവല ഭൂരിപക്ഷം കടന്നു..ഭരണ കക്ഷിയായ കോൺഗ്രസ്സിന് തിരിച്ചടി..!!

ഉത്തരാഖണ്ഡ് ബിജെപി ഭരിക്കുമെന്നുറപ്പായി. കേവല ഭൂരിപക്ഷം ബിജെപി മറികടന്നുകഴിഞ്ഞു. എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസ്സ് ഭരണം അവസാനിപ്പിച്ച് ബിജെപി ജയിക്കുമെന്ന പ്രവചനമായിരുന്നു നടത്തിയിരുന്നത്. കനത്ത ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ്സിനെതിരെ സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. ജയിക്കാന്‍ വേണ്ടത് 70ല്‍ 36 സീറ്റുകളാണ്. മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോഴക്കേസില്‍ കുടുങ്ങിയത് കോണ്‍ഗ്രസ്സ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.

UK

ഉത്തരാഖണ്ഡില്‍ ആകെയുള്ള 70 സീറ്റുകളില്‍ 32ല്‍ വിജയിച്ചാണ് കഴിഞ്ഞ തവണ ഹരീഷ് റാവത്ത് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അന്ന് 33.8 ശതമാനം വോട്ടുകള്‍ നോടിയ കോണ്‍ഗ്രസ്സിന് കനത്ത വെല്ലുവിളി ബിജെപി ഉയര്‍ത്തിയിരുന്നു. 33.1 ശതമാനം വോട്ടുകള്‍ നേടിയ ബിജെപി 31 സീറ്റുകളില്‍ വിജയം നേടിയിരുന്നു. ബിഎസ്പി 3 സീറ്റുകളിലും വിജയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+