Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിൽ ചരൺ ജിത്ത് സിംഗ് ചന്നി രാജി വെച്ചു; ഉത്തരാഖണ്ഡിൽ പുതിയ മുഖ്യനെ കണ്ടെത്താൻ ബിജെപി

5:38 PM
Mar 11, 2022

യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് രാജി സമർപ്പിക്കും

5:30 PM
Mar 11, 2022

കോൺഗ്രസ് നേതൃത്വം ഒരിക്കലും പഠിക്കാൻ പോകുന്നില്ലെന്ന് അമരീന്ദർ സിംഗ്. ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് ആരാണ് ഉത്തരവാദി? മണിപ്പൂരിലും ഗോവയിലേയും ഉത്തരാഖണ്ഡിലേയും ഫലത്തിൽ എന്താണ് പറയാനുള്ളത്? ഉത്തരം വലിയ അക്ഷരത്തിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്, പക്ഷേ ഞാൻ എന്നും പറയാറുള്ളത് പോലെ അവർ അതൊരിക്കലും വായിക്കാൻ പോകുന്നില്ല, സിംഗ് ട്വീറ്റ് ചെയ്തു.

4:39 PM
Mar 11, 2022
പഞ്ചാബ്

പഞ്ചാബിൽ കോൺഗ്രസിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പാർട്ടിയിൽ പൊട്ടിത്തെറി. ആഭ്യന്തര തർക്കങ്ങളാണ് കോൺഗ്രസിന്റെ പരാജയത്തിലേക്ക് വഴിവെച്ചതെന്ന് സംസ്ഥാന ഉപാധ്യക്ഷൻ ജി എസ് ബാലി പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യീസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതിലും ബാലി തുറന്നടിച്ചു.

4:30 PM
Mar 11, 2022

യുപിയില്‌‍ 41.3 ശതമാനം വോട്ട് വിഹിതത്തോടെ 255 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. എൻ ഡി എയ്ക്ക് 274 സീറ്റുകളാണ് ലഭിച്ചത്. അതേസമയം മുഖ്യ എതിരാളിയായ സമാജ്‌വാദി പാർട്ടിക്ക് 32.1 ശതമാനം വോട്ടോടെ 111 സീറ്റുകൾ നേടാൻ സാധിച്ചു. എസ് പി സഖ്യത്തിന് ലഭിച്ചത് 124 സീറ്റുകളും.

4:09 PM
Mar 11, 2022

എഎപിയുടെ ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി മാർച്ച് 16ന് സത്യപ്രതിജ്ഞ ചെയ്യും

3:39 PM
Mar 11, 2022

അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തി ഭഗവന്ത് മൻ

3:11 PM
Mar 11, 2022

ജന വിധി ഞങ്ങൾ അംഗീകരിക്കുന്നു. പാർട്ടി ആത്മപരിശോധന നടത്തും. പഞ്ചാബിൽ ഞങ്ങൾ ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുമെന്നും എസ്എഡി പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദൽ

3:10 PM
Mar 11, 2022

വിതയ്ക്കുന്നതേ കൊയ്യൂ. ഈ തിരഞ്ഞെടുപ്പ് ഒരു മാറ്റത്തിന് വേണ്ടിയായിരുന്നു. ജനങ്ങൾ എടുത്തത് വലിയ തിരുമാനമാണ്. പൊതുജനം ഒരിക്കലും തെറ്റുകാരല്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജനം ചന്നിയെ സ്വീകരിച്ചോ ഇല്ലയോ എന്ന ആഴത്തിലുള്ള ചിന്തയിലേക്ക് ഞാൻ പോകുന്നില്ല-സിദ്ദു

3:08 PM
Mar 11, 2022

പരാജയത്തിൽ നിരാശയില്ലെന്നും കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്നും നവജ്യോത് സിംഗ് സിദ്ദു

2:56 PM
Mar 11, 2022

ബിജെപിയുടെ സീറ്റ് കുറയ്ക്കാൻ സാധിക്കുമെന്ന് സമാജ്വാദി പാർട്ടി കാണിച്ച് കൊടുത്തു; അഖിലേഷ് യാദവ്

2:39 PM
Mar 11, 2022

പ്രധാനമന്ത്രി മോദിയുടെ 'ഇന്ത്യ സങ്കല്‍പ്പം' യാഥാര്‍ത്ഥ്യമാക്കുന്ന തരത്തില്‍ ദേശീയ രാഷ്ട്രീയം പുതിയ വഴിത്തിരിവിലാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ

2:39 PM
Mar 11, 2022

കേന്ദ്രത്തില്‍ തുടര്‍ഭരണം നേടിയെങ്കിലും സംസ്ഥാനങ്ങളില്‍ പലപ്പോഴും 2014 ന് ശേഷം ബി ജെ പിയ്ക്ക് കാലിടറിയിരുന്നു. എന്നാല്‍ യു പിയോടൊപ്പം ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നിവടങ്ങളില്‍ അധികാരത്തിലേറുന്നതോടെ ദേശീയ രാഷ്ട്രീയത്തിലെ ധ്രുവസ്ഥാനം ഉറപ്പാക്കുകയാണ് ബി ജെ പി.

2:23 PM
Mar 11, 2022
പഞ്ചാബ്

എഎപി വിജയത്തിന് ശേഷം ദില്ലിയിൽ അരവിന്ദ് കെജരിവാളിന്റെ വസതിയിലെത്തി ഭഗവന്ത് മൻ

2:00 PM
Mar 11, 2022
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ പുതിയെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവരെ കേന്ദ്ര ബിജെപി നേതൃത്വം ചുമതലപ്പെടുത്തി. നേതാക്കൾ ഉടൻ ഡെറാഡൂണിലെത്തും

1:40 PM
Mar 11, 2022
ഉത്തർ പ്രദേശ്

യുപി തെരഞ്ഞെടുപ്പിൽ അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന് ലഭിച്ചത് 0.43 ശതമാനം വോട്ടുകൾ മാത്രം

1:37 PM
Mar 11, 2022
പഞ്ചാബ്

ചന്നി രാജിവെച്ചു.ഗവർണർക്ക് രാജിക്കത്ത് നൽകി. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ തുടരാൻ അദ്ദേഹം അഭ്യർത്ഥിച്ചു. ജനഹിതം അംഗീകരിക്കുന്നുവെന്നും ചന്നി.

1:12 PM
Mar 11, 2022
ഉത്തരാഖണ്ഡ്

ഉത്തരാഖണ്ഡിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൂന്ന് തവണയായിരുന്നു ബി ജെ പി തങ്ങളുടെ മുഖ്യമന്ത്രിമാരെ മാറ്റിയത്. 2017 ൽ ത്രിവേന്ദ്ര സിംഗ് റാവത്തായിരുന്നു ബി ജെ പിയുടെ ആദ്യ മുഖ്യമന്ത്രി. എന്നാൽ പിന്നീട് ത്രിവേന്ദ്രിനെ മാറ്റി തിരാത്ത് റാവത്തിനെ ബി ജെ പി പരീക്ഷിക്കുകയായിരുന്നു. എന്നാൽ വൈകാതെ തന്നെ തീരത്തിനെതിരെ കലാപക്കൊടി ഉയർന്നു. പിന്നാലെയാണ് പുഷ്കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കുറി പരമാവധി തർക്കം ഒഴിവാക്കി കൊണ്ടായിരിക്കും തിരുമാനം.

12:40 PM
Mar 11, 2022

ഗവർണറെ കാണാൻ എത്തി പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി

12:29 PM
Mar 11, 2022

ബിജെപിയുടെ വിജയത്തിന് ശേഷം അഹമ്മദാബാദിൽ റോഡ്ഷോയിൽ പ്രധാനമന്ത്രി മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു

PM Modi greets people with victory sign during a roadshow in Ahmedabad, after BJP's win in Uttar Pradesh, Uttarakhand, Manipur and Goa. pic.twitter.com/bHOLCJK8Q4

— ANI (@ANI) March 11, 2022
12:02 PM
Mar 11, 2022

യുപി- അഭിപ്രായ സർവ്വേ Vs എക്സിറ്റ് പോൾ Vs ഫലം

12:01 PM
Mar 11, 2022

മുസ്ലീങ്ങൾ ബിഎസ്പിക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ ബിജെപി വിജയിക്കില്ലായിരുന്നുവെന്ന് മായാവതി പറഞ്ഞു

11:51 AM
Mar 11, 2022

യോഗത്തിൽ പങ്കെടുക്കുന്നത് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി അവ്നിഷ് അവസ്തി, ഇൻഫർമേഷൻ അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാൾ എന്നിവരാണ്

11:43 AM
Mar 11, 2022
ഉത്തർ പ്രദേശ്

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുന്നോടിയായി തന്റെ വസതിയായ കാളിദാസ് മാർഗിൽ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച ആരംഭിച്ചു.

11:14 AM
Mar 11, 2022
ഉത്തർ പ്രദേശ്

ഉത്തർപ്രദേശിൽ പുതിയ യോഗി സർക്കാർ ഹോളിക്ക് മുൻപ് സത്യപ്രതിജ്ഞ ചെയ്തേക്കും. യോഗി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മാർച്ച് 15ന് നടന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും

10:55 AM
Mar 11, 2022
ഉത്തർ പ്രദേശ്

1957 മുതൽ യുപിയിലെ ഭരണമാറ്റങ്ങൾ

Seatha, [11-03-2022 10:53 AM]
10:36 AM
Mar 11, 2022

എസ്പി മുസ്ലീം വോട്ടുകൾ ഏകീകരിച്ചതോടെ എസ്പി അധികാരത്തിൽ വരുന്നത് തടയാൻ ദളിത്, ഒബിസി തുടങ്ങിയ വിഭാഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ നിർബന്ധിതരായെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ഇത് ബിഎസ്പിയുടെ മോശം പ്രകടനത്തിന് കാരണമായെന്നും ബിഎസ്പി

10:30 AM
Mar 11, 2022

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ: 2022 ലേയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലേയും ഫലങ്ങൾ പരിശോധിക്കാം

10:29 AM
Mar 11, 2022
ഉത്തർ പ്രദേശ്

ബിഎസ്പിയെ സംബന്ധിച്ച് യുപി ഫലം അപ്രതീക്ഷിതമാണ്. എന്നാൽ അതിൽ പാർട്ടി പ്രവർത്തകർ തളരരുത്. പകരം നമ്മളെ രൂപപ്പെടുത്താനും ആത്മപരിശോധന നടത്താനും ഈ അവസരം ഉപയോഗപ്പെടുത്തണം. പ്രസ്ഥാനത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും അധികാരത്തിൽ എത്തിക്കാനും പ്രവർത്തിക്കണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി

10:27 AM
Mar 11, 2022
ഉത്തർ പ്രദേശ്

ബിജെപിക്കെതിരായ പോരാട്ടത്തിൽ മുസ്ലീങ്ങൾ ബി എസ് പിയെക്കാൾ വിശ്വസിച്ചത് എസ് പിയെ എന്ന് മായവാതി

10:26 AM
Mar 11, 2022

2017ന് മുമ്പ് ഉത്തർപ്രദേശിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.കോൺഗ്രസും ബിജെപിയുടെ 2017 ന് മുൻപുള്ള അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്കൊരു പാഠമാണ്: ബിഎസ്പി അധ്യക്ഷ മായാവതി

READ MORE

ദില്ലി: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ ബലത്തില്‍ ഉത്തര്‍ പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ ബിജെപി വലിയ പ്രതീക്ഷയിലാണുളളത്. ഉത്തര്‍ പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ രാഷ്ട്രീയത്തിലും നിര്‍ണായകമാകും.

അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് കടുത്ത ആശങ്കയിലുമാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പഞ്ചാബിലടക്കം കോണ്‍ഗ്രസിന് നല്‍കുന്നത് അപായ സൂചനയാണ്. എഎപി കറുത്ത കുതിരകളായേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 5 സംസ്ഥാനങ്ങളിലേയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം തത്സമയം വണ്‍ ഇന്ത്യ മലയാളത്തിലൂടെ അറിയാം.

11
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+