തിരഞ്ഞെടുപ്പ് ഫലം: ഇന്ത്യ സഖ്യത്തിന്റെ യോഗം ബുധനാഴ്ച്ച ചേര്‍ന്നേക്കും, നിര്‍ദേശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഇന്ത്യ പ്രതിപക്ഷ സഖ്യത്തിന്റെ യോഗം വിളിച്ച് കോണ്‍ഗ്രസ്. ബുധനാഴ്ച്ച ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗം ചേരാന്‍ നിര്‍ദേശിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചതിന് സമാനമാണ്.
എന്നാല്‍ ബാക്കി മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശിലും, രാജസ്ഥാനിലും ഭബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമാവുമെന്നാണ് സൂചന. അതേസമയം പ്രതിപക്ഷ ഐക്യത്തിലെ പോരാട്ടത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലായിട്ടാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്.

ഇതില്‍ തിരിച്ചടി നേരിട്ടത് പ്രതിപക്ഷ നിരയില്‍ കോണ്‍ഗ്രസ് സാന്നിധ്യത്തെ ദുര്‍ബലമാക്കുമെന്ന് ഉറപ്പാണ്. നേരത്തെ ഛത്തീസ്ഗഡ് കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് തുടക്കത്തില്‍ ഫലം വന്നപ്പോള്‍ കരുതിയത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പിന്നില്‍ പോവുകയായിരുന്നു. കോണ്‍ഗ്രസിന് ഏറ്റവും ഷോക്കായതും ഇതിലാണ്. എല്ലാ എക്‌സിറ്റ് പോളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ വമ്പന്‍ നേതാക്കള്‍ അടക്കം ഇവിടെ പിന്നിലാണ്. തിരിച്ചുവരാനാവാത്ത അത്രയും പിന്നിലേക്ക് കോണ്‍ഗ്രസ് വീണിരിക്കുകയാണ്.












Click it and Unblock the Notifications