മിസോറാം ഫലം: സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലേക്ക്, സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങി
India
oi-Sajitha Gopie
By Desk
Top Fight - അനകപ്പള്ളി
സി എം രമേഷ്
(ബിജെപി)
Leading
വേഗി വെങ്കടേഷ്
(കോൺഗ്രസ്)
Trailing
10:11 PM, 4 Dec
മധ്യപ്രദേശ്
തിരഞ്ഞെടുപ്പ് വിജയത്തിൽ ശിവരാജ് സിംഗ് ചൗഹാനെ അഭിനന്ദിച്ച് കമൽനാഥ്.
7:47 PM, 4 Dec
സംസ്ഥാനത്ത് മത്സരരംഗത്തുണ്ടായിരുന്ന 174 സ്ഥാനാർഥികളിൽ 16 പേർ മാത്രമാണ് വനിതകൾ. ഇവരിൽ രണ്ടുപേർ രണ്ട് മണ്ഡലങ്ങളിൽ വീതം പരസ്പരം മത്സരിക്കുകയും ചെയ്തിരുന്നു. പത്ത് ശതമാനം സ്ത്രീ പ്രാതിനിധ്യം പോലും നിയമസഭയിൽ ഉണ്ടാവില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
7:25 PM, 4 Dec
മിസോറാം
മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചത് മൂന്ന് വനിതാ സ്ഥാനാർത്ഥികൾ മാത്രം.
6:39 PM, 4 Dec
തെലങ്കാന
ഹൈദരാബാദ് നഗര അടിത്തറ കൈവിടാതെ ബിആർഎസ്, സീറ്റുകൾ നിലനിർത്തി.മേഖലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് കണക്കുകൾ.
6:00 PM, 4 Dec
മിസോറാം
കേന്ദ്രവുമായി നല്ല ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്ന് സോറാം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽദുഹോമ.
5:29 PM, 4 Dec
തെലങ്കാന
തെലങ്കാനയിലെ കൂടുതൽ കണക്കുകൾ പുറത്ത്. ബിആർഎസ് വോട്ട് വിഹിതത്തിൽ 10% ഇടിവുണ്ടായി, കോൺഗ്രസിന് തുണയായത് 2% വോട്ട് വിഹിതത്തിലെ വ്യത്യാസം.
4:58 PM, 4 Dec
'ഭരണ വിരുദ്ധ വികാരവും എന്റെ പ്രകടനത്തിൽ ജനങ്ങൾ തൃപ്തരല്ലാത്തതിനാലും ഞാൻ തോറ്റു... ജനങ്ങളുടെ വിധി അംഗീകരിക്കുന്നു, അടുത്ത സർക്കാർ നന്നായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' മുഖ്യമന്ത്രി സോറംതങ്ക പറഞ്ഞു.
4:37 PM, 4 Dec
മുഖ്യമന്ത്രി സോറംതങ്ക ഗവർണർ കമ്പംപാട്ടിക്ക് രാജിക്കത്ത് കൈമാറി.
4:10 PM, 4 Dec
മിസോറാമിൽ സോറാം പീപ്പിൾസ് മൂവ്മെന്റിന് 27 സീറ്റ്, ഭരണകക്ഷിയായ എംഎൻഎഫിന് പത്ത് സീറ്റുകൾ മാത്രം, ബിജെപി രണ്ടും മറ്റുള്ളവർ ഒരു സീറ്റും നേടി.
4:06 PM, 4 Dec
മിസോറാം
സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സോറാം പീപ്പിൾസ് മൂവ്മെന്റ് ഉടൻ യോഗം ചേരും; മുഖ്യമന്ത്രി സോറാംതംഗയുടെ രാജി വൈകിയേക്കില്ല.
3:52 PM, 4 Dec
ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരാകും എന്ന് പൊതുജനങ്ങള്‍ തീരുമാനിക്കും എന്ന് ടിഎംസി എംപിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി. മമത ബാനര്‍ജിയാണോ രാഹുല്‍ ഗാന്ധിയാണോ അരവിന്ദ് കെജ്രിവാളാണോ ഉദ്ധവ് താക്കറെയാണോ എന്നത് പൊതുജനങ്ങള്‍ക്ക് വിടുന്നു. ബിജെപിയുടെ ഈ വിജയം ബംഗാളിനെ ബാധിക്കില്ലെന്നും അഭിഷേക് ബാനര്‍ജി
3:33 PM, 4 Dec
തെലങ്കാന
തെലങ്കാനയില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ തീരുമാനിക്കും. തെലങ്കാനയില്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്
3:13 PM, 4 Dec
മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രതികരണം
2:49 PM, 4 Dec
മിസോറാം
മിസോറാമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലാല്‍ദുഹോമയുടെ നേതൃത്വത്തിലുള്ള സോറാം പീപ്പിള്‍സ് മൂവ്മെന്റ്. 40 അംഗ മിസോറാം നിയമസഭാ സീറ്റില്‍ 27 ഇടത്തും സോറാം പീപ്പിള്‍സ് മൂവ്മെന്റ് ജയിച്ചു.
2:37 PM, 4 Dec
ഛത്തീസ്ഗഡ്
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന്റെ തോല്‍വിയെക്കുറിച്ച് ആത്മപരിശോധന നടത്തും എന്ന് ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ. മാധ്യമങ്ങളുടെ സര്‍വേകളെല്ലാം ഇവിടെ പരാജയപ്പെട്ടു. ബിജെപിക്ക് കിട്ടുന്ന അത്രയും സീറ്റുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞില്ല. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഞങ്ങളുടെ വോട്ട് വിഹിതം സമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
2:24 PM, 4 Dec
തെലങ്കാന
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ഏഴ് പേരെ ജയിപ്പിച്ചതിന്ാ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. തെലങ്കാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെയും അദ്ദേഹം അഭിനന്ദിച്ചു. പാര്‍ട്ടിയുടെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും മജ്ലിസിന്റെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുന്നത് ഉറപ്പാക്കുകയും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
1:55 PM, 4 Dec
മധ്യപ്രദേശ്
ശിവരാജ്സിംഗ് ചൗഹാനെ സന്ദര്‍ശിച്ച് കമല്‍നാഥ്
#WATCH | Madhya Pradesh | State Congress president Kamal Nath meets Chief Minister Shivraj Singh Chouhan at his residence in Bhopal.
The party registered a thumping majority in the state election, winning 163 of the total 230 seats. pic.twitter.com/CSTFecTjKC
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെയും നേതൃത്വത്തില്‍ മിസോറാമില്‍ ബിജെപി വളരെയധികം മുന്നേറിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് വന്‍ലാല്‍മുഖ. ആളുകള്‍ തൂക്കുസഭയാണ് പ്രതീക്ഷിക്കുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഫലം അല്‍പ്പം അപ്രതീക്ഷിതമാണ്. പക്ഷേ ഞങ്ങള്‍ അത് അംഗീകരിക്കുകയും ജനവിധിയെ ഞങ്ങള്‍ മാനിക്കുകയും ചെയ്യുന്നു, വന്‍ലാല്‍മുഖ കൂട്ടിച്ചേര്‍ത്തു.
1:21 PM, 4 Dec
മിസോറാം
സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലേക്ക്
1:10 PM, 4 Dec
മിസോറാം
കേവലഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പ്രധാന മുന്‍ഗണന കൃഷിയായിരിക്കും എന്നും സോറം പീപ്പിള്‍സ് മൂവ്മെന്റ് ഉപാധ്യക്ഷന്‍ ഡോ കെന്നത്ത് ചാംഗ്ലിയാന. ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടുക എന്നതായിരിക്കും തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
12:50 PM, 4 Dec
മിസോറാം
മുഖ്യമന്ത്രിക്ക് തോല്‍വി
12:41 PM, 4 Dec
മിസോറാം
ഐസ്വാള്‍ ഈസ്റ്റ് 1 മണ്ഡലത്തില്‍ എംഎന്‍എഫ് നേതാവും മിസോറാം മുഖ്യമന്ത്രിയുമായ സോറാംതംഗ 2101 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സോറാം പീപ്പിള്‍സ് മൂവ്മെന്റ് സ്ഥാനാര്‍ത്ഥി ലാല്‍തന്‍സംഗ ഈ സീറ്റില്‍ നിന്ന് വിജയിച്ചു.
12:21 PM, 4 Dec
മിസോറാം
മിസോറാമില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റ്. നാളെയോ മറ്റന്നാളോ തങ്ങള്‍ ഗവര്‍ണറെ കാണുമെന്ന് പാര്‍ട്ടി നേതാവ് ലാല്‍ദുഹോമ പറഞ്ഞു.
12:05 PM, 4 Dec
മിസോറാം
മുഖ്യമന്ത്രി സോറംതംഗ പിന്നില്‍
11:54 AM, 4 Dec
വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ
After party's victory in three states, BJP chief JP Nadda says, "...I thank the people of Chhattisgarh, Rajasthan, Telangana and Madhya Pradesh..." pic.twitter.com/Qc55bExWzE— ANI (@ANI) December 4, 2023
11:40 AM, 4 Dec
നിഷേധാത്മകതയെ രാജ്യം തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
11:10 AM, 4 Dec
മിസോറാം
നിലവിലെ ലീഡ് നില ഇങ്ങനെ
11:01 AM, 4 Dec
മിസോറാം
നിലവിലെ ട്രെന്‍ഡില്‍ അത്ഭുതമില്ലെന്ന് സോറം പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ലാല്‍ദുഹോമ. ഇത് തങ്ങള്‍ പ്രതീക്ഷിച്ചതാണ്. മുഴുവന്‍ ഫലങ്ങളും പുറത്തുവരട്ടെ എന്നും ലാല്‍ദുഹോമ കൂട്ടിച്ചേര്‍ത്തു.
10:41 AM, 4 Dec
മിസോറാം
എംഎന്‍എഫിന് കനത്ത തിരിച്ചടി. കേവലഭൂരിപക്ഷം പിന്നിട്ട് സോറം പീപ്പിള്‍സ് മൂവ്മെന്റിന്റെ ലീഡ് നില. ബിജെപി മൂന്ന് സീറ്റില്‍ ലീഡ് ചെയ്യുന്നു
READ MORE
11:20 PM, 2 Dec
മധ്യപ്രദേശ്
മധ്യപ്രദേശിലെ 230 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും ബിജെപിയുമാണ് സംസ്ഥാനത്ത് നേർക്ക് നേർ ഏറ്റുമുട്ടുന്നത്
11:23 PM, 2 Dec
5,61,36,229 വോട്ടർമാരാണ് സംസ്ഥാനത്ത് ഉളളത്. നിലവിൽ ബിജെപിയാണ് മധ്യപ്രദേശ് ഭരിക്കുന്നത്. 2023 മുതൽ ശിവരാജ് സിംഗ് ചൌഹാനാണ് മുഖ്യമന്ത്രി
11:23 PM, 2 Dec
ശിവരാജ് സിംഗ് ചൗഹാന് ബുധ്നിയില്‍ നിന്നും കമല്‍നാഥ് ചിന്ത്വാരയില്‍ നിന്നും മത്സരിക്കുന്നു. 2018ല്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന് ആയിരുന്നു മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് വിജയം.
11:37 PM, 2 Dec
രാജസ്ഥാന്
199 സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. നിലവിൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ബിജെപിയും ശക്തരാണ്.
11:39 PM, 2 Dec
രാജസ്ഥാനിലെ ആകെ വോട്ടർമാരുടെ എണ്ണം 5,26,80,545 ആണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
11:41 PM, 2 Dec
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സർദാർപുരയിൽ നിന്ന് മത്സരിക്കുമ്പോൾ, പ്രധാന പ്രതിപക്ഷ പാർട്ടിയായ ബിജെപിയുടെ വസുന്ധര രാജെ സിന്ധ്യ ജാലപടൻ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്.
11:59 PM, 2 Dec
മിസോറാം
ആകെ നാൽപത് സീറ്റുകളിലേക്കാണ് മിസോറാമിൽ വോട്ടെടുപ്പ് നടന്നത്. മിസോ നാഷണൽ ഫ്രണ്ടാണ് ഇപ്പോഴത്തെ ഭരണകക്ഷി.
12:00 AM, 3 Dec
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം മിസോറാമിലെ ആകെ വോട്ടർമാരുടെ എണ്ണം 8,56,868 ആണ്.
12:27 AM, 3 Dec
മിസോ നാഷണൽ ഫ്രണ്ടിന്റെ (എംഎൻഎഫ്) സോറാംതംഗയാണ് ഇവിടെ മുഖ്യമന്ത്രി. തിരഞ്ഞെടുപ്പിൽ പ്രധാന കക്ഷിയായേക്കവുമെന്ന് കരുതുന്ന മറ്റൊരു പാർട്ടിയാണ് സോറാം പീപ്പിൾസ് മൂവ്മെന്റ്.
12:37 AM, 3 Dec
തെലങ്കാന
തെലങ്കാനയിൽ നവംബർ 30നാണ് വോട്ടെടുപ്പ് നടന്നത്. ആകെ 119 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.
12:38 AM, 3 Dec
തെലങ്കാനയിലെ ആകെ വോട്ടർമാരുടെ എണ്ണം 3,17,32,727 ആണ്.
12:41 AM, 3 Dec
മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവു ഇക്കുറിയും മത്സര രംഗത്തുണ്ട്. കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.
12:56 AM, 3 Dec
ഛത്തീസ്ഗഡ്
ആകെ 90 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്.
12:57 AM, 3 Dec
ഛത്തീസ്ഗഡിലെ ആകെ വോട്ടർമാരുടെ എണ്ണം 2,03,80,079 ആണ്.
12:58 AM, 3 Dec
കോൺഗ്രസാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്. മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ, ബിജെപിയുടെ രമൺ സിംഗ് എന്നിവർ ഇക്കുറിയും മത്സരരംഗത്തുണ്ട്.
6:17 AM, 3 Dec
തെലങ്കാന
നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന സർവ്വേകളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്
6:18 AM, 3 Dec
രാജസ്ഥാന്
ഒരോ അഞ്ച് വർഷം കഴിയുമ്പോഴും അധികാരം മാറിമാറി വരുന്ന ചരിത്രം രാജസ്ഥാന് ഇത്തവണ തിരുത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
6:19 AM, 3 Dec
മധ്യപ്രദേശ്
മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി ജെ പിക്കും തുല്യസാധ്യതയാണ് സർവ്വേകള്‍ പ്രവചിക്കുന്നത്
6:31 AM, 3 Dec
മിസോറാം
മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യമുന്നയിച്ചത്.
6:33 AM, 3 Dec
ഛത്തീസ്ഗഡ്
കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഛത്തീസ്ഗഡില്‍ പാർട്ടിക്ക് അധികാരം തുടരാന്‍ സാധിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളുടേയും അവകാശവാദം
6:42 AM, 3 Dec
മധ്യപ്രദേശ്
മധ്യപ്രദേശില്‍ 140 മുതല്‍ 162 സീറ്റുവരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ പോള്‍ പ്രവചനം
6:51 AM, 3 Dec
രാജസ്ഥാന്
എബിപി സി വോട്ടര്‍, ജന്‍ കി ബാത്തടക്കം ഭൂരിപക്ഷം പ്രവചനങ്ങളും ബിജെപിക്ക് മുന്‍തൂക്കം നല്കുമ്പോള് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യ 86 മുതല്‍ 106 വരെ സീറ്റുകള്‍ കോണ്‍ഗ്രസിനാണ് പ്രവചിക്കുന്നത്
7:00 AM, 3 Dec
ആറ് മാസത്തിനുള്ളില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സെമി ഫൈനല്‍ എന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയപാര്‍ട്ടികള്‍ കണക്കക്കുന്നത്.
7:04 AM, 3 Dec
ഈ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബി ആര് എസും കോണ്‍ഗ്രസും തമ്മിലാണ് മത്സരം.
7:09 AM, 3 Dec
രാജസ്ഥാന്
രാജസ്ഥാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്നിരീക്ഷകരുടെ യോഗം വിളിച്ച് കോൺഗ്രസ്. ഇന്ന് രാവിലെ 10 മണിക്ക് ജയ്പൂരിലാണ് യോഗം. വിജയിക്കുന്നവരോട് ജയ്പൂരിൽ എത്താൻ നിർദ്ദേശം നൽകി
7:13 AM, 3 Dec
ഛത്തീസ്ഗഡ്
ഛത്തീസ്ഗഢില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ ഉണ്ടാക്കുമെന്നും 42 മുതല്‍ 55 വരെ സീറ്റുകള്‍ നേടുമെന്നും മുൻ മുഖ്യമന്ത്രി രമൺ സിംഗ്
#WATCH | Counting of votes today in the 90-member Chhattisgarh Assembly, BJP leader & former CM Raman Singh says, "BJP will make government with clear majority in the state. We will 42-55 seats in the state." pic.twitter.com/PuixbxFCzu
തെലങ്കാനയിൽ തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും മീറ്റിംഗിൽ പങ്കെടുത്തു.
7:33 AM, 3 Dec
തെലങ്കാന
തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരം പിടിക്കുമെന്നും ഡിസംബർ 9 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നും കാണിച്ച് ടിപിസിസി ആസ്ഥാനത്ത് പോസ്റ്ററുകള്‍
#WATCH | Telangana | Posters saying that Congress leaders will win the State Assembly elections, put up at the TPCC headquarters. The posters say that Congress will win the elections, celebrations are on the way and that they will form the government on December 9. pic.twitter.com/ADU5UNRisT
രാജസ്ഥാനിൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട്.
വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുഖ്യമന്ത്രി
7:54 AM, 3 Dec
വോട്ടിങ് ആരംഭിക്കുന്നതിന് മുന്നോടിയായി ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം
#WATCH | Music, dance and celebrations outside the Congress headquarters in Delhi, ahead of the counting of votes for the four-state elections. pic.twitter.com/ex9OmkBwFQ
മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് കാത്തിരിക്കുകയാണ് രാജ്യം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന നിലയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ്.
ഛത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി നവംബര്‍ 7നും നവംബര്‍ 30തിനുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശില്‍ നവംബര്‍ 17നും രാജസ്ഥാനില്‍ നവംബര്‍ 25നും തെലങ്കാനയില്‍ നവംബര്‍ 30തിനും വോട്ടെടുപ്പ് നടന്നു. വിശദമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം വായിക്കാം.