കേരള രാഷ്ട്രീയത്തിൽ പത്തു വർഷത്തെ ഇടതു ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് അധികാരത്തിൽ എത്തുന്നു. 140 അംഗ നിയമസഭയിൽ 102 സീറ്റുകളാണ് മുന്നണി നേടിയത്. രണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ശക്തമായി ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് ഒറ്റയ്ക്ക് 63 സീറ്റുകൾ നേടി കരുത്തു തെളിയിച്ചു. യുഡിഎഫിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച മുസ്ലിം ലീഗ് 22 സീറ്റുകൾ നേടി മലബാർ മേഖലയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.
അതേസമയം, ഭരണത്തുടർച്ച ലക്ഷ്യമിട്ടിറങ്ങിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി വെറും 35 സീറ്റുകളിലേക്ക് ഒതുങ്ങി. പത്ത് വർഷത്തിന് ശേഷം കേരളം വീണ്ടും വലതുപക്ഷത്തെ കൈപിടിച്ചുയർത്തിയപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വിജയിച്ചെങ്കിലും മന്ത്രിസഭയിലെ 21-ൽ 13 മന്ത്രിമാരും പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ ആഘാതമായി.
ബംഗാൾ രാഷ്ട്രീയത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പത്തുവർഷത്തെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ബിജെപി ചരിത്രവിജയം സ്വന്തമാക്കി. ആകെയുള്ള 294 സീറ്റുകളിൽ 205 സീറ്റുകൾ നേടിയാണ് ബിജെപി ബംഗാളിൽ ആദ്യമായി അധികാരമുറപ്പിച്ചത്.
അസമിൽ തുടർച്ചയായ മൂന്നാം തവണയും അധികാരം നിലനിർത്തി ബിജെപി നയിക്കുന്ന എൻഡിഎ സഖ്യം ചരിത്ര വിജയം കുറിച്ചു. ആകെ 126 സീറ്റുകളുള്ള അസം നിയമസഭയിൽ 102 സീറ്റുകൾ നേടിയാണ് എൻഡിഎ തങ്ങളുടെ കരുത്ത് തെളിയിച്ചത്.
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (NDA) സഖ്യം അധികാരം നിലനിർത്തി. ആകെയുള്ള 30 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്.
Top Fight - ഭബാനിപൂര്‍
സുവേന്ദു അധികാരി
(ബിജെപി)
Won
മമത ബാനർജി
(എഐടിസി)
Lost
1:27 AM, 5 May
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻഡിഎ (NDA) സഖ്യം അധികാരം നിലനിർത്തി. ആകെയുള്ള 30 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും ഭരണത്തിലേറുന്നത്.
1:15 AM, 5 May
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപിക്കും എൻഡിഎയ്ക്കും പിന്തുണ നൽകിയ തമിഴ് ജനതയ്ക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴ് സംസ്കാരത്തെയും തമിഴ് മക്കളെയും ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം തന്റെ 'എക്സ്' (X) പോസ്റ്റിലൂടെ വ്യക്തമാക്കി.
1:12 AM, 5 May
നന്ദിഗ്രാമിൽ വിജയിച്ചതിന് പിന്നാലെ പ്രകോപനപരമായ പ്രതികരണവുമായി സുവേന്ദു അധികാരി. നന്ദിഗ്രാമിലെ ഹിന്ദു ജനതയാണ് തന്നെ വീണ്ടും വിജയിപ്പിച്ചതെന്നും അവിടുത്തെ മുസ്ലിം വോട്ടുകൾ പൂർണ്ണമായും തൃണമൂൽ കോൺഗ്രസിനാണ് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. നന്ദിഗ്രാമിലെ ഹിന്ദുക്കൾക്കായി താൻ പ്രവർത്തിക്കുമെന്നും അഴിമതിയും കുടുംബവാഴ്ചയും മുഖമുദ്രയാക്കിയ ടിഎംസി വരും മണിക്കൂറുകൾക്കുള്ളിൽ തകർന്ന് തരിപ്പണമാകുമെന്നും സുവേന്ദു അധികാരി.
9:44 PM, 4 May
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ ഭവാനിപൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് അപ്രതീക്ഷിത തോൽവി. ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി 15,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയെ പരാജയപ്പെടുത്തിയത്.
9:08 PM, 4 May
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ 'ത്രില്ലർ' പോരാട്ടം നടക്കുന്ന ഭവാനിപൂരിൽ മുഖ്യമന്ത്രി മമത ബാനർജി കനത്ത തിരിച്ചടി നേരിടുന്നു. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ലീഡ് നില 6,226 വോട്ടുകളായി ഉയർന്നു.
8:40 PM, 4 May
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന ഭവാനിപൂർ മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്. മുഖ്യമന്ത്രി മമത ബാനർജിയെ പിന്നിലാക്കി ബിജെപി നേതാവ് സുവേന്ദു അധികാരി ലീഡ് പിടിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിലെ വിവരങ്ങൾ പ്രകാരം 554 വോട്ടുകൾക്കാണ് സുവേന്ദു നിലവിൽ മുന്നിട്ടുനിൽക്കുന്നത്.
7:49 PM, 4 May
പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ഭവാനിപുരിൽ, മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയുടെ സുവേന്ദു അധികാരിയും തമ്മിലുള്ള ലീഡ് നില ഓരോ റൗണ്ട് കഴിയുമ്പോഴും മാറിമറിയുകയാണ്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മമത ബാനർജിയുടെ ലീഡ് നില 3,000-ൽ താഴെയായി കുറഞ്ഞിരിക്കുകയാണ്. 20 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ 15-ാം റൗണ്ട് പൂർത്തിയായപ്പോഴാണ് ഈ ഉദ്വേഗജനകമായ സാഹചര്യം.
7:13 PM, 4 May
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനാകാതെ നേരിട്ട തിരിച്ചടിക്ക് ശേഷം, 2026-ൽ പശ്ചിമ ബംഗാളിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്. മുർഷിദാബാദ് ജില്ലയിലെ ഫറാക്ക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി മൊതാബ് ഷെയ്ഖ് വിജയിച്ചു. കൂടാതെ റാണിനഗർ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി ജുൽഫിക്കർ അലി വ്യക്തമായ ലീഡ് തുടരുകയും ചെയ്യുന്നു.
Top Fight - ജാലുക്ബരി
ഹിമന്ത ബിശ്വ ശർമ
(ബിജെപി)
Won
ബിദിഷ നിയോഗ്
(കോൺഗ്രസ്)
Lost
Top Fight - ദിന്‍ഹാട്ട
അജയ് റോയ്
(ബിജെപി)
Won
ഉദയൻ ഗുഹ
(എഐടിസി)
Lost
6:45 PM, 4 May
നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലും അസമിലും ബിജെപി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന പശ്ചാത്തലത്തിൽ, പാർട്ടി പ്രവർത്തകരുടെ 'പ്രയത്നങ്ങളെയും പോരാട്ടങ്ങളെയും' അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
Top Fight - കൊളത്തൂര്‍
വിഎസ് ബാബു
(ടിവികെ)
Won
സന്താന കൃഷ്ണന്
(എഐഎഡിഎംകെ)
Lost
Top Fight - നന്തിഗ്രാം
സുവേന്ദു അധികാരി
(ബിജെപി)
Won
പബിത്ര കർ
(എഐടിസി)
Lost
Top Fight - തിരുച്ചിറപ്പള്ളി(ഈസ്റ്റ്)
സി ജോസഫ് വിജയ്
(ടിവികെ)
Won
ഇനിഗോ ഇരുദയരാജ്
(ഡിഎംകെ)
Lost
6:06 PM, 4 May
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വമ്പൻ വിജയത്തിൽ അഭിനന്ദനവുമായി രാഹുൽ ഗാന്ധി.
5:47 PM, 4 May
ഭവാനിപൂരിൽ അനിശ്ചിതത്വം. 13 റൗണ്ട് കഴിഞ്ഞപ്പോൾ മമതയുടെ ലീഡ് 5349 ആയി ചുരുങ്ങി.
5:02 PM, 4 May
ആർജി കാർ മെഡിക്കൽ കോളജിൽ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർഥിയുടെ അമ്മയും ബിജെപി സ്ഥാനാർഥിയുമായ രത്ന ദേബനാഥിന് പനിഹട്ടി മണ്ഡലത്തിൽ 56000 വോട്ടിന്റെ ലീഡ്
Top Fight - പെരമ്പൂര്‍
സി ജോസഫ് വിജയ്
(ടിവികെ)
Won
തിലകബാമ
(പിഎംകെ)
Lost
Top Fight - ഗോപിചെട്ടിപ്പാളയം
കെഎ സെങ്കോട്ടയ്യന്
(ടിവികെ)
Won
വിപി പ്രഭു
(എഐഎഡിഎംകെ)
Lost
4:42 PM, 4 May
ഭവാനിപൂരിലെ വമ്പൻ ലീഡ് 60 ശതമാനത്തോളം കുറഞ്ഞതോടെ മമത ബാനർജി വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി.
പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് ലഭിച്ചില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പരാജയത്തിന്റെ കാരണം പരിശോധിക്കും. എല്‍ഡിഎഫിന് വോട്ട് ചെയ്ത എല്ലാ വോട്ടര്‍മാരേയും അഭിവാദ്യം ചെയ്യുന്നു എന്നും ഗോവിന്ദന്. പരാജയം കൃത്യമായി മനസിലാക്കി പഠിച്ച് തെറ്റ് തിരുത്തി മുന്നോട്ട് പോകും
3:21 PM, 4 May
തൃക്കരിപ്പൂരിൽ സന്ദീപ് വാരിയർക്ക് വിജയം
3:16 PM, 4 May
ആന്റി സിപിഎം തിരഞ്ഞെടുപ്പാണ് നടന്നത് എന്ന് രാജീവ് ചന്ദ്രശേഖര്‍
3:11 PM, 4 May
പ്രതീക്ഷിച്ച വിജയം എല്‍ഡിഎഫിന് ലഭിച്ചില്ലെന്ന് മുന്നണി കണ്‍വീനറും പേരാമ്പ്രയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ടിപി രാമകൃഷ്ണന്
3:11 PM, 4 May
ചവറയില്‍ ഷിബു ബേബി ജോണ്‍ വിജയിച്ചു
Top Fight - തൃശൂർ
രാജന് ജെ പല്ലന്
(കോൺഗ്രസ്)
Won
പത്മജ വേണുഗോപാല്‍
(ബിജെപി)
Lost
READ MORE
7:40 PM, 3 May
കേരളത്തില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിച്ചിരിക്കുന്നത്. ഈ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ആര്‍എസ്പിയും കേരള കോണ്‍ഗ്രസുമെല്ലാം. തുടര്‍ഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് സിപിഎം, സപിഐ, കേരള കോണ്‍ഗ്രസ് എം കക്ഷികള്‍. രണ്ട് സീറ്റുകള്‍ ഉറപ്പിക്കുന്ന ബിജെപി ഇത്തവണ തൂക്കുസഭ വരുമെന്നും പറയുന്നു.
7:42 PM, 3 May
തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം തുടര്‍ഭരണം പ്രതീക്ഷിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ അവസാന ദിനങ്ങള്‍ ആയപ്പോള്‍ അണ്ണാഡിഎംകെയെ മറികടന്ന് വിജയ് നയിക്കുന്ന ടിവികെ വാര്‍ത്തകളില്‍ നിറഞ്ഞു. ഡിഎംകെയും ടിവികെയും തമ്മിലാണ് മല്‍സരം എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജയിക്കുന്ന സ്ഥാനാര്‍ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ വിജയ് ആലോചിക്കുന്നു എന്നാണ് പുതിയ വിവരം.
7:46 PM, 3 May
ബംഗാളില്‍ ഇത്തവണ തൃണമൂലിനെ വീഴ്ത്തുമെന്നാണ് ബിജെപിയുടെ വാദം. എക്സിറ്റ് പോള്‍ ഓഹരി വിപണി പിടിച്ചുനിര്‍ത്താന്‍ വേണ്ടിയാണെന്നും അതില്‍ വിശ്വസിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്നു. കേന്ദ്ര സേനയുടെയും കേന്ദ്ര ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനം പക്ഷപാതപരമാണ് എന്നാണ് മമത ബാനര്‍ജി പറയുന്നത്. ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന സംസ്ഥാനമാണ് ബംഗാള്‍.
7:48 PM, 3 May
അസമില്‍ ഭരണം പിടിക്കുമെന്നും ഹിമന്ത ബിശ്വ ശര്‍മ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും ബിജെപി നേതാക്കള്‍ പറയുന്നു. പുതുച്ചേരിയില്‍ ബിജെപി ഉള്‍പ്പെടുന്ന സഖ്യം ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്. രണ്ടിടത്തും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണ്. അസമില്‍ കോണ്‍ഗ്രസിന് ഭരണം തിരിച്ചുപിടിക്കാന്‍ സാധിക്കുമോ എന്നതും നിര്‍ണായകമാണ്.
തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് അഞ്ചിടത്തും വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റാണ് എണ്ണുക. എട്ടരയോടെ വോട്ടിങ് മെഷീനുകള്‍ എണ്ണാന്‍ തുടങ്ങും. 10.30ഓടെ എല്ലാ സംസ്ഥാനങ്ങളിലും ഏകദേശ ചിത്രം തെളിയും. 12 മണിയോട ആര് ഭരിക്കുമെന്ന് ഉറപ്പിക്കാം. എല്ലായിടത്തും വോട്ടെണ്ണല്‍ ക്രമീകരണം പൂര്‍ത്തിയായി എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
7:59 PM, 3 May
മുഖ്യമന്ത്രി ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ എംഎം മണി. യാതൊരു നീതി ബോധവും മര്യാദയും ജനാധിപത്യ ബോധവുമില്ലാത്ത വൃത്തികെട്ടവന്മാരാണ് കോണ്‍ഗ്രസുകാര്‍ എന്നും ഇത്രയും പരമ വിഡ്ഢികള്‍ വേറെ ആരാണുള്ളതെന്നും എം എം മണി ചോദിച്ചു.
8:13 PM, 3 May
മിക്ക എക്സിറ്റ് പോളുകളും കേരളത്തില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് വിജയം പ്രവചിക്കുന്നു. ആക്സിസ് മൈ ഇന്ത്യ പോള്‍ യുഡിഎഫ് 78-90 സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചപ്പോള്‍, മനോരമ സി-വോട്ടര്‍ പോള്‍ യുഡിഎഫിന് 94 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് പ്രവചിച്ചു. രണ്ട് സര്‍വേകളും എല്‍ഡിഎഫിന് യഥാക്രമം 49-62 സീറ്റുകളും 44-56 സീറ്റുകളും നല്കി. എന്‍ഡിഎ ഒരു ചെറിയ പാര്‍ട്ടിയായി തുടരുമെന്നും സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ സാധ്യതയുണ്ടെന്നും മിക്ക സര്‍വേകളും പറയുന്നു.
8:25 PM, 3 May
അസം
അസമില്‍ എന്‍ഡിഎ തുടരും എന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. ആക്സിസ് മൈ ഇന്ത്യ അസമില്‍ ബിജെപിക്ക് ക്ലീന്‍ സ്വീപ്പ് പ്രവചിച്ചു, എന്‍ഡിഎ മുന്നണി 88-100 സീറ്റുകള്‍ നേടും, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന് 24-36 സീറ്റുകള്‍ ലഭിക്കും. മാട്രിസ് പ്രകാരം, എന്‍ഡിഎ സഖ്യത്തിന് 85-95 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കോണ്‍ഗ്രസ് സഖ്യത്തിന് 25-32 സീറ്റുകള്‍ ലഭിക്കും
8:37 PM, 3 May
തമിഴ്നാട്
തമിഴ്നാട്ടില്‍ മിക്ക എക്സിറ്റ് പോളുകളും ഡിഎംകെ സഖ്യം ഭരണത്തില്‍ തുടരും എന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ ചില എക്സിറ്റ് പോളുകള്‍ വിജയിയുടെ ടിവികെയ്ക്കും വിജയം പ്രവചിച്ചിട്ടുണ്ട്. ആക്സിസ് മൈ ഇന്ത്യ പ്രവചനങ്ങള്‍ വിജയുടെ ടിവികെ 98-120 സീറ്റുകളില്‍ ലീഡ് ചെയ്യുമെന്ന് കാണിക്കുന്നു. ഡിഎംകെ സഖ്യം 92-100 സീറ്റുകളും എഐഎഡിഎംകെ നേതൃത്വത്തിലുള്ള എന്‍ഡിഎ. 22-32 സീറ്റുകളും നേടുമെന്നും ഇത് കാണിക്കുന്നു.
9:03 PM, 3 May
പുതുച്ചേരി
പുതുച്ചേരിയില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്തുമെന്ന് സര്‍വ്വേ ഫലങ്ങള്‍ പ്രവചിക്കുന്നു. പീപ്പിള്‍സ് പള്‍സിന്റെ പ്രവചനമനുസരിച്ച്, എന്‍ഡിഎ സഖ്യം 15-19 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്, ഇത് 30 അംഗ പുതുച്ചേരി യുടി നിയമസഭയില്‍ ശക്തമായ നിലയിലാക്കുന്നു.
9:05 PM, 3 May
കൊട്ടാരക്കരയില്‍ എല്‍ഡിഎഫ് തുടരും എന്ന് കെഎന്‍ ബാലഗോപാല്‍
9:19 PM, 3 May
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയ പ്രതീക്ഷയില്‍ തൃക്കരിപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യര്‍. മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ഏകാധിപത്യത്തില്‍ നിന്ന് മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളുണ്ടെന്നും വലിയ ഭൂരിപക്ഷത്തോട് കൂടി യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു
9:29 PM, 3 May
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, പൂര്‍ണ്ണ വിജയപ്രതീക്ഷയില്‍ ആഘോഷങ്ങള്‍ക്കൊരുങ്ങി കെപിസിസി നേതൃത്വം. തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തല്‍ നിര്‍മ്മാണം ആരംഭിച്ചു. വോട്ടെണ്ണല്‍ ദിനത്തില്‍ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിതരണം ചെയ്യാന്‍ വന്‍തോതില്‍ ലഡുവിനും പാല്‍പ്പായസത്തിനും ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്.
9:37 PM, 3 May
നിയമസഭ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമെങ്കില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നാളെ തന്നെ കേരളത്തിലെത്തും. നിയുക്ത എംഎല്‍എമാരുടെ പിന്തുണ തേടുന്നതടക്കം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് കെ സി വേണുഗോപാല്‍ എത്തും. മറിച്ചായാല്‍ വിഡി സതീശനാണ് സാധ്യത.
9:46 PM, 3 May
നിയമസഭ തെരഞ്ഞെടുപ്പില്‍ 2021 ലെ ഭൂരിപക്ഷം ലഭ്യമായില്ലെങ്കിലും 75 സീറ്റുകള്‍ നേടി തുടര്‍ഭരണം ഉറപ്പിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകള്‍ ഒപ്പം നില്‍ക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍.
10:10 PM, 3 May
കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സത്യസന്ധമായി കാര്യങ്ങള്‍ പറയുമ്പോള്‍ ചിലര്‍ക്ക് പരിഭവം തോന്നുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എക്സിറ്റ് പോള്‍ എല്ലായ്പ്പോഴും ശരിയാകണം എന്നില്ലെന്നും വെള്ളാപ്പള്ളി നടേശന് വ്യക്തമാക്കി.
10:46 PM, 3 May
കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴും വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളതെന്ന് അവര്‍ വ്യക്തമാക്കി.
11:22 PM, 3 May
സിപിഎം മുതിര്‍ന്ന നേതാവ് എംഎം മണിക്കെതിരെ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോയ് കെ പൗലോസ്. കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിര്‍ന്ന നേതാവില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് മണിയുടേതെന്നും റോയ് പറഞ്ഞു. ബിജെപിയെ സഹായിക്കാന്‍ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ. മണിയുടെ കുടുംബത്തില്‍ ഉള്ളവര്‍ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും റോയ് കെ പൗലോസ് അഭിപ്രായപ്പെട്ടു.
11:36 PM, 3 May
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അനുകൂലിച്ച് വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍. ക്ലിഫ് ഹൗസിന് സമീപത്താണ് സതീശനായി ബോര്‍ഡുകള്‍ ഉയര്‍ന്നത്. നന്തന്‍കോട് ജംഗ്ഷനില്‍ പ്രത്യക്ഷപ്പെട്ട ഫ്ളക്സില്‍ പട നയിച്ചവന്‍ നാട് നയിക്കും എന്നാണ് എഴുതിയിരിക്കുന്നത്.
12:04 AM, 4 May
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള പോളിംഗ് 79.70 ശതമാനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. മെയ് 1 വരെയുള്ള ആകെ പോളിംഗ് ശതമാനത്തിന്റെ കണക്കാണ് പുറത്തുവിട്ടത്. അന്തിമ പോളിംഗ് ശതമാനം പിന്നീട് പ്രഖ്യാപിക്കും.
12:06 AM, 4 May
കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്. 8.30 ഓടെ ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങും
6:19 AM, 4 May
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ വസതിയിൽ വച്ചാവും ഫലമറിയുക. തലസ്ഥാനത്തുള്ള വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ എകെജി സെന്ററിലും എത്തിയേക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലാണ് ഫലം കാത്തിരിക്കുന്നത്.
6:20 AM, 4 May
രാവിലെ എട്ടരയോടെ ആദ്യ ഫല സൂചനകൾ വന്നു തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
6:27 AM, 4 May
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേയാണ്. മദ്യവിൽപനശാലകളും ബാറുകളും പ്രവർത്തിക്കില്ല.
6:39 AM, 4 May
കനത്ത സുരക്ഷയിലാണ് വിവിധ ഇടങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നത്. ബംഗാളിൽ ഉൾപ്പെടെ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
6:42 AM, 4 May
ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ചാണ്ടി ഉമ്മൻ പുലർച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു.
6:53 AM, 4 May
യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കെഎസ് ശബരീനാഥൻ. നേമത്ത് നിന്ന് പ്രതിനിധിയുണ്ടാകുമെന്നും മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കെഎസ് ശബരീനാഥൻ പറഞ്ഞു. നാടിന് നല്ലതുവരുമെന്നും നേമത്ത് ശുഭപ്രതിക്ഷയുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
7:10 AM, 4 May
സംസ്ഥാനത്തെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു. വയനാട്ടിലെ സുൽത്താൻ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി അടക്കമുള്ള മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ തന്നെ തുറന്ന് നടപടികള്‍ ആരംഭിച്ചിരുന്നു. സമാനമായി മറ്റ് മണ്ഡങ്ങളിലും നടപടികൾ പുരോഗമിക്കുകയാണ്.
7:17 AM, 4 May
സംസ്ഥാനത്ത് ഭരണ തുടർച്ച ഉണ്ടാകുമെന്ന് എൽഡിഎഫ് കൺവീനറും പേരാമ്പ്ര മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ടിപി രാമകൃഷ്ണൻ. യുഡിഎഫിന്റെത് അവകാശവാദങ്ങൾ മാത്രമാണെന്നും ടിപി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. പേരാമ്പ്രയിൽ അടക്കം വലിയ മുന്നേറ്റമുണ്ടാകുമെന്നും പേരാമ്പ്രയിൽ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.