കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നിര്‍ണായകം... വിജയിച്ചാല്‍ പ്രതിപക്ഷം ഐക്യപ്പെടും

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഒരുപക്ഷേ കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ സാക്ഷ്യം വഹിച്ചാല്‍ അത് 2019ല്‍ എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണ്. നിലവില്‍ കോണ്‍ഗ്രസ് എന്തുകൊണ്ടും മുന്‍തൂക്കത്തിലാണ്. പക്ഷേ ഇപ്പോഴും പ്രതിപക്ഷം ഐക്യപ്പെട്ടിട്ടില്ല.

എന്നാല്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഇതുവരെയില്ലാത്ത രീതിയില്‍ പ്രതിപക്ഷ സഖ്യം ശക്തമാവും. ഇപ്പോള്‍ ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്ക് രാഹുല്‍ ഗാന്ധിയെ നേതാവായും പ്രഖ്യാപിക്കേണ്ടിയും വരും. ഇത്രയും കാലം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ ഉയര്‍ത്തിയായിരുന്നു ഇവര്‍ പ്രശ്‌നം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ഫലങ്ങള്‍ കോണ്‍ഗ്രസിനെയും രാഹുലിനെയും പകരക്കാരില്ലാത്ത നേതാവാക്കി മാറ്റുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഡിസംബര്‍ 11ന് ശേഷം

ഡിസംബര്‍ 11ന് ശേഷം

ഡിസംബര്‍ 11ന് ശേഷം സഖ്യം രൂപീകരിക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. പക്ഷേ ഇപ്പോഴും തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി എന്നിവര്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ട്. ഇവര്‍ ദുര്‍ബലരായ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടേണ്ടെന്ന ആവശ്യക്കാരാണ്. സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് കാര്യമായ പ്രകടനം നടത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. കോണ്‍ഗ്രസ് ചെറിയ പാര്‍ട്ടികളെ ഉള്‍ക്കൊള്ളാത്തവരാണെന്ന് എസ്പിയും ബിഎസ്പിയും പറയുന്നു.

ബിജെപി മുഖ്യ എതിരാളി

ബിജെപി മുഖ്യ എതിരാളി

ബിജെപിയെ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും മുഖ്യ എതിരാളിയായിട്ടാണ് പ്രതിപക്ഷം കാണുന്നത്. രാജ്യസഭയില്‍ അടക്കം ബിജെപിക്ക് ഉണ്ടായ തിരിച്ചടി പ്രതിപക്ഷ ഐക്യം കൊണ്ടാണെന്ന് ശരത് യാദവ് പറയുന്നു. ശരത് യാദവ് ഇപ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത് സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തിന് ശേഷം പറയാം എന്നാണ്.

തിരഞ്ഞെടുപ്പിലെ സാധ്യതകള്‍

തിരഞ്ഞെടുപ്പിലെ സാധ്യതകള്‍

അടുത്ത കാലത്ത് പഞ്ചാബിലും പിന്നെ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചതുമാണ് കോണ്‍ഗ്രസിനുണ്ടായ നേട്ടം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോണ്‍ഗ്രസ് ശക്തിപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും പുതിയൊരു കോണ്‍ഗ്രസിനെയാണ് കണ്ടത്. സര്‍വേകള്‍ പ്രവചിക്കുന്നത് ഇവിടെ കോണ്‍ഗ്രസിന്റെ കുതിപ്പുണ്ടാകുമെന്നാണ്. തെലങ്കാനയിലും സമാന അവസ്ഥയാണ് ഉള്ളത്. മധ്യപ്രദേശും രാജസ്ഥാനും കോണ്‍ഗ്രസ് വിജയിച്ചാല്‍ 2019ല്‍ പ്രതിപക്ഷത്തെ നയിക്കുന്നത് കോണ്‍ഗ്രസായിരിക്കും.

രാഹുലിന്റെ വരവ്

രാഹുലിന്റെ വരവ്

രാഹുല്‍ ഗാന്ധിയുടെ നേതൃത്വമാണ് പ്രതിപക്ഷ നിരയില്‍ ഐക്യമില്ല എന്ന തോന്നലിന് കാരണം. അദ്ദേഹത്തെ മുന്‍നിര്‍ത്തിയുള്ള നീക്കത്തിന് തയ്യാറല്ലെന്ന് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ അത് രാഹുലിന്റെ നേതൃത്വത്തിന്റെ വിജയമായി വിലയിരുത്തേണ്ടി വരും. ഈ സംസ്ഥാനങ്ങളില്‍ വന്‍ പ്രചാരണമാണ് അദ്ദേഹം നടത്തിയത്. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിനാല്‍ അദ്ദേഹത്തെ ദേശീയ നേതാവായി തന്നെ പ്രതിപക്ഷ ഐക്യത്തിന് ഉയര്‍ത്തിക്കാണിക്കേണ്ടി വരും.

പ്രതിപക്ഷ ഐക്യം വരുമോ?

പ്രതിപക്ഷ ഐക്യം വരുമോ?

തെലങ്കാനയില്‍ ടിഡിപി-കോണ്‍ഗ്രസ് സഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇവര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചാല്‍ പ്രതിപക്ഷ സഖ്യം എത്രയും പെട്ടെന്ന് ശക്തിപ്പെടും. ഒരുമിച്ച് നിന്നാല്‍ ആരെയും പരാജയപ്പെടുത്താമെന്ന ബോധം ഇതോടെ പ്രതിപക്ഷ സഖ്യത്തിനുണ്ടാവും. കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് മമതയെ അവരുമായി അകറ്റിയത്. എന്നാല്‍ അവര്‍ വലിയ ശക്തിയാണെന്ന് വീണ്ടും തെളിയിച്ചാല്‍ മമതയും തിരിച്ച് വരും. ഇതോടെ മായാവതിക്കും അഖിലേഷിനും ഇതിനെ പിന്തുണക്കേണ്ടി വരും.

കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!!കോണ്‍ഗ്രസിന്റെ മുഖ്യ പ്രചാരകന്‍ മാറുന്നു... രാഹുലിന് പകരം വിവാദ ക്രിക്കറ്റ് താരമെത്തും!!

മധ്യപ്രദേശില്‍ രാഹുല്‍ തരംഗം ഉണ്ടാവും.... 16 സീറ്റുകള്‍ നിര്‍ണായകം.... സൂചന ഇങ്ങനെമധ്യപ്രദേശില്‍ രാഹുല്‍ തരംഗം ഉണ്ടാവും.... 16 സീറ്റുകള്‍ നിര്‍ണായകം.... സൂചന ഇങ്ങനെ

English summary
election results may leads to opposition unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X