കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരിച്ചടിയ്ക്കുന്നു; ആദ്യ മണിക്കൂറില്‍ തരംഗങ്ങള്‍ കുറവ്... ബിജെപിയ്ക്കും ആശ്വാസം

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ വലിയ ഒറ്റക്കക്ഷി തരംഗം എന്ന ഒരു സൂചന പ്രകടമാകുന്നില്ല എന്നതാണ് പ്രത്യേകത. എന്നാല്‍ കോണ്‍ഗ്രസ്സിന് ആശ്വാസം നല്‍കുന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ് പ്രകടമാകുന്നത്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ കോണ്‍ഗ്രസ് മുന്നിലാണ്. എന്നാല്‍ കോണ്‍ഗ്രസ് തരംഗം എന്ന് വ്യക്തമാക്കാന്‍ കഴിയുന്ന ഒരു നീക്കവും പ്രകടമല്ല. എന്നാല്‍ ഒരു ഘട്ടത്തില്‍ വലിയൊരു വ്യത്യാസം ലീഡ് നിലയില്‍ ഉണ്ടായിരുന്നു എന്നതും വ്യക്തമാണ്.

BJP- Congress

ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരിക്കും എന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരുപോലെ മുന്നിട്ടെങ്കിലും ഒരു ഘട്ടത്തില്‍ ബിജെപി ലീഡ് നില ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആദ്യമണിക്കൂര്‍ പിന്നിടുന്പോള്‍ വീണ്ടും ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രകടമാകുന്നത്.

ഭരണവിരുദ്ധ വികാരം പ്രകടമാകും എന്നായിരുന്നു ഛത്തീസ്ഗഡിനെ കുറിച്ചുള്ള എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്, ബിജെപിയുടെ ശക്തമായ പ്രകടനം തന്നെയാണ്. എല്ലാ മേഖലകളിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു എന്ന വിവരം തന്നെയാണ് പുറത്ത് വരുന്നത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യം അത്ഭുതങ്ങള്‍ സൃഷ്ടിച്ചേക്കും എന്ന സൂചനയും പുറത്ത് വരുന്നുണ്ട്. ടിആര്‍എസിന് ഈസി വാക്ക് ഓവര്‍ ആയിരിക്കും എന്ന രീതിയില്‍ ആയിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഈ ലീഡ് നില മാറി മറിയാനുള്ള സാധ്യതകളും ഉണ്ട്.

Recommended Video

cmsvideo
വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യ ഫലസൂചനകൾ ഇങ്ങനെ | Oneindia Malayalam

മിസോറാമില്‍ നിന്ന് പുറത്ത് വരുന്ന ആദ്യ ഫല സൂചനകള്‍ മിസോ നാഷണല്‍ ഫ്രണ്ടിന് അനുകൂലമാണ്.

English summary
Election Results: No BJP wave, Congress leads in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X