കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമര്‍ തോറ്റു; മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിമാരും തോറ്റമ്പിയ തിരഞ്ഞെടുപ്പ്

  • By Soorya Chandran
Google Oneindia Malayalam News

ശ്രീനഗര്‍/റാഞ്ചി: ജമ്മു കശ്മീരിലേയും ഝാര്‍ഖണ്ഡിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വന്‍ വീഴ്ചകള്‍ക്കാണ് രാജ്യം സാക്ഷിയായത്. ഒരു മുഖ്യമന്ത്രിയുടേയും മുന്‍ മുഖ്യമന്ത്രിമാരുടേയും വന്‍ വീഴ്ചകള്‍...

രണ്ട് മണ്ഡലങ്ങളില്‍ ഭാഗ്യം പരീക്ഷിച്ച കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ~ഒരിടത്ത് തോറ്റമ്പി. തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിക്കേറ്റ പരാജയത്തേക്കാള്‍ ഭീകരമായിരുന്നു ഒമറിന്റെ തോല്‍വികള്‍. ഝാര്‍ഖണ്ഡില്‍ വിധി നിര്‍ണയ ശക്തിയായിരുന്നു മധു കോട പരാജയത്തിന്റെ രുചി അറിഞ്ഞു. സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായിരുന്നു ബാബുലാല്‍ മറണ്ടിയും തോറ്റു. ബിജെപി വന്‍ വിജയം നേടിയപ്പോള്‍ ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയും പരാജയത്തിന്റെ രുചിയറിഞ്ഞു.

Omar Abdulla

ബീര്‍വാ, സോനാവര്‍ എന്നീ മണ്ഡലങ്ങളിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഒമര്‍ അബ്ദുള്ള മത്സരിച്ചത്. ഒരു ഘട്ടത്തില്‍ ഒമര്‍ രണ്ട് മണ്ഡലങ്ങളിലും മുന്നിട്ട് നിന്നിരുന്നെങ്കിലും അത് പെട്ടെന്ന് മാറി മറഞ്ഞു. ഒടുവില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു മണ്ഡലത്തില്‍ ഒമര്‍ തോറ്റു. ബീര്‍വ മണ്ഡലത്തില്‍ നേരിയ ഭൂരിപക്ഷത്തിനാണ് ഒമര്‍ വിജയിച്ചത്.

സോനാവറിലെ പരാജയം അംഗീകരിച്ചുകൊണ്ട് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്യുകയും ചെയ്തു. സോനാവറില്‍ പിഡിപിയുടെ അഷ്‌റഫ് മിര്‍ ആണ് ഒമറിനെ തോല്‍പിച്ചത്.

Arjun Munda

ഝാര്‍ഖണ്ഡ് എന്ന സംസ്ഥാനം രൂപീകരിച്ചപ്പോള്‍ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബാബുലാല്‍ മറണ്ടി. ബിജെപിക്കൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ പിന്നീട് ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച എന്ന പാര്‍ട്ടിയുണ്ടാക്കി രംഗത്തിറങ്ങി. പക്ഷേ ഇത്തവണ തോല്‍വി അറിഞ്ഞു.

Arjun Munda

അര്‍ജുന്‍ മുണ്ടെയുടെ സ്ഥിതിയാണ് കഷ്ടം. പാര്‍ട്ടി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം സ്വന്തമാക്കിയപ്പോള്‍ തോല്‍ക്കാനാണ് മുന്‍ മുഖ്യമന്ത്രിയുടെ വിധി. മധു കോടയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ബിജെപിയില്‍ നിന്ന് തുടങ്ങിയ കോട, പിന്നീട് സ്വതന്ത്രനായി മത്സരിച്ച് ഝാര്‍ഖണ്ഡിന്റെ മുഖ്യമന്ത്രിയായ കക്ഷിയാണ്.

Babulal Marandi

നിലവിലെ മുഖ്യമന്ത്രിയായ ഹേമന്ത് സോറന്‍ രണ്ട് മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. ബര്‍പെയ്ത്തില്‍ വിജയം നേടിയെങ്കിലും ഡുംക മണ്ഡലത്തില്‍ സോറന്‍ പിറകിലാണ്.

English summary
Election Result: Omar Abdulla, Madhu Koda, Arjun Munda lost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X