''ഹാപ്പി ബർത്ത് ഡേ ക്യാപ്റ്റൻ'' പഞ്ചാബിൽ കോൺഗ്രസ് ഉറപ്പിച്ചു!!! അമരീന്ദർ സിംഗിന്റെ വിജയമോ...?വീഡിയോ
രണ്ട് മണ്ഡലത്തിലാണ് ക്യാപ്റ്റന്‍ മത്സരിച്ചത്, ലുംബി മണ്ഡലത്തില്‍ തോറ്റെങ്കിലും പട്യാല മണ്ഡലത്തില്‍ നിന്ന് ക്യാപ്റ്റന്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞു.
ചണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസിന്റെ വിജയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റേതാണ്. രണ്ട് മണ്ഡലത്തിലാണ് ക്യാപ്റ്റന്‍ മത്സരിച്ചത്, ലുംബി മണ്ഡലത്തില്‍ തോറ്റെങ്കിലും പട്യാല മണ്ഡലത്തില്‍ നിന്ന് ക്യാപ്റ്റന്‍ വിജയം ഉറപ്പിച്ച് കഴിഞ്ഞു.

ക്യാപ്റ്റന്റെ ഈ വിജയത്തിന് മധുരം കൂടുതലാണ്. അമരീന്ദര്‍ സിംഗിന്റെ എഴുപത്തി അഞ്ചാം പിറന്നാള്‍ ആണ് ശനിയാഴ്ച. തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണ് ഇതെന്ന് നേരത്തെ തന്നെ ക്യാപ്റ്റൻ പ്രഖ്യാപിച്ചു കഴിഞ്ഞു. പട്യാലയിലെ രാജകുടുംബാംഗം കൂടിയാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്നാണ് അമരീന്ദർ സിംഗ് പ്രഖ്യാപിച്ചെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പഞ്ചാബിൽ കോൺഗ്രസിന് മറ്റൊരു മുഖമില്ല.

ബിജെപി പിന്തുണയോടെ മത്സരിച്ച ശിരോമണി അകാലിദളിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.. ഭരണകക്ഷിയായ അകാലിദളിന് ക്ഷീണമുണ്ടാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ദില്ലിയ്ക്ക് പുറമേ ശക്തി തെളിയിക്കാൻ ഇറങ്ങി തിരിച്ച എഎപിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എഎപി മുഖ്യപ്രതിപക്ഷം ആവും.ദില്ലി മുഖ്യമന്ത്രി അരവിന്ദ്ര കെജ്രിവാൾ തന്നെ നേരിട്ട് പ്രചാരണത്തിന് നേതൃത്വം നൽകിയിട്ടും പാർട്ടിയ്ക്ക് വ്യക്തമായ വിജയം നേടാനായില്ല.












Click it and Unblock the Notifications