കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കനത്ത തോല്‍വി തിരിച്ചടിയാകുന്നത് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും മൃഗീയഭൂരിപക്ഷം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രശാന്ത് കിഷോറിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റി. ബിജെപിയുടെ അത്ഭുകരമായ വിജയത്തിന് ശേഷം ബിഹാറില്‍ നിതീഷ് കുമാറിന്റെ രണ്ടാംവട്ട വിജയത്തിനും ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു.

ഇതിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസുമായി കരാറുണ്ടാക്കി. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. എന്നാല്‍ പ്രശാന്തിന്റെ തന്ത്രങ്ങളെല്ലാം ഭരണവിരുദ്ധ വികാരത്തില്‍ അലയടിച്ച് ഇല്ലാതാകുന്ന കാഴ്ചയാണ് കണ്ടത്.

prashant-kishor

പഞ്ചാബില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റമാകട്ടെ 10 വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിനെതിരായ വിധിയെഴുത്തായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രശാന്ത് കിഷോറിന്റെ പേരും പെരുമയും യുപി തെരഞ്ഞെടുപ്പില്‍ ഇല്ലാതായെന്ന് വിദഗ്ധര്‍ ചുണ്ടിക്കാണിക്കുന്നു. ഉത്തരാഖണ്ഡ്, ഉത്തര് പ്രദേശ് തോല്‍വിയില്‍ പ്രശാന്ത് കിഷോര്‍ അടുത്തദിവസം തന്നെ പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശില്‍ മഹാസഖ്യം രൂപീകരിക്കണമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ ആവശ്യം. എന്നാല്‍ ഇത് നടക്കാതെ പോയതാണ് ഇപ്പോഴത്തെ തോല്‍വിക്ക് കാരണമായതെന്നും വിമര്‍ശനമുണ്ട്. അതേസമയം, പഞ്ചാബിലെ വിജയത്തില്‍ പ്രശാന്ത് കിഷോറിന് പങ്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിങ്ങിന് അവകാശപ്പെട്ടതാണെന്നാണ് വാദം.

English summary
Elections 2017: Prashant Kishor’s fall from grace as kingmaker is complete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X