കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019 പൊതുതിരഞ്ഞെടുപ്പ്; നിങ്ങള്‍ക്ക് ലഭിക്കുന്ന ചിത്രം വ്യാജമാണോ യഥാര്‍ഥമാണോയെന്ന് കണ്ടെത്താന്‍ വാട്ട്‌സ് ആപ്പ് സഹായിക്കും

  • By Desk
Google Oneindia Malayalam News

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകള്‍ക്ക് മേല്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വ്യാജ വാര്‍ത്തകള്‍ പങ്കുവെക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ വാട്ട്‌സ് ആപ്പ് തീരുമാനിച്ചു. ഇതിനായി പുതിയ ഒരു ഫീച്ചര്‍ ആപ്പില്‍ ചേര്‍ക്കാനാണ് ഈ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പ് ഉദ്ദേശിക്കുന്നത്. അതായത് വാട്ട്‌സ് ആപ്പിലേക്ക് സ്വീകരിക്കുന്നതും തിരിച്ചയക്കുന്നതുമായ ചിത്രങ്ങളെ വെബ്ബില്‍ തിരയാനുള്ള ഒരു സവിശേഷത ഇതുവഴി ലഭ്യമാകും.

<strong>കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും ഒറ്റക്കെട്ട്; കോൺഗ്രസ് 20 സീറ്റിൽ, ജെഡിഎസ് 8 സീറ്റിൽ മത്സരിക്കും!</strong>കർണാടകത്തിൽ കോൺഗ്രസും ജെഡിഎസും ഒറ്റക്കെട്ട്; കോൺഗ്രസ് 20 സീറ്റിൽ, ജെഡിഎസ് 8 സീറ്റിൽ മത്സരിക്കും!

മറ്റൊരു അര്‍ഥത്തില്‍ ഉപയോക്താക്കള്‍ക്ക്, ഒരു ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ശരിയാണോ വ്യാജമാണോയെന്ന് പരിശോധിക്കാം. ഇതിനായി സെര്‍ച്ച് ഇമേജ് എന്ന പേരില്‍ ഒരു പ്രത്യേക ടാബ് ചാറ്റ് വിന്‍ഡോയില്‍ പ്രത്യക്ഷപ്പെടും. ഈ ടാബ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ചിത്രത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഗൂഗിള്‍ ആപ്ലിക്കേഷന്‍ പ്രോഗ്രാം ഇന്റര്‍ഫേസ് ഉപയോഗിച്ച് സമാനമായ ചിത്രങ്ങള്‍ കണ്ടെത്താനുള്ള വഴി നിലവില്‍ വാട്ട്‌സ് ആപ്പിലുണ്ട്.

Whatsapp

ഒരു ചിത്രം ലഭിച്ച് ശേഷം സെര്‍ച്ച് ഇമേജ് ഓപ്ഷന്‍ നല്‍കിയാല്‍ വാട്ട്‌സാപ്പില്‍ ഗൂഗിള്‍ ബ്രൗസര്‍ തുറന്നു വരികയും വിവരങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ഇതു വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകളുടെ ആധികാരികത പരിശോധിക്കാനാകും.സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സോഷ്യല്‍ മീഡിയയിലെ ഇടപെടലിന് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഇത്തരമൊരു സവിശേഷതയുമായി വാട്ട്‌സ് ആപ്പ് വന്നിരിക്കുന്നതെന്നത് രസകരമായ കാര്യമാണ്. അതേസമയം, ഗൂഗിള്‍, യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് നല്‍കിയ പോലെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ വാട്ട്‌സ് ആപ്പിന് നല്‍കിയിട്ടില്ല താനും.

കുറച്ചു കാലം മുന്‍പ് ഇന്ത്യയില്‍ വാട്ട്‌സ് ഉപയോഗത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. വാട്ട്‌സ് ആപ്പ് വഴി വ്യാപിച്ച വ്യാജവാര്‍ത്തകള്‍ വഴി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പോലുള്ള ചില ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ രാജ്യത്തുണ്ടായി. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാട്ട്‌സ് ആപ്പുമായി ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇരു കക്ഷികളും തമ്മില്‍ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പരാതികള്‍ പരിഹരിക്കാനായി വാട്ട്‌സ് ആപ്പ് ഇന്ത്യയില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. പരീക്ഷണ ഘട്ടത്തിലുള്ള പുതിയ ഫീച്ചര്‍, എന്നു മുതല്‍ ലഭ്യമാകുമെന്ന് കൃത്യമായി പറയാനാകില്ല. അതുപോലെ തന്നെ ആന്‍ഡ്രോയ്ഡ് ഫോണുകളിലാണോ ഐഫോണിലാണോ ഇത് ലഭ്യമാകുകയെന്നും വ്യക്തമല്ല.

English summary
Lok sabha lections 2019 whatsapp may soon help you find out if an image received is fake or real
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X