കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎംസി

Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശും ഗോവയും ഉള്‍പ്പടെ അടുത്ത മാസങ്ങളില്‍ നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികള്‍ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിൽ. സംഘടന മേധാവിയായ ബറേലി ഷെരീഫ്, യുപിയിലെ ഹസ്രത്ത് മൗലാന തൗഖീർ അഹമ്മദ് റസാ ഖാൻ എന്നിവർ ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിലിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് യുപി പി സി സി അധ്യക്ഷന്‍ അജയ് കുമാർ ലല്ലു ഉള്‍പ്പടേയുള്ള നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളുടെ പ്രകടനത്തില്‍ ഇത്തിഹാദ്-ഇ-മില്ലത്ത് കൗൺസിലിന്റെ പിന്തുണ നിർണ്ണായകമാവുമെന്നായിരുന്നു അജയ് കുമാർ ലല്ലു അഭിപ്രായപ്പെട്ടത്.

ആരാണ് കള്ളനെന്ന് പൊതുജനത്തിന് ഇപ്പോള്‍ മനസ്സിലായി: ദിലീപിന് കുരുക്ക് തന്നെയെന്ന് ബൈജു കൊട്ടാരക്കരആരാണ് കള്ളനെന്ന് പൊതുജനത്തിന് ഇപ്പോള്‍ മനസ്സിലായി: ദിലീപിന് കുരുക്ക് തന്നെയെന്ന് ബൈജു കൊട്ടാരക്കര

രാഹുലും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും

ഈ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനങ്ങളിലും രാജ്യത്തും സമാധാനവും സൗഹാർദവും പുനഃസ്ഥാപിക്കുന്നതിനും ഭരണഘടന മൂല്യങ്ങള്‍ സംരക്ഷണത്തിനും പിന്നാക്ക, പീഡിത, അടിച്ചമർത്തപ്പെട്ട, ന്യൂനപക്ഷ വിഭാഗങ്ങളുടെയും യുവാക്കളുടെയും കർഷകരുടെയും സംരക്ഷണവും അഭിവൃദ്ധിയുമാണ് ലക്ഷ്യം വെക്കുന്നതെന്നും തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഹസ്രത്ത് മൗലാന തൗഖീർ അഹമ്മദ് റസാഖാൻ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെയും യുപി കോൺഗ്രസ് ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തിൽ മാത്രമേ ഇത് സാധ്യമാകുവെന്നും അദ്ദേഹം പറഞ്ഞു.

ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്

മുസ്‌ലിം സമൂഹത്തിന്റെ പ്രശ്‌നങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രകടന പത്രികയിലും പാർട്ടി യോഗങ്ങളിലും ഈ പ്രശ്‌നങ്ങൾ പ്രതിഫലിപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒഴികെ ആരും ഇക്കാര്യത്തില്‍ പരസ്യമായ പ്രസ്താവനങ്ങള്‍ക്കും ചർച്ചകള്‍ക്കും തയ്യാറായില്ല. ഈ പ്രശ്‌നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നതാണ് ഉചിതമെന്ന നലിപാടായിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചതെന്നും തൗഖിർ അഹമ്മദ് റസാ ഖാൻ പറഞ്ഞു

പ്രിയങ്ക ഗാന്ധിയെ കണ്ടതിന് ശേഷം

തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാന്‍ പ്രിയങ്ക ഗാന്ധിയെ നേരില്‍ കണ്ടിരുന്നുവെന്നും കാര്യങ്ങള്‍ അവരുമായി വിശദമായി ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി കുടുംബം ജീവൻ ബലിയർപ്പിച്ചവരുടെ കൈകളിൽ മാത്രമേ ഈ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഭാവിയും സാമുദായിക സൗഹാർദവും ഭരണഘടനയും സുരക്ഷിതമാകൂവെന്ന് പ്രിയങ്ക ഗാന്ധിയെ കണ്ടതിന് ശേഷം താൻ തിരിച്ചറിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

അഖിലേഷ് യാദവ് ബി ജെ പിയുടെ പാതയില്‍

മുസ്ലീം നേതൃത്വത്തെ മാറ്റിനിർത്തിയ സമാജ്‌വാദി പാർട്ടിയുടെ നേതാവ് അഖിലേഷ് യാദവ് ബി ജെ പിയുടെ പാതയാണ് പിന്തുടുരുന്നത്. അഖിലേഷിന്റെ സ്വപ്നം ഒരിക്കലും നടക്കില്ല. എസ്പി സർക്കാരുകളുടെ കാലത്താണ് മുസ്ലീം സമൂഹം ഏറ്റവും കൂടുതൽ വഞ്ചിക്കപ്പെട്ടത്. സമുദായത്തിന്റെ പിന്തുണയുടെ അടിസ്ഥാനത്തില്‍ കൂടി അധികാരത്തില്‍ തുടരുമ്പോഴാണ് അവർ ഇത്തരമൊരു സമീപനം സ്വീകരിച്ചത്.

കോൺഗ്രസ് പാർട്ടി വിജയത്തിലേക്ക്

എന്നാൽ ഇപ്പോൾ പൊതുജനങ്ങൾ അവരെ തിരിച്ചറിഞ്ഞു, യുപിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി വിജയത്തിലേക്ക് നീങ്ങുകയാണ്. ആവശ്യമുള്ളിടത്തെല്ലാം കോൺഗ്രസിന് അനുകൂലമായി ഞാൻ പ്രചാരണം നടത്തും, ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും പിന്നാക്കക്കാരുടെയും ശബ്ദം ഉയർത്തുന്നത് തുടരും. കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു തൗഖീർ അഹമ്മദ് റസാ ഖാൻ കൂട്ടിച്ചേർത്തു.

ഭയവും പട്ടിണിയും അഴിമതിയും

ഭയവും പട്ടിണിയും അഴിമതിയും പ്രചരിപ്പിക്കുന്നതിന് പുറമെ യുപി ജനങ്ങളെ കബളിപ്പിക്കുന്ന മുഖ്യമന്ത്രി, തൊഴിലില്ലായ്മ, സ്ത്രീപീഡനം, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഒരിക്കലും സംസാരിക്കുന്നില്ലെന്നായിരുന്നു പത്ര സമ്മേളനത്തില്‍ പങ്കെടുത്ത അജയ് കുമാർ ലല്ലുവിന്റെ ആരോപണം. അടിസ്ഥാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് അഖിലേഷ് യാദവും മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Why yogi Adithyanath in Gorakpur? These are the five reasons

English summary
Elections in five states: Etihad-e-Millat Council announces full support to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X