തമിഴ്നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടി
Recommended Video
ചെന്നൈ: തമിഴ്നാട്ടില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ മറിയുന്നത് കോടിക്കണക്കിന് രൂപ. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില് കോടികളാണ് പിടിച്ചത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് ശുപാര്‍ശ അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പണം നല്കി വോട്ട് പിടിക്കുന്ന പ്രവണത പല ഭാഗങ്ങളിലും സജീവമാണ്. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് വ്യാപകമാക്കിയിരിക്കുന്നത്. വെല്ലൂരിലെ സിമന്റ് ഗോഡൗണില്‍ നിന്ന് പതിനൊന്നര കോടി രൂപയാണ് പിടിച്ചത്. ഈ സാഹചര്യത്തില്‍ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്നാണ് വിവരം. ഡിഎംകെയാണ് സംശയമുനയിലുള്ളത്.....

അധികാരം പിടിക്കാന്‍...
അധികാരം പിടിക്കാന്‍ പണമെറിയുന്നു എന്ന വിവരമാണ് ആദായനികുതി വകുപ്പിന് ലഭിച്ചത്. പിന്നീട് വെല്ലൂരില്‍ നടത്തിയ റെയ്ഡില്‍ ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് കോടികള്‍ പിടിച്ചത്. 100, 200, 500 നോട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നു.

രാഷ്ട്രപതിക്ക് കത്തയച്ചു
രണ്ടാഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 18നാണ് വെല്ലൂരില്‍ പോളിങ്. വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതിക്ക് കത്തയച്ചുകഴിഞ്ഞു. രാഷ്ട്രപതി അനുമതി നല്കിയാല് വോട്ടെടുപ്പ് റദ്ദാക്കപ്പെടും.

11.53 കോടി രൂപ പിടിച്ചു
വെല്ലൂരിലെ ഡിഎംകെ നേതാവിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നാണ് 11.53 കോടി രൂപ പിടിച്ചെടുത്തത്. വാര്‍ഡുകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. വാര്‍ഡുകളുടെ പേരെഴുതി കവറിലാക്കിയ നിലയിലാണ് പണം കണ്ടെത്തിയത്.

പണം വന്ന വഴി
മാര്‍ച്ച് 29, 30 തിയ്യതികളിലാണ് പണം സിമന്റ് ഗോഡൗണില്‍ എത്തിച്ചത്. വെല്ലൂരിലെ കിങ്സ്റ്റണ്‍ കോളജിലായിരുന്നു ആദ്യം സൂക്ഷിച്ചിരുന്നത്. ഡിഎംകെ നേതാവ് ദുരൈമുരുകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് പണം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഹൈക്കോടതിയില്‍ ഹര്‍ജി
ദുരൈമുരുകന്റെ മകന് കതിര് ആണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ മകന് പ്രചാരണം നടത്താന്‍ പോലും സാധിക്കുന്നില്ലെന്നും ദുരൈമുരുകന് മദ്രാസ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

നേരത്തെയും സംഭവങ്ങള്‍
പണം നല്കി വോട്ട് പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നേരത്തെ പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. 2016ല്‍ തഞ്ചാവൂര്‍, അറവകുറിച്ചി നിയമസഭാ മണ്ഡലങ്ങളിലും പിന്നീട് 2017ല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലും കമ്മീഷന്റെ ഇടപെടലുണ്ടായി.
കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications