കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും, വെല്ലൂര്‍ സിമന്റ് ഗോഡൗണില്‍ 11 കോടി

Google Oneindia Malayalam News

Recommended Video

cmsvideo
തമിഴ്‌നാട്ടില്‍ കോടികള്‍ മറിയുന്നു; തിരഞ്ഞെടുപ്പ് റദ്ദാക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം പൊടിക്കുന്നതിനിടെ മറിയുന്നത് കോടിക്കണക്കിന് രൂപ. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കോടികളാണ് പിടിച്ചത്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കാന്‍ സാധ്യത. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പണം നല്‍കി വോട്ട് പിടിക്കുന്ന പ്രവണത പല ഭാഗങ്ങളിലും സജീവമാണ്. ഈ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് റെയ്ഡ് വ്യാപകമാക്കിയിരിക്കുന്നത്. വെല്ലൂരിലെ സിമന്റ് ഗോഡൗണില്‍ നിന്ന് പതിനൊന്നര കോടി രൂപയാണ് പിടിച്ചത്. ഈ സാഹചര്യത്തില്‍ വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കുമെന്നാണ് വിവരം. ഡിഎംകെയാണ് സംശയമുനയിലുള്ളത്.....

 അധികാരം പിടിക്കാന്‍...

അധികാരം പിടിക്കാന്‍...

അധികാരം പിടിക്കാന്‍ പണമെറിയുന്നു എന്ന വിവരമാണ് ആദായനികുതി വകുപ്പിന് ലഭിച്ചത്. പിന്നീട് വെല്ലൂരില്‍ നടത്തിയ റെയ്ഡില്‍ ഡിഎംകെ സ്ഥാനാര്‍ഥിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് കോടികള്‍ പിടിച്ചത്. 100, 200, 500 നോട്ടുകള്‍ അടുക്കിവെച്ചിരിക്കുന്നു.

 രാഷ്ട്രപതിക്ക് കത്തയച്ചു

രാഷ്ട്രപതിക്ക് കത്തയച്ചു

രണ്ടാഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 18നാണ് വെല്ലൂരില്‍ പോളിങ്. വോട്ടെടുപ്പ് റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചുകഴിഞ്ഞു. രാഷ്ട്രപതി അനുമതി നല്‍കിയാല്‍ വോട്ടെടുപ്പ് റദ്ദാക്കപ്പെടും.

 11.53 കോടി രൂപ പിടിച്ചു

11.53 കോടി രൂപ പിടിച്ചു

വെല്ലൂരിലെ ഡിഎംകെ നേതാവിന്റെ ഉടമസ്ഥതയിലുള്ള സിമന്റ് ഗോഡൗണില്‍ നിന്നാണ് 11.53 കോടി രൂപ പിടിച്ചെടുത്തത്. വാര്‍ഡുകളില്‍ വിതരണം ചെയ്യാനുള്ളതായിരുന്നു പണം. വാര്‍ഡുകളുടെ പേരെഴുതി കവറിലാക്കിയ നിലയിലാണ് പണം കണ്ടെത്തിയത്.

പണം വന്ന വഴി

പണം വന്ന വഴി

മാര്‍ച്ച് 29, 30 തിയ്യതികളിലാണ് പണം സിമന്റ് ഗോഡൗണില്‍ എത്തിച്ചത്. വെല്ലൂരിലെ കിങ്‌സ്റ്റണ്‍ കോളജിലായിരുന്നു ആദ്യം സൂക്ഷിച്ചിരുന്നത്. ഡിഎംകെ നേതാവ് ദുരൈമുരുകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് പണം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

ഹൈക്കോടതിയില്‍ ഹര്‍ജി

ഹൈക്കോടതിയില്‍ ഹര്‍ജി

ദുരൈമുരുകന്റെ മകന്‍ കതിര്‍ ആണ് വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥി. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്റെ മകന് പ്രചാരണം നടത്താന്‍ പോലും സാധിക്കുന്നില്ലെന്നും ദുരൈമുരുകന്‍ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ബോധിപ്പിച്ചു.

 നേരത്തെയും സംഭവങ്ങള്‍

നേരത്തെയും സംഭവങ്ങള്‍

പണം നല്‍കി വോട്ട് പിടിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നേരത്തെ പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. 2016ല്‍ തഞ്ചാവൂര്‍, അറവകുറിച്ചി നിയമസഭാ മണ്ഡലങ്ങളിലും പിന്നീട് 2017ല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലും കമ്മീഷന്റെ ഇടപെടലുണ്ടായി.

രാഹുലിനായി വയനാട്ടില്‍ ഖുശ്ബുവിന്റെ 25 കിലോമീറ്റര്‍ റോഡ് ഷോ: ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്ന്!!രാഹുലിനായി വയനാട്ടില്‍ ഖുശ്ബുവിന്റെ 25 കിലോമീറ്റര്‍ റോഡ് ഷോ: ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്ന്!!

കൂടുതല്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

English summary
Elections May be Scrapped in Tamil Nadu's Vellore After Cash Haul at DMK Office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X